അപ്പുവും ബാലുവും
ഒരിടത്ത് ഒരു ഗ്രാമത്തിൽ അപ്പു എന്ന കുട്ടിയും അവന്റെ അച്ഛനും അമ്മയും താമസിച്ചിരുന്നു. അവനും അവന്റെ അമ്മയും എന്നും വീടും പരിസരവും ശുചിയാക്കും. അയൽവാസിയായ ബാലുവും അവന്റെ അച്ഛനും അമ്മയും വീടും പരിസരവും വൃത്തിഹീനമായ് ഇട്ടേയ്‍ക്കും. ഒരു ദിവസം അപ്പു ബാലുവിനോട് പറഞ്ഞു. ബാലു നിന്റെ വീടും പരിസരവും എന്നും ശുചിയാക്കണം. ഇതൊന്നും ബാലു കാര്യമായ് എടുത്തതേയില്ല. ഒരു ദിവസം ബാലു ഉറക്കം എഴുന്നേറ്റപ്പോൾ അവന് നല്ല പനി ഉണ്ടായിരുന്നു. അവന്റെ അച്ഛനും അമ്മയും അവന് മരുന്ന് കൊടുത്തു. അങ്ങനെ അവന്റെ പനി മാറി. ഇതറിഞ്ഞ അപ്പു ഉടൻ തന്നെ ബാലുവിന്റെ വീട്ടിൽ ചെന്നു. എന്നിട്ട് അപ്പു ബാലുവിനോട് പറഞ്ഞു. ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ ബാലു എപ്പോഴും വീടും പരിസരവും ശുചിയായും വൃത്തിയായും സൂക്ഷിക്കണമെന്ന് അപ്പോൾ ബാലു പറഞ്ഞു, ഇനി ഞാനെന്നും എന്റെ വീടും പരിസരവും വൃത്തിയായും ശുചിയായും സൂക്ഷിക്കും. ഇതുപോലെ നമ്മുടെ വീടും പരിസരവും വൃത്തിയായും ശുചിയായും സൂക്ഷിച്ചാൽ അസുഖങ്ങളിൽ നിന്നും രക്ഷ നേടാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ
|