ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/ശുചിത്വം(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും രോഗമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും.എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ഇതാണ് രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്താൻ വേണ്ട ഒന്നാണ് ശുചിത്വം.ആരോഗ്യത്തെ തകർക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളാണ്.ഒരു വ്യക്തി ,വീട്,പരിസരം,ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന് മേഖലകൾ വിപുലമാണ്.നാം നമ്മുടെ വീടും വീടിന് പരിസരവും മാത്രമേ വൃത്തിയാക്കൂ.എന്നാൽ പൊതുസ്ഥലങ്ങൾ,സ്ഥാപനങ്ങൾ ഇവ വൃത്തികേടാക്കുന്നതിൽ നാം മുൻപന്തിയിലാണ്.ഇക്കാര്യത്തെക്കുറിച്ച് വിദേശികളുടെ അഭിപ്രായം നമ്മൾ ശുചീകരണത്തിന് പ്രാധാന്യം കൊടുക്കാറില്ല എന്നാണ്.വീട്ടിലെ പാഴ്‌വസ്തുക്കൾ നാം പൊതുവഴിയിൽ വലിച്ചെറിയാറുണ്ട്.ചപ്പുചവറുകൾ ഇടാനുള്ള പാത്രം നാം ഉപയോഗിക്കാറില്ല.അവ ഉണ്ടായാലും അത് ഉപയോഗിക്കാറില്ല.ചപ്പുചവറുകൾ ചിതറി കിടക്കുകയും ചെയ്യും.

ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിലാണ് കേരളം അറിയപ്പെടുന്നത്. പക്ഷേ ചെകുത്താന്റെ വീടുപോലെയാണ് നമ്മുടെ പൊതുസ്ഥലങ്ങൾ കാണാൻ കഴിയുന്നത്.പൊതുസ്ഥലങ്ങളിലും മറ്റുമുള്ള നിർദേശങ്ങൾ നാം പാലിക്കണം. പരിസരം വൃത്തികേടായി കിടന്നാൽ ശിക്ഷയുമില്ല.അതേസമയം പല രാജ്യങ്ങളിലും ശുചിത്വം പാലിക്കാതിരുന്നാൽ വലിയ ശിക്ഷകൾ ലഭിക്കും.

ജനങ്ങളിൽ ശുചിത്വബോധവും പൗര ബോധവും വളർത്തിയെടുക്കണം.നാടിന്റെ ശുചിത്വം ഒരോ പൗരന്റെയും കടമയായി കരുതണം.വൃത്തിയും വെടിപ്പും ഏറ്റവും കൂടുതൽ ആവശ്യമുള്ള ആശുപത്രിയുടെ ശോചനീയാവസ്ഥ നാം കാണുന്നതാണ്.നമ്മളാണ് ഇതിനെല്ലാം കാരണം. വീട്ടിലും വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും നാം ശുചിത്വം ശീലിക്കണം.മറ്റുള്ളവരെ നാം ഇതിനായി പ്രേരിപ്പിക്കണം.അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്തിയെടുക്കാൻ കഴിയും.

രോഗം വന്നിട്ട് ചികിത്സ തേടുന്നതിനേക്കൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് .രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവുവരെ സാധിക്കും.പരിസരശുചിത്വത്തിന്റെ കൂടെ നാം വ്യക്തിശുചിത്വവും പാലിക്കണം.നാം ഓരോരുത്തരും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക .അങ്ങനെ നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ കഴിയും.

ശ്രീഹരി വി എം
7 സി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം