ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ഒന്നിച്ചു കീഴടക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു കീഴടക്കാം

ഒരു കൊച്ചു ഗ്രാമത്തിൽ മിയ എന്ന് പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അച്ഛനും അമ്മയു മിയയും അടങ്ങുന്ന കൊച്ചു കുടുംബം. ഭക്ഷ്യ സാധനങ്ങൾ വാങ്ങാനായി മിയയുടെ അച്ഛൻ മാർകറ്റിൽ പോകുമായിരുന്നു. എന്നാൽ ഒരു ദിവസവും പതിവ് തെറ്റിച്ചു മിയയെ അച്ഛൻ മാർകറ്റിൽ കൊണ്ടു പോയില്ല. അതു കൊണ്ട് അവൾ അച്ഛനുമായി പിണക്കത്തിൽ ആയിരുന്നു. അതിനാൽ അച്ഛനുമായി കളിക്കുകയോ അടുത്ത് ചെല്ലുകയോ ചെയ്തില്ല. അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു മിയയുടെ അച്ഛനു അസുഖം ബാധിച്ചു മരണപ്പെടുകയും ചെയ്തു. മിയ ഒരുപാട് സങ്കടപ്പെട്ടു. കുറച്ച് ദിവസം കഴിഞ്ഞു ആ നാട്ടിലെ ആരോഗ്യ പ്രവർത്തകർ മിയയുടെ വീട്ടിൽ എത്തുകയും അച്ഛന്റെ മരണത്തിനു കാരണം വൃത്തിഹീനമായ മാർക്കറ്റിൽ നിന്നും അവളുട അച്ഛന്റെ ശരീരത്തിൽ കയറിയ ഒരു വൈറസ് കാരണമാണെന്നും ഈ അസുഖത്തെ നിയന്തിക്കാൻ വെക്തിശുചിത്വം കൊണ്ടു മാത്രമേ സാധിക്കൂ എന്നും അവർ അറിയിച്ചു. എന്നാൽ അച്ഛനെ പരിചരിച്ചതിൽ നീന്നും മിയയുടെ അമ്മക്കും അസുഖം ബാധിച്ചു. മിയ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടു പോയി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ ഈ അസുഖം നാട്ടിൽ പടർന്നു പിടിച്ചു. ആ നാട്ടിലെ ജനങ്ങൾ പേടിച്ചിരിക്കുകയായിരുന്നു. എന്നാൽ മിയ്ക്കു ഈ അസുഖത്തെ തന്റെ നാട്ടിൽ നിന്നും ഇല്ലാതാകണമായിരുന്നു. അതിനായി മിയ ആ നാട്ടിലെ അരോഗ്യപ്രവർത്തകരുമായി ഒന്നിച്ചു പ്രവർത്തിക്കാൻ തുടങ്ങി. എന്നാൽ മിയ കൊച്ചു കുട്ടി ആയതു കൊണ്ടു അവർ അവളെ തടഞ്ഞു. എന്നാൽ അവൾ വീട്ടിലിരുന്നു തന്നെ ഈ അസുഖത്തെ കുറിച്ചും അതിനെ പ്രതിരോധിക്കാൻ വേണ്ടിയുള്ള സന്ദേശങ്ങൾ എഴുതി ആ നാട്ടിലെ ജനങ്ങൾക്കു കൊടുത്തു. അങ്ങനെ ആ നാട്ടിലെ ജനങ്ങൾ വീടിന്റെ പുറത്തു ഇറങ്ങാതെയും വ്യക്തിശുചിത്വം നടത്തിയും ഈ അസുഖത്തിനെതിരെ പ്രതിരോധിക്കാൻ തുടങ്ങി. പതിയെ പതിയെ ആ നാട്ടിൽ അസുഖം പിടിപെടുന്നവരുടെ എണ്ണം കുറഞ്ഞു തുടങ്ങി. മിയയുടെ അമ്മയെ ഹോസ്പിറ്റലിൽ നീന്നും വീട്ടിൽ കൊണ്ടു വന്നു. മിയയുടെ അമ്മയുടെ അസുഖം പൂർണമായും ഭേദമായി. ആരോഗ്യപ്രവർത്തകർ മിയയുടെ അമ്മയുടെ അസുഖം ഭേദമായതിനെ തുടർന്ന് വീട്ടിൽ വരുകയും സന്തോഷം പങ്കു വെക്കുകയും മിയ നാടിനെ രക്ഷിക്കാൻ ചെയ്ത കാര്യങ്ങൾ പറയുകയും ചെയ്തു. മിയയുടെ അമ്മക്ക് വളരെ അധികം സന്തോഷമായി. മിയ ആരോഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ആ നാട്ടിലെ എല്ലാവർക്കും അസുഖം ഭേദമായി. ആ നാട്ടിലെ ജനങ്ങൾ അവരുടെ സർക്കാരിനും, ആരോഗ്യപ്രവർത്തകർക്കും, പോലീസുകാർക്കും നന്ദി അറിയിക്കുകയും ചെയ്തു. പിന്നെ ആ നാട്ടിലുള്ളവർ സന്തോഷത്തോടെ കഴിഞ്ഞു. ഗുണപാഠം :ഏത് പ്രതിസന്ധിഘട്ടത്തിലും നാം ഒരുമിച്ചു നിൽക്കണം

ആഷിയാന ഫാത്തിമ
1 C ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ