ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
വിബ്‍ജിയോർ


പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളുടേയും പിന്നിലുള്ള രഹസ്യമാണ് "സയൻസ്"


സയൻസ് എന്ന ഇംഗ്ലീഷ് ഭാഷയുടെ തർജ്ജമയായി മലയാളത്തിലുപയോഗിക്കുന്ന പദമാണ് ശാസ്ത്രം. സയൻസ് എന്ന വാക്കിന് ലാറ്റിൻ ഭാഷയിൽ "അറിവ്" എന്നാണ് അർത്ഥം. പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം. ശാസ്ത്രം ഉപയോഗപഥത്തിൽ കൊണ്ടുവരുന്നയാളെ ശാസ്ത്രജ്ഞൻ എന്നാണ് വിളിക്കുന്നത്. കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ സാധിക്കുന്നു.

ശാസ്ത്രബോധം കൂട്ടുകാരിൽ സൃഷ്ട്ടിക്കുക, ശാസ്ത്രപഠന പ്രക്രിയകളെ കുറിച്ച് അവബോധം സൃഷ്ട്ടിക്കുകയും പ്രവർത്തന മാതൃകകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്യുക. ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാഘോഷങ്ങൾ സംഘടിപ്പിക്കുക, കൂട്ടുകാരിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങൾ , ശാസ്ത്രീയ വിവരങ്ങൾ രേഖപ്പെടുത്തൽ , ശാസ്ത്രവാര്ത്തകളുടെ ശേഖരണം എന്നിവയിലുള്ള പ്രാവീണ്യം വർധിപ്പിക്കുക, സ്കൂൾ / ഉപജില്ല / ജില്ല തലങ്ങളിൽ ശാസ്ത്ര പ്രദർശനങ്ങളിലും മറ്റും കൂട്ടുകാരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി സജ്ജരാക്കുക,പൊതുവായ സ്കൂൾ തല ശാസ്ത്ര പ്രവർത്തനങ്ങൾ വൈവിധ്യമാർന്നവ സംഘടിപ്പിക്കുക എന്നീ വിവിധോദ്ദേശ്യത്തോടുകൂടിയാണ് സ്ക്കൂൾ തലത്തിൽ ശാസ്ത്ര ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്

മറ്റു വർഷങ്ങളിലെ പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ് 2021-22

സയൻസ് ക്ലബ്ബ് 2020-21

സയൻസ് ക്ലബ്ബ് 2019-20

സയൻസ് ക്ലബ്ബ് 2018-19

സയൻസ് ക്ലബ്ബ് 2017-18

വിബ്ജിയോർ 2021-22 - എച്ച് എസ് വിഭാഗം

നമ്മുടെ സ്ക്കൂളിലെ 2021--2022 വർഷത്തെ ശാസ്ത്ര ക്ലബ് 2021 ജൂൺ 15 ന് രൂപീകരിച്ചു. ബിനു സർ, ബേബിയമ്മ ടീച്ചർ, രജി ടീച്ചർ,സുലഭ ടീച്ചർ, ഹൻസകുമാരി ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ രൂപീക‍‍ൃതമായി. ഹൻസകുമാരി ടീച്ചറിനെ കൺവീനറായി തിരഞ്ഞെടുത്തു. 50 കുട്ടികൾ അടങ്ങിയ ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തേണ്ടതു കാരണം, പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി 10 കുട്ടികൾ വീതമുള്ള 5 ഗ്രൂപ്പുകളായി തിരിച്ചു. പാർവതി ,ആയില്യ ,ജീവ പി സതീഷ്,സജ്ന, സാന്ദ്ര എന്നീ കുട്ടികളെ ഗ്രൂപ്പിന് നേതൃത്വം കൊടുക്കാൻ തിരഞ്ഞെടുത്തു.

പ്രവർത്തനങ്ങൾ

ജൂലൈ 4 - മാഡംക്യൂറിയുടെ ചരമദിനം

മാഡംക്യൂറിയുടെ ജീവചരിത്രം കണ്ടുപിടിത്തങ്ങൾ എന്നതിനെ ആസ്പദമാക്കി കുട്ടികൾ മാഗസിൻ തയ്യാറാക്കി. അവയെല്ലാം ചേർത്ത് ഒരു ആൽബം പ്രകാശനം ചെയ്തു. അർബുദംപോലെയുള്ള രോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണായകമായ റേഡിയോആക്ടീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ് മേരിക്യൂറി എന്ന മാഡംക്യൂറി(നവംബർ 7,1867---ജൂലൈ 4 1934).രണ്ടുവ്യത്യസ്ത ശാസ്ത്ര ശാഖകളിൽ(ഭൗതിക ശാസ്ത്രം,രസതന്ത്രം) നോബൽസമ്മാനം ലഭിച്ചിട്ടുള്ള ഒരേയൊരാളാണ് മാഡംക്യൂറി.

ജൂലൈ 21 - ചാന്ദ്രദിനം

തിരുവനന്തപുരം ടെക്നിക്കൽ സ്ക്കൂളിലെ അധ്യാപകനായ നസീർ സർ കുട്ടികൾക്ക് ചാന്ദ്രദിനസന്ദേശം നൽകുകയുണ്ടായി. "ചാന്ദ്രപര്യവേഷണം ഇന്നുവരെ" വീഡിയോ പ്രസന്റേഷൻ, "ചൊവ്വയുടെ വഴിത്താവളം ചന്ദ്രനായാൽ" പോസ്റ്റർ രചന, ചാന്ദ്രദിന ക്വിസ് മത്സരം എന്നിവ നടത്തി.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കാണ് ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. നമുക്കെല്ലാം അറിയാവുന്നതുപോലെ, ഭൂമിയുടെ പ്രകൃത്യാ ഉള്ള ഏക ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിക്കു വെളിയിൽ മനുഷ്യന്റെ പാദസ്പർശമേറ്റ ഏക ആകാശഗോളവും ചന്ദ്രനാണ്.

ഓഗസ്റ്റ് 12 - വിക്രംസാരാഭായ് ജന്മദിനം

ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങളുടെ പിതാവാണ് വിക്രം സാരാഭായ്. ഇന്ത്യയുടെ കൊടിക്കൂറ ആകാശത്തിന്റെ അനന്തതകൾക്ക് അപ്പുറത്തും ഉയരണമെന്നാഗ്രഹിച്ച ശാസ്ത്രജ്ഞൻ. അതിനു വേണ്ടി അക്ഷീണം പ്രയത്നിച്ച ദേശസ്നേഹി. 100ാം ജന്മദിനത്തിൽ ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവ് ഡോ. വിക്രം സാരാഭായിക്ക് ആദരം അർപ്പിച്ച് ഐ.എസ്.ആർ.ഒ. ചന്ദ്രോപരിതലത്തിൽ നിന്ന് ചന്ദ്രയാൻ-രണ്ട് ഉപഗ്രഹം പകർത്തിയ ഗർത്തത്തിനാണ് സാരാഭായിയുടെ പേര് നൽകിയത്. ഇനി മുതൽ 'സാരാഭായി കാർട്ടർ' (സാരാഭായ് ഗർത്തം) എന്നാവും ഈ ഗർത്തം അറിയപ്പെടുക. ഗർത്തത്തിന്റെ ത്രിമാന ചിത്രം ആഗസ്റ്റ് 12ന് ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ഈ ദിവസം ഓൺലൈനായി " ഐഎസ്ആർഒ യുടെ സ്ഥാപകൻ എന്ന നിലയിൽ വിക്രം സാരാഭായ് വഹിച്ച പങ്ക്" എന്നതിനെക്കുറിച്ച് സെമിനാർ അവതരണം നടത്തി.

സെപ്റ്റംബർ 16 - ഓസോൺ ദിനം

ഓസോൺ കവചം ഭൂമിയുടെ സംരക്ഷകനോ വിനാശകാരിയോ " പ്രഭാഷണം ആധുനിക ജീവിത ശൈലി ഓസോൺ പാളിയെ സ്വാധീനിക്കുന്നണ്ടോ"പോസ്റ്റർ തയ്യാറാക്കൽ എന്നീ പ്രവർത്ത നങ്ങൾ നൽകി.
മോൺട്രിയൽ ഉടമ്പടിക്ക് 32 വർഷം പൂർത്തിയാവുകയാണ്. ഓസോണിനെ നശിപ്പിക്കുന്ന പദാർഥങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലൂടെ ഓസോണിനെ സംരക്ഷിക്കാനുള്ളതായിരുന്നു മോൺട്രിയൽ എന്ന അന്താരാഷ്ട്ര ഉടമ്പടി. 1987 സെപ്റ്റംബർ 16-നാണ് അതിൽ ഒപ്പുവെച്ചത്. 1989 ജനുവരി 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. 197 അംഗങ്ങൾ ഒപ്പുവെച്ചപ്പോൾ ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിൽ എല്ലാവരും അംഗീകരിക്കുന്ന ആദ്യത്തെ ഉടമ്പടിയായി.

ഉടമ്പടിയിൽ ഒപ്പിട്ടവർ അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ അന്റാർട്ടിക്കിലെ ഓസോൺ ദ്വാരം 2046-ന്റെയും 2057-ന്റെയും ഇടയിൽ പൂർണമായും അടയും എന്നാണ് കണക്കാക്കുന്നത്. ഈ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ 1980-നു മുൻപുള്ള അവസ്ഥയിലേക്ക് ഓസോൺപാളി തിരിച്ചെത്തുമെന്നും പ്രയോക്താക്കൾ വിശ്വസിക്കുന്നു. മോൺട്രിയൽ ഉടമ്പടി വന്നില്ലായിരുന്നെങ്കിൽ ദ്വാരത്തിന്റെ വലുപ്പം 2050 ആവുമ്പോഴേക്ക് പത്തുമടങ്ങ് വർധിക്കുമായിരുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

നവംബർ.10 - അന്താരാഷ്ട്ര ശാസ്ത്ര ദിനം

കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുക എന്ന ലക്ഷ്യത്തോടകൂടി വീടുകളിൽ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് "വീട്ടിൽ നിന്നൊരു പരീക്ഷണം നടപ്പാക്കി
2001 ലാണ് ഈ ദിനം ആചരിക്കാൻ യുനസ്കോ തീരുമാനിച്ചത്. ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കൽ ,ശാസ്ത്രവും സമാധാനവും പരസ്പരം ബന്ധിതമാണെന്ന സന്ദേശം നൽകൽ എന്നിവയൊക്കെയാണ് ലോക ശാസ്ത്രദിനാചരണം ലക്ഷ്യംവെയ്ക്കുന്നത്.

ഡിസംബർ 14 - ദേശീയഊർജ്ജസംരണ ദിനം

1991 മുതൽ എല്ലാ വർഷവും ഡിസംബർ 14 ന് ഊർജ സംരക്ഷണ ദിനം ആചരിക്കുന്നു. ഊർജ്ജം നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഊർജം ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യാൻ മാത്രമേ കഴിയൂ. ഊർജസംരക്ഷണ സംബന്ധിയായ കൂടുതൽ ആശയങ്ങൾ ലഭിക്കുന്നതിനും സ്‌കൂളുകളിൽ വിവിധഊർജസംരക്ഷണ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും വിവിധ സംഘടനകൾ നിലവിലുണ്ട്‌. എനർജി മാനേജ്‌മെന്റ്‌ സെന്റർ-കേരള അനർട്ട്‌ (ANERT-Agency for Non-Conventional Energy and Rural Technology) ഊർജ്ജസംരക്ഷണമെന്നാൽ ലഭ്യമായ ഊർജ്ജം എത്രമാത്രം കാര്യക്ഷമമായി ഉപയോഗിക്കാം എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. വർദ്ധിച്ചുവരുന്ന ഊർജ്ജക്ഷാമം നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കാൻ തുടങ്ങിക്കഴിഞ്ഞു. ഊർജ്ജ ഉത്പാദനത്തിനായി പെട്രോളിയം, കൽക്കരി മുതലായ സ്രോതസ്സുകളെ നാം വിവേകരഹിതമായി ചൂഷണം ചെയ്യുകയാണ്. ഇവയുടെ അമിതമായ ഉപയോഗത്തിന്റെ പരിണിതഫലമാണ് ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും. മാനവരാശിയുടെ നിലനിൽപിനെതന്നെ അപകടപ്പെടുത്തിയേക്കാവുന്ന ഈ പ്രതിഭാസങ്ങൾക്ക് നാം തന്നെ പരിഹാരം കാണേണ്ടതാണ്. സകല ഊർജ്ജസ്രോതസ്സുകളേയും ആവശ്യാനുസരണം ഉപയോഗിച്ചുകൊണ്ട് അവയുടെ ഉപയോഗത്തിലുണ്ടാകുന്ന നഷ്ടം പരമാവധി കുറച്ച് ഒരു പുതിയ ഊർജ്ജ ഉപഭോഗ സംസ്‌കാരം വളർത്തിയെടുക്കണം

സയൻസ് ക്ലബ് 2021-22 - യു പി വിഭാഗം

കോവിഡ് സാഹചര്യത്തിൽ നവ മാധ്യമങ്ങളിലൂടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം അവരുടെ വീടുകളിൽ ക്രമീകരിക്കാൻ കേരള സർക്കാർ നടത്തിയ പരിശ്രമങ്ങൾക്ക് കൈത്താങ്ങാകാൻ സയൻസ് ക്ലബ്ബിന് കഴിഞ്ഞു.

ലാബ് @ഹോം

സ്കൂളിൽ വന്ന് പരീക്ഷണ -നിരീക്ഷണങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികൾക്ക് വീടുകളിൽ ശാസ്ത്ര ലാബ് ക്രമീകരിക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതിനായി സ്കൂളിലെ എല്ലാ അധ്യാപകരുടെയും കൂട്ടായ സഹകരണവും, സാനിധ്യവും ഉണ്ടായിരുന്നു. ഓരോ ക്ലാസ്സിലെയും സയൻസ് പുസ്തകത്തിൽ നിന്ന് ഓരോ യൂണിറ്റിലെയും പരീക്ഷണങ്ങൾ കണ്ടെത്തി, അവയ്ക്കു വേണ്ട സാധനങ്ങൾ ല്സ്റ്റ് ചെയ്തു. അവ ശേഖരിച്ച ശേഷം കവറുകളിൽ ആക്കി. ഓരോ കുട്ടികളുടെയും വീടുകളിൽ ഈ പരീക്ഷണക്കിറ്റ് എത്തിച്ചു. അതിന് ശേഷം ക്ലാസ്സ് ഗ്രൂപ്പുകളിൽ അധ്യാപകർ പരീക്ഷണങ്ങൾ ചെയ്യുന്ന വിഡിയോകൾ, അതിന് വേണ്ട നിർദ്ദേശങ്ങൾ തുടങ്ങിയവ അയച്ചു കൊടുത്തു. കുട്ടികൾ അത് മനസിലാക്കി പരീക്ഷണങ്ങൾ ചെയ്ത് വിഡിയോകൾ ഗ്രൂപ്പിൽ അയച്ചു തന്നു.

വീടൊരു വിദ്യാലയം

ഒരു രക്ഷകർത്തൃ ശാക്തീകരണ പദ്ധതി ആണിത്. നമ്മുടെ കുഞ്ഞുങ്ങൾക്ക് കോവിഡ് കാലം ധാരാളം നഷ്ടങ്ങളുടെ കാലം കൂടെയാണ്.അവർക്ക് കൂട്ടുകാരോടൊപ്പം കളിക്കാനോ, അവർക്കൊപ്പം പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനോ, ചുറ്റുപാടുകളിൽ നിന്ന് പലതും ഗ്രഹിക്കാനോ ഒന്നും സാഹചര്യം ലഭിക്കാത്ത അവസ്ഥ.... ഈ യൊരു സാഹചര്യം അതിജീവിക്കാനാണ് ഇത്തരം പദ്ധതികൾ രൂപപ്പെട്ടത്. അദ്ധ്യാപകർക്കു നേരിട്ട് കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ ഇടപെടാൻ സാധിക്കാത്തതിനാൽ രക്ഷിതാക്കളുടെ സഹായത്തോടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും, കുട്ടിക്ക് ഭംഗിയായി പഠന പ്രവർത്തനങ്ങൾ ചെയ്യാനും ഇത്‌ വളരെ സഹായകമായി. പ്രധാന ലക്ഷ്യങ്ങൾ :

  • കുട്ടിയുടെ ഓൺ ലൈൻ വിദ്യാഭ്യാസം കാര്യക്ഷമ മാക്കാൻ അവരെ സഹായിക്കുക.
  • തുടർ പ്രവർത്തനങ്ങൾ ശരിയായി പൂർത്തിയാക്കാൻ അവർക്ക് വേണ്ട നിർദ്ദേശങ്ങളും, സഹായങ്ങളും ചെയ്യുക.
  • ഓരോ പ്രോ ജക്ടുകളും കുട്ടികൾ സ്വയം ഏറ്റെടുക്കാൻ അവരെ പ്രാപ്തരാക്കുക.

തുടങ്ങിയ ലക്ഷ്യത്തോടെയാണ് "വീടൊരു വിദ്യാലയം " പദ്ധതി ആരംഭിച്ചിട്ടുള്ളത്. അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും പരിശീലനം നൽകിയും, ഗ്രൂപ്പുകളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകിയും ഈ പദ്ധതി ഫലപ്രദമായി പ്രായോഗികമാക്കി. സയൻസിൽ ഓരോ ക്ലാസ്സിലും, ഓരോ യൂണിറ്റിൽ നിന്നും കുട്ടികൾ സ്വയം കണ്ടെത്തേണ്ട തുടർ പ്രവർത്തനങ്ങൾ തെരഞ്ഞെടുത്ത് വ്യക്തമായ നിർദ്ദേശങ്ങൾ ക്ലാസ്സ്‌ ഗ്രൂപ്പുകളിലൂടെ നൽകി. രക്ഷകർത്താക്കളുടെ സഹായത്തോടെ ഓരോ പ്രവർത്തനവും സമയ ബന്ധിതമായി പൂർത്തിയാക്കി കുട്ടികൾ ഗ്രൂപ്പുകളിൽ അയച്ചു തന്നു.

ലോകപരിസ്ഥിതി ദിനം.

2021 ലോകപരിസ്ഥിതി ദിന വിഷയം :"Ecosystem Restoration " എന്നതാണ്. ഈ ഒരു സന്ദേശം കുഞ്ഞുങ്ങളിൽ എത്തിക്കാൻ ഒരു ഓൺലൈൻ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഈ ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി കവിതാലാപന മത്സരം,poster രചന,വിഡിയോ അവതരണം, വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി. ഒരു ഓൺലൈൻ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഓൺലൈൻ ബോധവൽക്കരണ ക്ലാസ്സ്‌ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു. ഇന്നത്തെ കോവിഡ് വ്യാപനത്തെ അതിജീവിക്കാനും, പ്രകൃതിയെ സംരക്ഷിക്കാനും നാം നമ്മുടെ പരിസ്ഥിതി യെ പുന :സ്ഥാപിക്കണം എന്ന പ്രതിജ്ഞഎടുക്കാൻ കുട്ടികളെ സഹായിച്ചു. കൊറോണ വൈറസ് അപഹരിച്ച ശ്രീ. സുന്ദർലാൽ ബഹുഗുണയുടെ സേവനങ്ങൾ നമ്മുടെ പി ടി എ പ്രസ്ഡന്റ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ സ്പഷ്ടമാക്കി. കുട്ടികൾ "പരിസ്ഥിതിയുടെ കാവലാളുകൾ " ആകണമെന്ന് അദ്ദേഹം ഉപദേശിച്ചു. വെങ്ങാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ശ്രീകുമാർ, വരും തലമുറയ്ക്കായി നമ്മുടെ ഭൂമിയെ നാം കരുതലോടെ സംരക്ഷിക്കേണം എന്ന സന്ദേശം നൽകി. ആദരണീയ പ്രിൻസിപ്പൽ ജൂൺ 5 ൽ മാത്രമായി ഒതുക്കി നിർത്തേണ്ടതല്ല, പരിസ്ഥിതി പ്രവർത്തനങ്ങൾ എന്നും, ഇപ്പോൾ വച്ചുപിടിപ്പിക്കുന്ന ഓരോ ചെടികളെയും സംരക്ഷിച്ച് വളർത്തണമെന്നും, പ്ലാസ്റ്റിക് എന്ന വില്ലനെ നമ്മൾ ശ്രദ്ധയോടെ അകറ്റി നിർത്തണമെന്നും കുട്ടികൾക്ക് നിർദ്ദേശം നൽകി.ബഹുമാനപ്പെട്ട സീനിയർ സർ, പരിസ്ഥിതി ദിന പ്രവർത്തനങ്ങളെ co-ordinate ചെയ്ത അധ്യാപകരെയും, പങ്കെടുത്ത കുട്ടികളെയും അഭിനന്ദിച്ചു. ഈ ഭൂമുഖത്തെ /പ്രകൃതിയെ നശിപ്പിക്കുന്ന ഏക ജീവി മനുഷ്യനാണ്. പക്ഷെ, ഒരു പോറൽ പോലും ഏൽക്കാതെ അടുത്ത തലമുറയിലേയ്ക്ക് ഈ ഭൂമിയെയും, അതിലെ വിഭവങ്ങളെയും കൈമാറാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. അത് നാം മറക്കാൻ പാടില്ല." --സ്റ്റാഫ് സെക്രട്ടറി സുരേഷ് സാറിന്റെ വാക്കുകൾ.

2021 ജൂലൈ 21 - ചാന്ദ്രദിനം

ഷാജിൻ സാറിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വ്യത്യസ്തയിനം ഓൺലൈൻ മത്സരങ്ങൾ നടത്തി. ചന്ദ്രനെ കുറിച്ച് കുട്ടികൾ മനസ്സിലാക്കേണ്ട വസ്തുതകൾ ഉൾപ്പെട്ട വീഡിയോ, ക്വിസിന് വേണ്ട ചോദ്യങ്ങൾ തുടങ്ങിയവ ഓരോ ക്ലാസ്സ് ഗ്രൂപ്പിലും ജൂലൈ മാസം ആദ്യ ആഴ്ചയിൽ തന്നെ നൽകി. തുടർന്ന് വിവിധ മത്സരങ്ങളുടെ അറിയിപ്പ് നൽകി.

  • ഗൂഗിൾ ഫോമിലൂടെ ചാന്ദ്രദിന ക്വിസ്
  • ചന്ദ്രൻ എന്റെ ഭാവനയിൽ( ചിത്രരചന )
  • ദൃശ്യാവിഷ്കാരം ( നൃത്തം, മോണോ ആക്ട് )
  • ചാന്ദ്രദിന കുറിപ്പ് മത്സരം - വിഷയം : ചന്ദ്രനും ഞാനും എന്റെ ഓർമ്മയിൽ
  • ചാന്ദ്രദിനം സെമിനാർ - വിഷയം : ചന്ദ്രനും അന്ധവിശ്വാസങ്ങളും

എന്നിവയായിരുന്നു മത്സരയിനങ്ങൾ.7 ഡിയിലെ ആദിത്യൻ ആർ അനീഷ്,5എ യിലെ ക്രിസ്റ്റീന സി ദാസ് എന്നിവർ ഓൺലൈൻ ക്വിസ്സിൽ ഒന്നാം സ്ഥാനം പങ്കിട്ടു.6ഇ യിലെ ആനന്ദ് എംഡി,6സി യിലെ ശ്രുതി എ എസ്,7എ യിലെ ആരാധന എൽ എ എന്നിവരാണ് ചിത്രരചനയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്.7ഇ യിലെ ശ്രീലക്ഷ്മി വിഎസ് ഡാൻസിലൂടെ യും 6സി യിലെ ശ്രുതി എ എസ് മോണോആക്ട് ലൂടെയും ചാന്ദ്ര ദൃശ്യാവിഷ്കാരത്തിൽ ഒന്നാമതെത്തി.

ചന്ദ്രനും ഞാനും എന്റെ ഓർമ്മയിൽ " എന്ന കുറിപ്പ് മത്സരത്തിൽ കുഞ്ഞുനാളിൽ ചന്ദ്രനെ കാട്ടി അമ്മ ചോറ് ഊട്ടിയത് മുതൽ നിലാവിനും പൂർണചന്ദ്രനും ആയി കാത്തിരിക്കുന്ന ദിവസം വരെയും കുട്ടികൾ ഓർത്തെടുത്തു മികവാർന്ന കുറിപ്പുകൾ തയ്യാറാക്കി.5 യിലെ അനന്തു സുനിൽ, 5ഡിയിലെ അനാമിക എസ് എസ് തുടങ്ങിയവർ നന്നായി കുറിപ്പ് തയ്യാറാക്കി. "ചന്ദ്രനും അന്ധവിശ്വാസങ്ങളും" എന്ന വിഷയത്തിൽ മികച്ചരീതിയിൽ സെമിനാർ അവതരണം നടത്തിയത് 5ഇ യിലെ അനഘ വി, 6ഇ യിലെ ആനന്ദ് എം തുടങ്ങിയവരാണ്

2021 സെപ്റ്റംബർ 16 - ഓസോൺ ദിനം.

1994 മുതൽ ഐക്യരാഷ്ട്ര സംഘടന സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കുന്നു. ഭൂമിയെയും, സകല ജീവജാലങ്ങളെയും പൊതിഞ്ഞു സൂക്ഷിക്കുന്ന ഒരു രക്ഷാകവചമാണ്, ഓസോൺ. ഭൂമിയിൽ നിന്ന് 20 മുതൽ 35 കെഎം വരെ ഉയരത്തിൽ ഈ വാതകപാളി കാണുന്നു. സൂര്യനിൽ നിന്നുള്ള അപകടകാരികളായ രശ്മികളെ,ഭൂമിയിൽ പതിക്കാതെ വളരെ ഉയരത്തിൽ വച്ചു തന്നെ തടയുകയാണ് ഓസോൺ പാളി ചെയ്യുന്നത്. ഇത്രത്തോളം പ്രാധാന്യം ഉള്ള ഓസോൺ പാളികളെ സംരക്ഷിക്കുന്നതിനു പകരം അതിൽ സുഷിരങ്ങൾ ഉണ്ടാക്കുന്ന രാസവസ്തുക്കൾ ഉപയോഗിക്കയും, അത് നിർമ്മിക്കുകയും ചെയ്യുന്നത് , അവിവേകിയായ മനുഷ്യൻ ആണ്.ആ മനുഷ്യനെ ഓസോൺ പാളിയുടെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരിക്കാൻ വേണ്ടിയാണ് എല്ലാ വർഷവും സെപ്റ്റംബർ 16 നാം ലോക ഓസോൺ ദിനമായി ആചരിക്കുന്നത് ഓരോ class ഗ്രൂപ്പിലും ഓസോൺപാളിയുടെ പ്രാധാന്യത്തെ പ്പറ്റിയും, അതു സംരക്ഷിക്കുന്നതിനെപ്പറ്റിയും ഉ ള്ള videos, news paper cuttings എന്നിവ അയച്ചു കൊടുത്തു. തുടർന്ന് ചില മത്സരങ്ങൾ സംഘടിപ്പിച്ചു :

  • poster രചനാ മത്സരം,

വിഷയം : ' ഓസോൺ പാളിയുടെ സംരക്ഷണം '

  • സെമിനാർ അവതരണം :വിഷയം: 'ഓസോൺ ശോഷണവും, പ്രത്യാഘാതങ്ങളും '.

ആരാധന. L A,7A, അനീഷ. V,5D ശ്രുതി. A. S,6 C തുടങ്ങിയവർ മികച്ച posters തയ്യാറാക്കി.

അനിഷ. V,5 D, അനാമിക. S. S,5D, സാറാ ഷൈൻ വിൽസ്,6B തുടങ്ങിയവർ സെമിനാർ അവതരണത്തിൽ മികവ് പുലർത്തി.