ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/ പരിസര ശുചിത്വം

പരിസര ശുചിത്വവും പകർച്ചവ്യാധികളുടെ നിർമ്മാർജ്ജനവും

ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തിത്വത്തിലും ആണ് നിരന്തരം ജീവിക്കുന്നത്. ജീവലോകം എത്രമാത്രം മനോഹരവും വൈവിധ്യവും ഉള്ളതാണ്. വൈറസ്, ബാക്ടീരിയ, അമീബ മുതൽ ശരീരത്തിനുള്ളിൽ കോടിക്കണക്കിന് കോശങ്ങൾ ഉള്ള ആനയും നീലത്തിമിംഗല വും മനുഷ്യനും എല്ലാം ഈ വൈവിധ്യത്തി ൽ ഉൾപ്പെടുന്നു. ഏകകോശ സസ്യങ്ങൾ മുതൽ റെഡ് വുഡ് മരങ്ങൾ വരെയുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിൽക്കണമെങ്കിൽ ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങളും മിതമായ തോതിൽ ഉണ്ടാകണം. ഇവ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിയിലെ സന്തുലിതാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്നത് മനുഷ്യസമൂഹത്തെ ആണ്. സൂക്ഷ്മ ജീവികളിൽ ഗുണകരമായ ധാരാളം ജീവികൾ നമുക്ക് ചുറ്റും നിലകൊള്ളുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറി കൊണ്ടിരിക്കുകയാണ്. പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ യും എലി യിലൂടെയും പകരുന്നതാണ്. അതിനാൽ കൊതുകിന്റെ യും എലിയുടെയും വൻതോതിലുള്ള വർധനവാണ് നിയന്ത്രണവിധേയം ആയിരുന്ന പലതരം വൈറസുകളും കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമായത്. കൂടാതെ, മലിനജലം കെട്ടിക്കിടക്കുന്നതി ലൂടെയും പരിസരശുചിത്വം ഇല്ലായ്മയും, വ്യക്തിശുചിത്വക്കുറവും ആണ് മറ്റ് പല രോഗങ്ങൾക്കും കാരണമാകുന്നത്. മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ അപകടകാരികളായ രോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്ത് പിടിപെടുന്നു. പ്രശ്നവും പരിഹാരവും വീടുകളിലെല്ലാം പരിശോധിക്കുമ്പോൾ കാണുന്നത് അവരുടെ ഭക്ഷണസംസ്കാരം വളരെയധികം മാറി കഴിഞ്ഞിരിക്കുന്നു എന്നാണ്. ബേക്കറി സാധനങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ ഇവ ഇന്ന് കൂടുതലായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ മുമ്പത്തേക്കാളും ഏറെ വർധിച്ചിരിക്കുന്നു.ഇത് സംസ്കരിക്കുന്നതിന് വീട്ടുകാരുടെ ഭാഗത്തുനിന്നും വേണ്ടത്ര ശ്രദ്ധ ഉണ്ടാകുന്നതായി കാണുന്നില്ല. വലിച്ചെറിയുന്ന ഇത്തരം ഭക്ഷണാവശിഷ്ടങ്ങൾ പരിസര മലിനീകരണത്തിനും കൊതുകുകളുടെ വളർച്ചയ്ക്കും കാരണമാകുന്നു. ഉപയോഗശൂന്യമായ വസ്തുക്കൾ പൊതുസ്ഥലത്തും പരിസരപ്രദേശങ്ങളിലും വലിച്ചെറിയുന്നു.ഇത് ഭയങ്കരമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. വളർത്തുമൃഗങ്ങളെ വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടത്ര ശുഷ്കാന്തി മിക്ക വീട്ടുകാരും കാണിക്കുന്നില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാതെ അവയുടെ ചുറ്റുപാടും ഉപയോഗശൂന്യമായ വസ്തുക്കളും ചിരട്ടകളും ടയറുകളും പ്ലാസ്റ്റിക്കും വലിച്ചെറിയുന്നത് കൊതുകിന്റെ ക്രമാതീതമായ വർദ്ധനവിന് കാരണമാകുന്നു. പരിഹാരമാർഗങ്ങൾ ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിന് ബോധവൽക്കരണ പരിപാടികൾ നടത്തുക. ഓരോ വീട്ടിലും മണ്ണിരകമ്പോസ്റ്റ് പ്രോത്സാഹിപ്പിച്ചാൽ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. പ്ലാസ്റ്റിക് വസ്തുക്കൾ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയാതെ അവ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുവാനായി നൽകുക. കഴിയുന്നത്ര വീടുകളിലും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചാൽ ഓരോ വീട്ടിലേയും മാലിന്യം അവർക്ക് തന്നെ ബയോഗ്യാസായും ജൈവവളം ആയും ഉപയോഗിക്കുവാൻ കഴിയും. അങ്ങനെ ഒരു പരിധിവരെ പരിസരമലിനീകരണം കുറയ്ക്കുവാൻ സാധിക്കും. ശുചിത്വം ഒരു സംസ്കാരമാണ്. ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റു സഹജീവികളും പരസ്പര ആശ്രയത്തിലും സഹകരണത്തിലും ആണ് ജീവിക്കുന്നത്. വ്യക്തിശുചിത്വം പാലിക്കുന്നവരിൽ പകർച്ചവ്യാധികൾ താരതമ്യേന കുറവായിരിക്കും. ഒരു പ്രദേശത്തെ ആവാസവ്യവസ്ഥ സംരക്ഷിച്ച് നിലനിർത്തേണ്ടത് സമൂഹത്തിന്റെ കടമയാണ്.

നേഹ ജിനേഷ്
7 E GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം