ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൂൾ കൗൺസിലിങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്

സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിങ്ങ്

  അതിയന്നൂർ ഐ.സി.ഡി.എസ് പ്രോജക്റ്റിന്റെ കീഴിൽ സൈക്കോ സോഷ്യൽ പദ്ധതി പ്രകാരം ഗവണ്മെന്റ് മോഡൽ എച്ച്. എസ്. എസ് വെങ്ങാനൂർ സ്കൂളിലെ കൗൺസിലറായി മേബിൾ. സി 3/8/2019 മുതൽ സേവനം അനുഷ്ഠിച്ചു വരുന്നു. നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നുണ്ട്. കുട്ടികളുടെ മാനസിക ആരോഗ്യ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള ബോധവൽക്കരണക്ലാസുകൾ നൽകി വരുന്നു വ്യക്തിത്വ വികസനം, മാനസിക വളർച്ച, നൈപുണ്യ പരിശീലനം, ലഹരി വസ്തുക്കളുടെ ദുരുപയോഗം തടയൽ, റീപ്രൊഡക്റ്റീവ് ഹെൽത്ത്‌ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. ഇൻഡിവിജ്വൽ കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് കൗൺസിലിങ് നൽകുകയും കൃത്യമായ ഫോളോ – അപ്പ് ലൂടെ അവരുടെ പ്രശ്നത്തിന് പരിഹാരം കാണുകയും ഫാമിലി കൗൺസിലിങ് കൂടെ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ അത് നൽകുകയും ചെയ്യുന്നുണ്ട്. വിദഗ്ധ സേവനം ആവശ്യമുള്ള കേസുകളിൽ റഫറൻസ് നൽകുകയും ചെയ്യുന്നു. കോവിഡ് മഹാമാരിയോട് അനുബന്ധിച്ച് വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികൾക്ക് അവരുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ

സർഗ്ഗവസന്തം

  കോവിഡ് മഹാമാരിയോട് അനുബന്ധിച്ചു സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ വീടുകളിൽ കഴിഞ്ഞിരുന്ന കുട്ടികൾക്കായി അവരുടെ സർഗ്ഗാത്മകത വർധിപ്പിക്കുന്ന രീതിയിലുള്ള പലവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ഫോട്ടോഗ്രഫി, പോസ്റ്റർ കോമ്പറ്റിഷൻ, വീഡിയോ മേക്കിങ് എന്നിങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളെക്കൊണ്ട് അതിൽ പങ്കെടുപ്പിക്കുകയും ചെയ്തു

.

പോഷൺ മഹോത്സവം :2021 സ്ലോഗൻ റൈറ്റിങ് കോമ്പറ്റിഷൻ

  പോഷണ മാസാചരണവുമായി ബന്ധപ്പെട്ട് 6 വയസ്സുമുതലുള്ള സ്കൂൾ കുട്ടികൾക്കായി സ്ലോഗൻ റൈറ്റിംഗ് കോമ്പറ്റിഷൻ സംഘടിപ്പിക്കുകയും മികച്ച എന്ററീസ് തെരഞ്ഞെടുത്ത് ഐ. സി.ഡി.എസ്-ൽ ഏൽപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ക്യാമ്പയിൻ 12

  അനീമിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി “അനീമിയ നിർമ്മാർജ്ജനം ചെയ്യുക” എന്ന ലക്ഷ്യത്തോടെ വനിതശിശു വികസനവകുപ്പും വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ചുകൊണ്ട് സ്കൂൾ കുട്ടികൾക്കായി ക്യാമ്പയിൻ-12 എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ വീടുകളിൽ കഴിഞ്ഞിരുന്ന കുട്ടികൾക്ക് അവരുടെ ഭക്ഷണ ക്രമീകരണത്തിലൂടെ മാത്രമേ അനീമിയ പ്രതിരോധപ്രവർത്തനങ്ങൾ നടത്താൻ കഴിയുകയുള്ളൂ എന്ന സാഹചര്യത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ഒരു ബോധവൽക്കരണ പരിപാടി നടത്തുകയും നാഷണൽ ഹെൽത്ത്‌ മിഷൻ നോടൽ ഓഫീസർ ആയ ഡോ. അമർ ഫെറ്റിൽ നടത്തിയ ബോധവൽക്കരണ വീഡിയോ പ്രദർശിപ്പിക്കുകയും ക്ലാസ്സിന്റെ അവസാനം ന്യൂട്രിഷനിസ്റ്റ് സംശയനിവാരണം നടത്തുകയും ചെയ്തു.

ഫ്രീ എഡ്യൂക്കേറ്റർസ് വോളന്റീയേഴ്‌സ് ട്രെയിനിങ്

  അന്തർദേശീയ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂൾ കുട്ടികളുടെ ഇടയിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി എൻ.എ.പി.ഡി.ഡി.ആർ എന്ന പദ്ധതിയുടെ ഭാഗമായി നാഷണൽ മുക്ത് ഭാരത് ക്യാമ്പയിൻ എന്ന പ്രത്യേക പരിപാടി നമ്മുടെ സ്കൂളിലെ എസ്. പി. സി കുട്ടികൾക്കായി ഫ്രീ എഡ്യൂക്കേറ്റർസ് വോളന്റീയേഴ്‌സ് ട്രെയിനിങ് എന്ന പേരിൽ 3 ദിവസം നീണ്ടു നിൽക്കുന്ന പ്രോഗ്രാം നടത്തി. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള വ്യക്തികളുമായി സംവാദം, ഓൺലൈൻ വെബിനാർ,പ്രെപയറിങ് വീഡിയോസ് ഓൺ അവയർനെസ്, പോസ്റ്റർ പ്രസന്റേഷൻ, പപ്പെറ്റ് ഷോ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

ഒക്ടോബർ 11, അന്താരാഷ്ട്ര ബലികാദിനാചാരണ

  അന്താരാഷ്ട്ര ബാലികാദിനാചരണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി ഒരു ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിക്കുകയും പോസ്റ്റർ കോമ്പറ്റിഷൻ നടത്തുകയും ചെയ്തു.

വേണ്ടാ……ലഹരി

  കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും മാർക്കറ്റ് -ൽ അവൈലബിൾ ആയിട്ടുള്ള പുതിയതരം ഡ്രഗ്സ് നെക്കുറിച്ചും ഹൈസ്കൂൾ ക്ലാസ്സുകളിൽ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ്സ്‌ കൊടുത്തു. ക്ലാസ്സ്‌ കൈകാര്യം ചെയ്തത് നെയ്യാറ്റിൻകര എക്സിസ് ഡിപ്പാർട്മെന്റിലെ സർക്കിൾ ഇൻസ്‌പെക്ടർ ഷാജഹാൻ സാർ ആയിരുന്നു.

ബാക്ക് ടു സ്കൂൾ അവയർനെസ് പ്രോഗ്രാം

  നവംബറിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മാതാപിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സ്കൂളിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഒരു ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ക്ലാസ്സ്‌ നയിച്ചത് കോട്ടയം മെഡിക്കൽ കോളേജിലെ പ്രശസ്ത സൈക്കോളജിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ് ആയ ജയകൃഷ്ണൻ സാർ ആയിരുന്നു. ഇത് രക്ഷിതാക്കളുടെ ആശങ്കകൾ അകറ്റി അവർക്ക് പുതിയ ഉണർവ് നൽകാൻ കഴിഞ്ഞു.

ഓറഞ്ച് :ദി വേൾഡ് ക്യാമ്പയിൻ

  സ്ത്രീധന നിരോധനത്തിന്റെ ഭാഗമായി കുട്ടികൾക്ക് “പ്രൊട്ടക്ഷൻ ഓഫ് വിമൻ ആൻഡ് ചൈൽഡ് റൈറ്റ്സ് ” എന്ന വിഷയത്തെക്കുറിച്ച് ഒരു ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. സ്ത്രീധനം കൊടുക്കുന്നതിനെക്കുറിച്ചും വാങ്ങുന്നതിനെക്കുറിച്ചും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും വളർന്നു വരുന്ന കുട്ടികൾക്കിടയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ പരിപാടിയ്ക്ക് കഴിഞ്ഞു…..,