ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒാണപ്പുലരി പൂത്തുലഞ്ഞു സ്കൂളുകളിൽ

ഓണപ്പരീക്ഷയുടെ സമ്മർദ്ദത്തിന് അറുതി വരുത്തിക്കൊണ്ട് 31-8-2017 വ്യാഴാഴ്ച ഗവ . മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഒാണാഘോഷത്തിന് തിരിതെളിഞ്ഞു.കുുട്ടികൾ വളരെ ആവേശത്തോടെയാണ് ഒാണാഘോഷത്തെ വരവേറ്റത്.കുുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സുകളിൽ അത്തപ്പൂക്കള മത്സരം അരങ്ങേറി. അതോടൊപ്പം തന്നെ രസകരമായ കസേര കളിയും നടന്നു.ഓണത്തിന്റെ മറ്റൊരു തനത് മത്സരമായ വടംവലിയിൽ കുുട്ടികൾ വളരെ ആവേശത്തോടെയായിരുന്നു പങ്കുുചേർന്നത് . തിരുവനന്തപുരത്തു നിന്ന് ലഭിച്ചതിൽ വെച്ച് ഏറ്റവും വലിയ വാഴക്കുലയാണ് വിജയികളായ കുട്ടികൾക്ക് ലഭിച്ചത്.അത്തപ്പൂക്കള മത്സരത്തിൽ വിജയികളായ കുുട്ടികൾക്ക് മിഠായി വിതരണവും നടത്തി. സ്വാദൂറുന്ന ഓണസദ്യയും കുട്ടികൾക്ക് ഒാണസമ്മാനമായി ലഭിച്ചു. ഊഞ്ഞാലാടിയും കളികൾ കളിച്ചും കുട്ടികൾ സ്കൂളിലെ ഒാണാഘോഷം വർണാഭമാക്കി.............