ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഒര‌ു നിമിഷ നേരത്തിന‌ുള്ളിൽ

ഒന്ന‌ുമല്ലാതായ് നമ്മൾ

ചോരയ‌ും നീര‌ും രക്ത മാംസാദിയ‌ും

മാത്രമാണെന്ന‌ും മനസ്സിലാക്കി

എവിടെ നിന്നോ വന്ന സ‌ൂക്ഷമമാം അണ‌ുവല്ലോ

ഓരോരോ ജീവൻ തൻ വാതില‌ുകളിൽ മ‌ുട്ട‌ുന്ന‌ു.

മ‌‌ുട്ട‌ു വിറങ്ങലിച്ചാവാതിലിൻ മ‌ുന്നിൽ

ഞാനെന്നഹങ്കരിച്ചാടിയ മാനവൻ

ജാതി വേണ്ട മതം വേണ്ട ആ കാലന്

നിറഭേദമില്ല ആ അതിഥിക്ക‌ു നമ്മളിൽ

നോക്കിയില്ല അത് രാജ്യം ഭരിക്ക‌ുന്ന

ഭരണാധികാരിയോ ഭിക്ഷ‌ുവിൻ ദേഹമോ

ഒന്ന‌ു കയറണം ഉള്ളിലേക്കിന്നവന്

തൻ ജീവിതം നിലനിറ‌ുത്ത‌ുവാനായ്

ജീവിതശൈലിയ‌ുടെ ബാക്കിപത്രം പോലെ

വന്ന‌ുകയറി ആ ക‌ുഞ്ഞൻ വൈറസ്

എത്രയോ പെട്ടെന്ന് ലോകരാജ്യങ്ങളിൽ

തന്ന‌ുടെ കോട്ട കെട്ടി പട‌ുത്തവൻ

എന്നിൽ ഇതൊന്ന‌ും ഏൽക്കില്ല എന്നപോൽ

പിന്നെയ‌ും നമ്മൾ പണത്തിനായ് ഓടീലേ

അത്രയ‌ും വേഗത്തിൽ തന്നെയാ വൈറസ്

കൊട്ടി അടപ്പിച്ച‌ു ക‌ുഞ്ഞ‌ുകൺപീലികൾ

ആചാരാന‌ുഷ്‌ഠാനമില്ല നാമെല്ലാമിന്നൊര‌ു

പാഴ് വസ്‌ത‌ു പോൽ ക‌ുഴിക്ക‌ുള്ളിലായില്ലേ.

ഓർക്കാതെ പോയ ആ മാലാഖമാരേയ‌ും

നാം ആദരിച്ചീട‌ുന്ന‌ു നന്ദി അർപ്പിക്ക‌ുന്ന‌ു

പെട്ടെന്ന് നിശ്ചലമായ് നഗരവ‌ും

വിവേകാനന്ദന്റെ ഭ്രാന്താലയത്തിൽ മന‌ുഷ്യരില്ലാതെ പോയ്

നെഞ്ചിടിപ്പോടെ കരച്ചിലോടിന്നവർ

ഓരോരോ രാത്രിയ‌ും തള്ളിനീക്കീട‌ുന്ന‌ു

നാട്ടിലെ ഏതോ വീട്ടിന‌ുള്ളിൽ

പൊട്ടിക്കരച്ചില‌ുകൾ മാത്രം മ‌ുഴങ്ങ‌ുന്ന‌ു

എൻ മകൻ എന്തിന‌ു വിദേശത്ത‌ുപോയി

ഇന്നവൻ കൺമ‌ുന്നിലില്ലല്ലോ ദൈവമേ

അസ്‌തമയ സ‌ൂര്യന‌ും തന്റെ മരണവ‌ും

ഒന്നിച്ച‌ു കണ്ട‌ു നെട‌ുവീർപ്പിട‌ുന്നവർ

ഒന്ന‌ു മാത്രം ച‌ുണ്ടിൽ പ‌ുഞ്ചിരി വിടർത്ത‌ുന്ന‌ു

തൻ പ്രാണവായ‌ു തനിക്ക് ലഭിച്ചതിൽ

അവൾ നമ്മൾ മറന്നവൾ കാണാതെ പോയവൾ

നമ്മ‌ുടെ അമ്മ പ്രക‌ൃതിയാം അമ്മ

ഇന്നീ നാല് ച‌ുമര‌ുകൾക്ക‌ുള്ളിൽ നമ്മെ

ഒത‌ുക്കിയ ക‌ുഞ്ഞൻ കൊറോണ വമ്പൻ കൊറോണ

പ‌ുല്ലിന‌ും പ‌ൂവിന‌ും പ‌ുഞ്ചിരി നല്‌കാനോ

മാനവ ജന്മം കീഴ്‌മേൽ മറിക്കാനോ

ഒന്ന‌ു മാത്രം ഇതിനൊന്നേ പരിഹാരം

ഒന്നകല‌ൂ സ്വയം മാറി നിൽക്ക‌ൂ

നാം ചെറ‌ുക്ക‌ും ഇന്നീ മഹാമാരിയെ

തന്ന‌ുടെ വീട്ടിലെ കോണ‌ുകൾക്ക‌ുള്ളിൽ

എത്ര വിചിത്രം മനോഹരം ഇന്നിവൻ

നമ്മെ പഠിപ്പിച്ച പാഠം വല‌ുതല്ലോ

നാമൊന്ന‌ുമല്ല , നമ‌ുക്കൊന്ന‌ുമില്ല

ഭ‌ൂവിലം ജീവകണം മാത്രം നമ്മൾ !!

ആരതി കെ എ
10C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത