ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
  തിരിച്ചറിവ്   (തുളളൽപ്പാട്ട് രൂപം)


മാനുഷരേ നിങ്ങളാന്നു നിന്നീടുകിൽ
സത്യമായുള്ളാരു കാര്യം വാദിച്ചിടാം

ഭൂലോകവാസികൾ ഏവരും സത്യത്തിൽ
വല്ലാതെവിങ്ങുന്ന കാലമല്ലേയിത്

ഇന്നളക്കണ്ടാരു രോകമല്ലേയിത്
എങ്ങും പരക്കുന്നു ഭീതിതൻ വിത്തുകൾ

ജീവിച്ചു കൂടുവാൻ സമ്പത്തിനപ്പുറം
മറ്റു പലതുണ്ട് എന്നതു നിർണ്ണയം

മാനുഷരായിപിറന്നുള്ള നമ്മളിൽ
നാമറിയാതെ വളർന്ന വൈാഗ്യങ്ങൾ

ആകെ ഗ്രസിച്ചുള്ള മിഥ്യാഭിമാനമായ്
നമ്മെ മറച്ചു നടക്കുന്ന കാത്ത്

വർണ്ണവെറിയുടെ ദുഷ്ടപുത്രന്മാരും
മതമാരുചൊറിയാക്കി മാറ്റിയ വേന്ദ്രരും

ജാതിപ്പിശാചിന്റെ താളേറി വാണോരും
ദൈവത്തെ മീശയിൽ കെട്ടിയ വിരുതരും

ആകെഭയന്നു വിറയ്ക്കുന്നമാതിരി
ഈ ലോകമാന്നൂ തിിഞ്ഞുവന്നൂ നൃണാം

പാസ്പര്യത്തിന്റെ നല്ല പാഠങ്ങളെ
പരിചോടുനമ്മൾ ഹൃദയത്തിരലേറ്റുന്നു

വർണ്ണത്തെ ജാതിയെ ദേശാഭിമാനത്തെ
മതത്തിന്റെകൂട്ടിലെ ദൈവവിചാരത്തെ

പാടേ മറന്നു പുലരാൻ കഴിയുന്ന
പുതുരോകമിന്നു വന്നു പിറന്നല്ലാ

ചെറിയോരണുവിന്റെ ചെയ്തികൾ നമ്മളെ
മാനുഷരാക്കുവാൻ പോന്നുവെന്നാകിലോ

നിശ്ചയമീവിധം നമ്മെ നയിച്ചത്
നിശ്ചയദാർഢ്യപ്രഭുത്വമെന്നറിയുക....

കൃഷ്ണപ്രിയ എസ് കെ
10 G ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത