ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ *വ്യക്തി ശുചിത്വം നല്ലതിനായ്*

Schoolwiki സംരംഭത്തിൽ നിന്ന്
*വ്യക്തി ശുചിത്വം നല്ലതിനായ്*      

വ്യക്തി ശുചിത്വം നല്ലതിനായ്
ശുചിത്വം വേണം
വ്യക്തി ശുചിത്വം വേണം
നല്ലാരോഗ്യത്തിനായ്

എല്ലാ ദിവസവും രണ്ട്
നേരം കുളിക്കേണം ദേഹശുചിത്വത്തിനായി.

ദന്താരോഗ്യത്തിനായി ദന്തങ്ങൾ വൃത്തിയാക്കേണം രാവിലെയും രാത്രിയുമെങ്കിലും.
 നഖങ്ങൾ ആഴ്ചയിലൊരിക്കെലെങ്കിലും
മുറിച്ചുവൃത്തിയാക്കിടണം.

വദനം കഴുകി വദനാരോഗ്യം ഉറപ്പുവരുത്തേണം പലനേരം.
വസ്ത്രങ്ങൾ കഴുകി
വൃത്തിയാക്കി വൃത്തിയുടെ മൂർത്തിഭാവങ്ങൾ ആയിടേണം.

വ്യക്തിശുചിത്വം ഉറപ്പാക്കേണം,
എല്ലാ ദിവസവും എപ്പോഴും.
ശുചിത്വം വേണം
വ്യക്തി ശുചിത്വം വേണം.

നല്ല വാക്കുകൾ ഉരുവിടേണം അത് മറ്റുള്ളവർക്ക് വേദന
ഉളവാക്കാത്തതാക്കണം.
 സന്തോഷ ദായകമാകേണം ഉച്ചരിക്കുന്ന വാക്കുകൾ ഏവർക്കും

  നല്ല ചിന്തയുണ്ടാകണം
  ചിന്തകൾ ഗുണപരമാകേണം
  മനസ്സിനും ശരീരത്തിനും
  ബലമേകാൻ ചിന്തകൾ ശുഭചിന്തയാകണം.

ശുഭാപ്തിവിശ്വാസമുണ്ടാകണമെല്ലാവർക്കും
നല്ല നാളകൾ വരാനിരിക്കുന്നതേയുള്ളൂ. നല്ല പ്രവർത്തികൾ ഉണ്ടാകണം
മാതൃകാ പ്രവർത്തികൾ നൂതനമാകണം പ്രവർത്തികൾ.
സമൂഹത്തിനും സഹോദരനും ഗുണമേകണം.

നല്ല സ്വഭാവമുണ്ടാകണം
ബാക്കിയുള്ളവർക്കും
നല്ലതെന്ന് തോന്നുന്നതാകണം
നമ്മുടെ സ്വഭാവം

വാക്കുകൾ ചിന്തയും
ചിന്തകൾ പ്രവർത്തിയും
പ്രവർത്തികൾ സ്വഭാവവും
ആകുമെന്ന് പ്രമാണമോർക്കുമല്ലോ.

വൃത്തിയും വെടിപ്പോടെയും നടന്നിടേണം സംസ്കാര സമ്പന്നർ ആയിടേണം.
പരിസരവും ശുചിയാക്കിടേണം എന്നും
സർവ്വാരോഗ്യം നേടിടാൻ

 നാം നന്നായാൽ വീട് നന്നായി
വീട് നന്നായാൽ
നാട് നന്നായി
നാട്
നന്നായാൽ രാഷ്ട്രം നന്നായി
രാഷ്ട്രം നന്നായാൽ ലോകം നന്നായി
ലോകം നന്നായാൽ ഞാൻ ആരോഗ്യവാനായി.

ഒത്തുചേർന്ന് ഒത്തുചേർന്ന് ഒത്തുച്ചേർന്നു
വീടും നാടും നന്നാക്കിടാം.
നന്നായിടാം നമുക്ക് നന്നയിടാം വ്യക്തി, വാക്, ചിന്താ ശുചിത്വം പാലിച്ചു

വ്യക്തി ശുചിത്വം വേണം
നല്ലാരോഗ്യത്തിനായ്.

ദേവനന്ദനൻ.ബി.എച്ച്
7C ഗവഃ മോഡൽ ബോയ്സ് എച്ച് എസ് എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത