ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗണിത ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വിസ്മയചെപ്പ്

ഗണിതഅധ്യാപകർ

2023-'24 അക്കാദമിക വർഷത്തെ ഗണിതക്ലബ്‌ ഉദ്ഘാടനം ജൂലൈ ആദ്യവാരം നടന്നു.8,9,10 ക്ലാസ്സുകളിൽ നിന്നായി 35 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. മഞ്ജുഷ ടീച്ചറാണ് കൺവീനർ

ശാസ്ത്രോത്സവം

സ്കൂൾ തല ഗണിതശാസ്ത്ര മേളയിൽ മികച്ചപ്രകടനം കാഴ്ച്ചവെച്ച കുട്ടികൾക്ക് പരിശീലനം നൽകുകയും സബ്ജില്ലാശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു.

നമ്പർ ചാർട്ട്, വർക്കിംഗ്‌ മോഡൽ, പസിൽ എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും പ്യുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. രണ്ടാം സ്ഥാനം നേടിയ കുട്ടികൾക്ക് തുടർ പരിശീലനം നൽകി ജില്ലാമേളയിൽ പങ്കെടുപ്പിക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു ചെയ്തു.


ഗണിതക്ലബ്ബ് - യുപി വിഭാഗം കൺവീനർ : രമ്യ

  • 22/06/2023 -ൽ ഗണിതത്തിൽ അഭിരുചിയുള്ള 32 കുട്ടികളെ ഉൾപ്പെടുത്തി ഗണിതക്ലബ് ആരംഭിച്ചു. 7 D ക്ലാസ്സിലെ അക്ഷയിനെ ക്ലബ് ലീഡർ ആയി തെരെഞ്ഞെടുക്കുകയും, കുറച്ചു ഗണിത പ്രവർത്തനങ്ങളിലൂടെ ക്ലബ്ബിനെ ഊർജിതമാക്കുകയും ചെയ്തു.
  • 14/7/2023 ലെ ക്ലബ്ബ് സംഗമത്തിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടിയെ മുന്നിലേക്കെത്തിക്കാൻ ('എന്നോടൊപ്പം 'എന്ന പദ്ധതിയിലൂടെ) മുന്നോക്കം നിൽക്കുന്ന കുട്ടിയെ ചുമതലപ്പെടുത്തി.
  • 15/09/23 സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു. കുട്ടികളുടെ അസാധാരണ കഴിവുകളെ പ്രകടമാക്കാനുള്ള വേദി ആയിരുന്നു സ്കൂൾ ശാസ്ത്രമേള.
  • ഉപജില്ലാ തല ശാസ്ത്രമേളയിലും 19 പോയിന്റ് നേടുകയും, വിവിധ സ്ഥാനങ്ങൾ നേടിയെടുക്കാൻ കുട്ടികൾ അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്തു. പ്രേത്യേകിച്ചും ഗെയിം ഇനത്തിൽ 2nd എ ഗ്രേഡ് നേടി.
  • 9/10/23 ൽ സ്കൂൾതല ന്യുമാറ്റ്സ് മത്സരം നടത്തി.18/11/23 ലെ ഉപജില്ലതല ന്യുമാറ്റ്സിൽ നമ്മുടെ സ്കൂളിലെ മിഥുൻ, അഭിരാമി എന്നിവരെ സെലക്ട്‌ ചെയ്ത് ജില്ലാ തല മത്സരത്തിന് യോഗ്യത നേടി.
  • 19/2/2024 ൽ മേന്മ ഗണിതോത്സവം സ്കൂൾതലയിൽ സംഘടിപ്പിച്ചു. അതിൽ 'ആർച്ച എന്ന കുട്ടി 'ഗണിതപാഠപുസ്തകം തയ്യാറാക്കി മികച്ച പ്രവർത്തനം കാഴ്ച്ച വച്ചു.