ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ കാൽവെയ്പ്പ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയുടെ കാൽവെയ്പ്പ


    എപ്പോഴും പൊട്ടിച്ചിരികളും തമാശകളും മാത്രം കേൾക്കാൻ കഴിയുന്ന ഒരു  വീടാണ് അനുവിൻ്റേത്. കൂട്ടുകാർക്കെല്ലാം അവളുടെ വീട്ടിൽ പോകാൻ വലിയ ഇഷ്ടമാണ് . മകളുടെ കൂട്ടുകാരെ കൂട്ടുകാരെ പോലെ കാണുന്ന അമ്മ. മകൾക്കും കൂട്ടുകാർക്കും ഇഷ്ടമുള്ളതെല്ലാം വെച്ചുവിളമ്പാൻ ആ അമ്മയ്ക്കു ഒരു മടിയും ഉണ്ടായിരുന്നില്ല. പോരാത്തതിനു കുട്ടികളുമായി കളികളിൽ ഏപ്പെടുകയും ചെയ്യുമായിരുന്നു. ഇതിനെല്ലാം ഉപരി നല്ല നല്ല കഥകളും പാട്ടുകളും എല്ലാം അറിയാവുന്ന ഒരു സുന്ദരി മുത്തശ്ശിയും അവൾക്കുണ്ട്. നല്ല പഞ്ഞിക്കെട്ടു പോലുള്ള ആ മുത്തശ്ശിയുടെ മുടിയിൽ തൊടാൻ ഞങ്ങൾക്ക് എന്ത് ഇഷ്ടമാണെന്നോ. മാത്രമല്ല കണ്ടാൽ ഗൗരവകാരൻ എന്ന് തോന്നുമെങ്കിലും മുത്തശ്ശിയുടെ കൂടെ കൂടി പാട്ടുപാടുകയും കഥകൾ പറയുകയും ചെയ്യുന്ന ഒരു മുത്തശ്ശനും അവൾക്കുണ്ട്. തമാശകൾ പറഞ്ഞു ചിരിക്കുമ്പോൾ മുത്തശ്ശൻ്റെ കുടവയർ കുടുകുടാ ചാടുന്നതു കാണുമ്പോൾ ഞങ്ങൾക്ക് ചിരി അടക്കാൻ കഴിയില്ല. ഇതിനെല്ലാം ഉപരി  'മിക്കു'

എന്നു പേരുള്ള ഒരു പൂച്ചക്കുട്ടിയും അവൾക്കുണ്ട് . ചുരുക്കത്തിൽ പറഞ്ഞാൽ അനുവിൻ്റെ വീട്ടിൽ പോയി വരുക എന്നു പറഞ്ഞാൽ വൺഡർലയിൽ ടൂർ പോയ പോലെയാണ് ഞങ്ങൾ കൂട്ടുകാർക്ക്. ചിരിയും കളിയുമായി ഞങ്ങൾ അടിച്ചു പൊളിക്കും. ഇപ്പോൾ നിങ്ങൾക്ക് ഒരു സംശമുണ്ട് അല്ലെ. എനിക്ക് മനസ്സിലായി അതിലേക്കാണ് ഞാൻ വരുന്നത്. അനുവിൻ്റെ അച്ഛൻ എവിടെ എന്നല്ലേ. അതെ നാളെ അവളുടെ അച്ഛൻ നാട്ടിലേക്ക് വരുകയാണ്. വിദേശത്ത് ഒരു വലിയ കംമ്പനിയിലാണ് അദ്ദേഹം ജോലി നോക്കുന്നത്. അവളുടെ മറ്റു കുടുംബാഗംങ്ങളെ പോലെ തന്നെ അനുവിൻ്റെ അച്ഛനും പാവമാണ്. അനു അവളുടെ ഒറ്റ മകളാണ്. സംമ്പന്നതിയിൽ ജനിച്ച അവൾക്ക് അതിൻ്റെ ഏതൊരു അഹങ്കാരവും ഇല്ല. അവളുടെ അച്ഛനോടു പറഞ്ഞ് ഞങ്ങൾക്ക് ആവശ്യമുള്ള കളിപാട്ടമെല്ലാം അവൾ വാങ്ങിതരും. അവളുടെ അച്ഛൻ കൊണ്ടുവരുന്ന കളിപാട്ടങ്ങളെ കുറിച്ചുള്ള സ്വപ്നത്തിലാണ് ഞാനും എൻ്റെ കൂട്ടുകാരും .

               അങ്ങനെ ആ സുദിനം എത്തി , അനുവിൻ്റെ അച്ഛൻ നാട്ടിലെത്തി. അന്നു വൈകിട്ട് അവളുടെ വീട്ടിൽ ഗംഭീരമായ ഒരു പാർട്ടിയുണ്ട്. നല്ല ഉടുപ്പെല്ലാം അണിഞ്ഞ് ഞങ്ങളും വൈകിട്ട് പാർട്ടിക്ക് പോയി. വെജ്ജും നോൺ വെജുമായി ധാരാളം വിഭവങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഞങ്ങൾ കുട്ടികൾക്ക് എപ്പോഴും പ്രിയം ഐസ്ക്രീമുകളോടാണല്ലോ . ഐസ്ക്രീമും ചോക്ക്ളേറ്റുകളും വെച്ചിരിക്കുന്ന സ്ഥലത്തു നിന്നും ഞാനും കൂട്ടുകാരും മാറിയില്ല. അനുവും ഞങ്ങൾക്കൊപ്പം കൂടി . അങ്ങനെ സന്തോഷം നിറഞ്ഞ ആ ദിവസവും അവസാനിച്ചു.
        
              പിറ്റെന്ന് പ്രഭാതം ഞങ്ങളെ കാത്തിരുന്നത് ഞെട്ടിക്കുന്ന ആ വാർത്തയായിരുന്നു.അനു വിൻ്റെ വീട്ടിൽ പോലീസ് വന്നു. കാരണം വ്യക്തമല്ല അനുവിൻ്റെ അച്ഛനെ    ആബുലൻസിൽ കയറ്റി കൊണ്ടുപോയി. എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാവാതെ ഞാൻ നിന്നു. എല്ലാരും എന്തെല്ലാമോ പറയുന്നു. അനുവിൻ്റെ അച്ഛനു പനിയാണ് എന്ന് അമ്മ പറഞ്ഞു. "പനി വന്നാൽ എന്തിനാ അമ്മേ വീട്ടിൽ പോലീസ് വരുന്നത് " എന്ന് ഞാൻ ചോദിച്ചപ്പോൾ എന്നെ അമ്മ തല്ലിയില്ല എന്നെയുള്ളു. "ഓരോന്നു വരുത്തിവെക്കാൻ ഓരോ സ്ഥലത്തു പോയ് കൊള്ളും' വരുമ്പോൾ അനുഭവിക്കാൻ പാവങ്ങളായ നമ്മളും അയാൾക്ക് എന്ത് അവനെല്ലാം ലക്ഷങ്ങൾ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട് എന്ന് സംഭവിച്ചാൽ എന്ത് " എന്നെല്ലാം പറഞ്ഞ് അമ്മ പുലമ്പികൊണ്ടേയിരുന്നു. അരുണട്ടൻ എന്ന് തികച്ചു വിളിക്കാത്ത അമ്മ ആദ്യമായാണ് അനുവിൻ്റെ അച്ഛനെ ചീത്ത പറയുന്നത് ഞാൻ കേൾക്കുന്നത്. ഇവർക്കെല്ലാം എന്താണ് പറ്റിയത് ഇനി ഞങ്ങളും ആശുപത്രിയിൽ പോകേണ്ടി വരും എന്ന് അമ്മ പറഞ്ഞു അനുവിൻ്റെ അച്ഛനു പനി വന്നതിനു ഞാൻ എന്തിനാണ് ആശുപത്രിയിൽ പോകുന്നത്. എനിക്ക് പേടിയാണ് ആ സീസ്റ്റർ എന്നെ കുത്തും സൂചി എനിക്ക് പേടിയാണ്. ഞാൻ അപ്പുപ്പൻ്റെ അടുത്തേക്ക് ഓടി.
       " അപ്പുപ്പാ , എന്തിനാണ് അരുൺ മാമനു പനി വന്നതിനു നമ്മൾ എല്ലാവരും ആശുപത്രിയിൽ പോകുന്നത് ". എന്തോ ആലോചനയിലായിരുന്ന അപ്പുപ്പൻ എൻ്റെ ചോദ്യം കെട്ട് ഞെട്ടി തിരിഞ്ഞു നോക്കി. ചെറു ഭീതിയോടെ എന്നെ ചേർത്ത് പിടിച്ച് പറഞ്ഞു അത് മോളെ നമ്മുടെ നാടിനെ ആകെ വീഴുങ്ങാൻ തയ്യാറായി  കോറോണ എന്ന് പേരുള്ള ഒരു രാക്ഷസ പനി വന്നിട്ടുണ്ട്.മഹാമാരി എന്നാണ് ലോകം അതിനെ വിളിക്കുന്നത്. പനിയുള്ള ആളുമായി അടുത്തിടപഴകുന്ന എല്ലാവരെയും അവൻ കീഴടക്കും അതാണ് നിൻ്റെ അരുൺ മാമനും  വന്നത് പാവം അതറിയാതെയാണ് അവൻ ഇന്നലെ നമ്മുക്ക് പാർട്ടി തന്നത് രാത്രി നല്ല പനിയും തൊണ്ടവേദനയുമായി അവൻ ആശുപത്രിയിൽ പോയിരുന്നു അവന്നെ ടെസ്റ്റു ചെയ്തപ്പോൾ കോറോണ യാണ് എന്ന് സ്ഥീതികരിച്ചു. ഇപ്പോൾ അവരെല്ലാം വീട്ടുതടക്കലിൽ ലാണ് ആർക്കും അവിടെ പോകാനോ അവരെ കാണാന്നോ പറ്റില്ല ഇന്നലെ പാർട്ടിക്ക് പോയതു കൊണ്ട് നമ്മളും ആശുപത്രിയിൽ പോകണം. അരുൺ മാമൻ കാരണം ഒരു നാടു മുഴുവനും ലോക്ഡൗണിലായി. ആർക്കും വീട്ടിൽ നിന്നു പുറത്തിറങ്ങാനോ കളിക്കാനോ കഴിയില്ല. സ്കൂളുകൾ നേരത്തെ അടച്ചു തൊഴിൽ സ്ഥലങ്ങളും കടകളും എല്ലാം പൂട്ടി. ആ മഹാമാരി നാടിനെ ഒന്നാകെ വിഴുങ്ങാൻ തയ്യാറായി അങ്ങനെ നിൽക്കുകയാണ്. പക്ഷേ തോറ്റുകൊടുക്കാൻ നമ്മൾ മലയാളികൾക്ക് ആകുമോ. പ്രളയം വന്നപ്പോൾ ഒറ്റകെട്ടായി നേരിട്ടവരല്ലേ നമ്മൾ മലയാളികൾ ഇതിനെയും നമ്മൾ തോൽപ്പിക്കും. കൈകൾ കഴുകിയും മുഖാവരണങ്ങൾ അണിഞ്ഞു അകലം പാലിച്ചു നാടിനുവേണ്ടി പൊരുതാൻ ഞങ്ങൾ കുട്ടികളും തീരുമാനിച്ചു . ഇതിനോടകം ഒരുപാടു പേർക്ക് ഈ രോഗം വന്നതായുള്ള വാർത്തകൾ വന്നു. ഭാഗ്യത്തിനു അരുൺ മാമനല്ലാതെ മറ്റാർക്കും ഞങ്ങളുടെ നാട്ടിൽ രോഗം വന്നില്ല. അത് എല്ലാവർക്കും ഒരു ആശ്വാസമായിരുന്നു .
             എന്നിരുന്നാലും സന്തോഷം അലതല്ലി യി രുന്ന ആ വീട്ടിൽ ഇന്ന് കണ്ണുനീർ മാത്രം. അടച്ചു പൂട്ടിയ മുറിക്കുള്ളിൽ അവൾക്കുള്ള ഭക്ഷണം മാത്രം കുടുംബശ്രീയിലെ ആൻ്റിമാർ പുറത്ത് കൊണ്ട് കൊടുക്കും. അവരെ ഒന്ന് കാണാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥ. അപ്പോളാണ് ആൻസി ടീച്ചർ എന്നെ വിളിച്ചത് അനുവിൻ്റെ ഉറ്റ സുഹൃത്തല്ലേ നീ. നിനക്ക്   അവളെ ഒന്നു വിളിച്ചുകൂടായിരുന്നോ ആകെ ഒറ്റപ്പെട്ട അവസ്ഥയിലാണ് അവൾ. നിങ്ങൾ കൂട്ടുകാർ  വിളിക്കുമ്പോൾ അവൾക്ക് അത് ഒരു ആശ്വാസമാകും സംസാരിക്കുന്നതിലൂടെ ഈ രോഗം പകരില്ല. ടീച്ചർ പറഞ്ഞ കാര്യം ഞാൻ അച്ഛനെ അറിയിച്ചു അച്ഛൻ അനുവിനെ വിളിക്കാൻ എനിക്ക് ഫോൺ തന്നു. അമ്മയ്ക്ക് അപ്പോഴും അത്  ഇഷ്ടമുണ്ടായിരുന്നില്ല
              ഞാൻ വിളിക്കുമ്പോൾ അവൾ ആകെ തകർന്ന അവസ്ഥയിലായിരുന്നു എല്ലാരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ആ കുടുംബത്തിനു ഈ അവസ്ഥ വന്നല്ലോ . ഞങ്ങൾ കൂട്ടുകാർ എന്നും അവളെയും കുടുബത്തെയും ഫോണിൽ വിളിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ കൂടെ ഞങ്ങളുടെ മാതാപിതാക്കളും കൂടി . ആത്മവിശ്വാസം നൽകി ആ കുടുംബത്തിനെ ജീവിതത്തിലേയ്ക്ക്  തിരിച്ചുകൊണ്ടുവരാൻ ഞങ്ങൾ എല്ലാവരും തീരുമാനിച്ചു ഞങ്ങളുടെ നാടുമുഴുവനും അരുൺ മാമനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാനും അവർക്കൊപ്പം നിൽക്കാനും തീരുമാനിച്ചു. ഇത് അവരുടെ ജീവിതത്തിനും പ്രകാശം പരത്തി. ഒരു നാടുമുഴുവൻ
 ഞങ്ങളുടെ കൂടെ ഉണ്ടല്ലോ എന്നറിഞ്ഞപ്പോൾ ആ അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ സന്തോഷ വാർത്ത ഞങ്ങളെ തേടി എത്തി. അരുൺ മാമൻ രോഗമുക്തനായി. മാമൻ ഇന്ന് വീട്ടിലേക്ക് വരും. ആശുപത്രി ജീവനക്കാരും ഗവൺമെൻ്റും സന്തോഷാരവങ്ങളോടെയാണ് മാമനെ യാത്ര അയച്ചതു. മരണത്തിൻ്റെ പിടിയിൽ നിന്നും ജിവിതത്തിലേയ്ക്ക് തിരിച്ചു വരുന്ന മാമൻ്റെ മുഖത്ത് വിദേശത്തു നിന്നും കുടുംബത്തിനെ കാണാൻ വരുന്നതിനെക്കാൾ സന്തോഷമായിരുന്നു. ഒരു നാടുമുകുവൻ    ആ വരവിനായി കാത്തിരുന്നു. എല്ലാവരുടേയും മുഖങ്ങളിൽ സന്തോഷാസ്റുകൾ നിറയുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു . 
                'അതെ, കൂട്ടുകാരെ നമ്മൾ ഒന്നാണ് ഏത് വിപത്തിനെയും ജാതി മത ഭേതമന്യേ നമ്മൾ പോരാടി വിജയിപ്പിക്കുക തന്നെ ചെയ്യും വ്യക്തി ശുചിത്യം പാലിച്ചും അകലം പാലിച്ചും ഈ മഹാമാരിയെയും നമ്മൾ പോരാടി ജയിക്കുക തന്നെ ചെയ്യും. നമ്മൾ ഒറ്റകെട്ടായി ഇതിനെ ഇവിടെ നിന്നും തുരത്തും. അത് തീർച്ച. ഇനിയും ഒരു അനുവിൻ്റെയും കണ്ണുകൾ  നനയില്ല.
സുമി ബി ആ൪
8B ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ