ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/*ആരോഗ്യത്തിൻെറ രഹസ്യം*

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യത്തിൻെറ രഹസ്യം      

ഒരു കുടുംബത്തിൽ മക്കളും മാതാപിതാക്കളും തമ്മിൽ സ്വരച്ചേർച്ചയില്ലങ്കിൽ ആ വീട് നരകം തന്നെയായിരിക്കും. അവർ ഒരുമായുള്ളവരെങ്കിലോ, അതു തന്നെ സ്വർഗം. ഇതുപോലെ ശരീരമാകുന്ന വീട്ടിലെ അംഗങ്ങളാണ് ചിന്ത, വാക്ക് പ്രവർത്തി. ഇവ തമ്മിൽ യോജിപ്പുണ്ടായാൽ ശരീരം ആരോഗ്യകരമായിരിക്കും. ഈ അംഗങ്ങൾ തമ്മിൽ യോജിപ്പില്ലെങ്കിൽ ശരീരമാകുന്ന കുടുംബം തകർന്നതുതന്നെ. അതിനാൽ ചിന്ത, വാക്ക്, പ്രവർത്തി ഇവയെ ഏകതാനമാക്കുക.

ശരീരത്തിനും മനസിനും ബാഹ്യപരിതസ്ഥിതികളുമായി ബന്ധമുണ്ട്. ഗൃഹാന്തരീക്ഷം ശുചിയായിരിക്കണം. സൂര്യരശ്മികളുടെ മേന്മ വിശദികരണത്തിലൊതുങ്ങുന്നതല്ല സൂര്യരശ്മി ഗൃഹാന്തർഭാഗങ്ങളിലും കടത്തിവിടുക. ഉപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയിലും സൂര്യരശ്മി പുണരട്ടെ. ഇതെല്ലാം ആരോഗ്യത്തെ സുരക്ഷിതമാക്കുവാൻ സഹായിക്കുന്നവയാണ്. കൊട്ടിയടക്കപ്പെട്ട മുറികൾ രോഗഹേതുവാണ്.

NB: ഈ കോറോണക്കാലത്ത് നിശ്ചിത സമയം സൂര്യപ്രകാശമേൽക്കുന്നത് വൈറസ് നാശനത്തെ സഹായിക്കും.

നാരദമുനിദാസ് വി എം
5C ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം