ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
ഭൂമി ഇന്ന് ഏറ്റവും അധികം നേരിടുന്ന പ്രശ്നമാണ് മലിനീകരണം . മനുഷ്യരുടെ ഉൽപ്പത്തി മുതൽ പരിശോധിച്ചാൽ അവൻ പലതരത്തിലും ഭൂമിയെ ചൂഷണം ചെയ്തതായി മനസ്സിലാക്കാം. പൂർവകാലങ്ങളിൽ നിന്നും വ്യത്യസ്തമായി അന്തമില്ലാത്ത വികസനം എന്ന ഒരു ആശയം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് മാനവ രാശിക്ക് മാത്രമല്ല സർവ ജീവജാലങ്ങൾക്കും ഭീഷണിയായി , പ്രപഞ്ച നിലനിൽപ്പിന് തന്നെ ഭീഷണിയായി മലിനീകരണം വർദ്ധിച്ചു എന്നതാണ്. വായു മലിനീകരണം, ജല മലിനീകരണം, ശബ്ദ മലിനീകരണം എന്നിങ്ങനെ വേർതിരിച്ചു മനസ്സിലാക്കിയിട്ടുണ്ടെങ്കിലും മലിനീകരണം പൂർണ്ണമായി ചെറുക്കാനോ, ഇല്ലാതാക്കാനോ ഉള്ള പ്രവർത്തനങ്ങൾക്ക് ശക്തിയും വേഗവും കുറവാണെന്നുള്ള സത്യം കൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ദൈവത്തിൻെറ സ്വന്തം നാട് എന്നു അറിയപ്പെടുന്ന കേരളത്തിൽ പോലും വനവും ,കുന്നും മലയും നശിപ്പിച്ചതിനാൽ പ്രകൃതിയുടെ വ്യതിയാനം പ്രതിഫലിച്ചു തുടങ്ങി. കൃഷി ഭൂമികൾ നല്ലൊരു ഭാഗം വാസസ്ഥലങ്ങളായി മാറിയപ്പോൾ പരമ്പരാഗത കൃഷി സമ്പ്രദായം ഉപേക്ഷിച്ച് അത്യുൽപ്പാദന കൃഷി സമ്പ്രദായത്തിലേക്ക് കടക്കാൻ നാം നിർബന്ധിതരായി. രാസവളങ്ങളിലൂടെ മനുഷ്യൻെറ ആരോഗ്യം ക്ഷയിക്കാൻ തുടക്കം കുറിച്ചു. നമുക്കു മാലിന്യങ്ങൾ പൂർണ്ണമായി ഇല്ലാതാക്കാൻ സാധിക്കില്ല പക്ഷെ ഒരു പരിധി വരെ തടയാനാകും. പ്രകൃതി സംരക്ഷണത്തിൽ പൗരന്മാരുടെ കടമ ബോധ്യപ്പെടുത്തുകയും, ഇതുമായി ബന്ധപ്പട്ടുള്ള സമ്പൂർണ നിയമ നടപടികൾ സർക്കാർ നിർമ്മിക്കുകയും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുകയും വേണം. "പ്രകൃതി സംരക്ഷണത്തിലൂടെ വികസനം അതിലൂടെ ആരോഗ്യം" എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം