ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ ജീവിത ശൈലി

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിത ശൈലി      

രോഗപ്രതിരോധം നമ്മുടെ നിത്യജീവിതത്തിൽ അത്യന്താപേക്ഷിതമാണ്. രോഗ പ്രതിരോധശേഷി മനുഷ്യന് ജന്മനാ ലഭിക്കുന്നതാണ്. ആഹാരം വഴിയും മരുന്നുകൾ വഴിയും അത് വർദ്ധിപ്പിക്കാൻ സാധിക്കും. രോഗ പ്രതിരോധശേഷി പാരമ്പര്യമായി ലഭിക്കുന്നതാണ്. മാതാപിതാക്കൾക്ക് വർദ്ധിച്ച പ്രതിരോധശേഷിയുണ്ടെങ്കിൽ മക്കൾക്കും ജന്മനാൽ തന്നെ അത് ലഭിക്കും. രോഗപ്രതിരോധശേഷി ശരീരത്തിനു ഇല്ലാതാവുമ്പോൾ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നമുക്ക് നേരിടേണ്ടി വരുന്നു. ജീവിത ശൈലിയും ഭക്ഷണ രീതിയും പ്രതിരോധശേഷിയെ ബാധിക്കുന്നു. വ്യക്തി ശുചിത്വം രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കും. നമ്മുടെ ഭക്ഷണ രീതിക്രമീകരിക്കുന്നതു വഴി നമുക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാം. കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി ,വിറ്റമിcഅടങ്ങിയ ഭക്ഷണ പദാർഥങ്ങളായ നാരങ്ങ, നെല്ലിക്ക എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി കൂട്ടുന്നതിന് ഉത്തമമാണ്.വ്യക്തി ശുചിത്വവും ജീവിത ശൈലിയും ഭക്ഷണക്രമം പോലെ തന്നെ രോഗപ്രതിരോധശേഷിയെ സ്വാധീനിക്കുന്നതാണ്. രോഗ പ്രതിരോധശേഷി നമ്മുടെ ദൈനംദിന പ്രശ്നങ്ങളായ മലിനീകരണവും ഭക്ഷണത്തിലെ മായവുമൊക്കെ നേരിടാൻ നമ്മുടെ ശരീരത്തെ സജ്ജമാക്കുന്നു.

സനോജ് എസ് എസ്
5B ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം