ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/''' ലോകത്തെ വിഴുങ്ങും മഹാമാരി'''
ലോകത്തെ വിഴുങ്ങും മഹാമാരി
സാർസ്(SARS) വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് കൊറോണ(COVID 19). ആദ്യമായി മഹാമാരി തിരിച്ചറിഞ്ഞത് ചൈനയിലെ വുഹാനിലാണെന്നും നാം ഓരോ വാർത്താമാധ്യമങ്ങളിൽ നിന്നും വായിച്ച് അറിഞ്ഞതാണ്. വ്യക്തി ശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക, സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, എന്ന് സർക്കാർ നിർദ്ദേശങ്ങൾ നാം പാലിക്കേണ്ടതുണ്ട്. ഒരു മീറ്റർ അകലത്തിൽ മാത്രം തങ്ങി നിൽക്കാൻ കഴിയുന്ന ഇവയെ പ്രതിരോധിക്കാൻ അത്യാവശ്യമാണ് സമൂഹിക അകലം.
ഇന്ന് നമ്മുടെ ലോകത്തുള്ള എല്ലാവരും ഭയത്തോടെ നോക്കുന്ന ഒന്നാണ് കൊറോണ വൈറസ്. ഒരുതരത്തിൽ ചിന്തിച്ചാൽ ഒരു യുദ്ധത്തിനു സമാനമാണ്. കുറച്ചു നാൾ മുന്നേ നമ്മെ ഭീതിയിലാഴ്ത്തിയത് പ്രളയമാണ്. എന്നാൽ അതിനെ ഒന്നിച്ചുനിന്ന് നാം നേരിട്ടു. ഇപ്പോൾ കൊറോണാ വൈറസിന്റെ കാര്യത്തിലും നാം ഒന്നിച്ചു നിൽക്കാനുള്ള മനസ്സാന്നിധ്യം കാണിക്കുന്നുണ്ട്. പേടിച്ച് മനശ്ശക്തി കുറയ്ക്കരുത് പകരം പടയാളികളെ പോലെ നാം ഓരോരുത്തരും ചെറുത്ത് നിൽക്കണം; പ്രതിരോധിക്കണം; സുരക്ഷകൾ എടുത്ത് നമ്മിലും പടരാതെ നോക്കണം. ഇതോടൊപ്പം നാം ഓർക്കേണ്ട വരാണ് കൂട്ടിലടയ്ക്കപ്പെട്ട പ്രവാസികളെ കുറിച്ചും.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം