ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ വൈറസ് ബാധ തടയാം ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് ബാധ തടയാം

ഇപ്പോൾ ലോകത്തിനു തന്നെ ഭീഷണി ഉയർത്തുന്ന കൊറോണ വൈറസിനെ പറ്റി നാമെല്ലാം അറിഞ്ഞതാണ്. ലോകത്തിന്റെ നിലനിൽപിന് തന്നെ ഇത് ഭീഷണിയാകുന്നു. നൂറ്റാണ്ടുകളടിപ്പിച്ച ഓരോ മഹാമാരികൾ നമുക്ക് മുന്നിൽ എത്തുന്നുണ്ട്. നമ്മുടെ രാജ്യം ഇപ്പോൾ ലോക്ക്ഡൗണിലാണ്. നമ്മുടെ രാജ്യം പോലെ മറ്റു പല രാജ്യങ്ങളും ലോക്ക്ഡൗണിലാണ്.

എന്താണ് കൊറോണ വൈറസ്? ഈ ചോദ്യത്തിനുത്തരം കിട്ടിയപ്പോൾ നാം ആശങ്കപുളകിതരായി ചൈനയിലെ വുഹാൻ പ്രവശ്യയിൽ നിന്ന് ആരംഭിച്ച കൊറോണ കടൽ കടന്ന് ഇപ്പോൾ അമേരിക്ക വരെ എത്തിയിരിക്കുകയാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക്, എന്നരീതിയിലാണ് കൊറോണ വൈറസ് പടരുന്നത്.

കൊറോണ വൈറസ് എങ്ങനെയാണ് പടരുന്നത്? കൊറോണ വൈറസ് ബാധിച്ച വ്യക്തിയുടെ 1 മീറ്ററിൽ താഴെ അകാലത്തിൽ നാം നിന്നാൽ നമുക്ക് കൊറോണ വൈറസ് ബാധിക്കാൻ സാധ്യതയേറെയാണ്. അദ്ദേഹത്തിന്റെ സ്രവങ്ങൾ നമ്മുടെ ശരീരത്തിൽ പതിച്ചാൽ കൊറോണ നമ്മളെയും ആക്രമിചേക്കാം. ഇപ്പോഴത്തെ പുതിയ പഠനങ്ങൾ പറയുന്നത്. കൊറോണ വൈറസ് വായുവിൽ തങ്ങി നിൽക്കുമെന്നും 8 മീറ്റർ ദൂരത്തിൽ വ്യാപിക്കാമെന്നും പറയുന്നു.അതായത്, വൈറസിനെ പ്രതിരോധിക്കാനുള്ള ഏക മാർഗം സാമൂഹിക അകലം പാലിക്കുക മാത്രമാണ്.

എന്താണ് ലോക്ക്ഡൗൺ? ലോക്ക്ഡൗൺ നമ്മുടെ രാജ്യത്ത് പ്രഖ്യാപിച്ചിട്ട് ഏറെ നാളായി ഇന്ത്യയിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകഴിഞ്ഞു. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ ഉദ്ദേശം സാമൂഹിക അകലം പാലിക്കുക തന്നെയാണ്. ജനങ്ങളെ നഗര വീഥികളിൽ വിഘടിക്കാൻ അനുവദിക്കാതിരിക്കുമ്പോൾ സമ്പർക്കം നടത്താനുള്ള അവസരങ്ങൾ ഗണ്യമായി കുറയും. ഒരു വൈറസ് ബാധയെയോ അടിയന്തര സാഹചര്യങ്ങളെയോ അന്തർനിദാനം ചെയ്യാൻ ലോക്ക്ഡൗണുകൾക്ക് പ്രസക്തിയുണ്ട്.

എന്താണ് വൈറസ്? ഈ ചോദ്യത്തിന് ഉത്തരം കുട്ടികളും മുതിർന്നവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. കൊറോണ വൈറസ് മാത്രമല്ല മറ്റു അനേകം വൈറസുകൾ ഈ കുടുംബത്തിൽ പല കുലങ്ങളിലായി വാഴുന്നു. അതിൽ കൊറോണയേക്കാൾ അപകടക്കാരികളും അപകടം കുറഞ്ഞവരും ഉണ്ട്. ഈ വൈറസ്‌ കുടുംബത്തിൽ ഒന്നു മാത്രമാണ്. വൈറസുകളെക്കുറിച്ച് പഠിക്കാൻ 'വൈറോളജി'എന്ന ശാസ്ത്രശാഖകൾ വരെയുണ്ട്. മനുഷ്യർക്കുള്ളിൽ മാത്രമല്ല ബാക്ടീരിയകൾക്കുള്ളിൽ വരെ കടന്നു ചെന്ന് രോഗമുണ്ടാക്കാനും വൈറസുകൾക്ക് സാധിക്കും. വൈറസിനെ ജീവനുള്ള ഒരു ജീവിയായിട്ടായിരിക്കും നമ്മളിൽ പലരും ധരിച്ചിരിക്കുക. പക്ഷേ അത് അങ്ങനെ അല്ല നമ്മുടെ കണക്കുക്കൂട്ടലുകളേയും ചവിട്ടി നിരത്തികൊണ്ട് പുതിയൊരു അറിവ്. വൈറസ്‌ വെറുമൊരു ആറ്റം മാത്രമാണ്. ഒരു ജീവിയുടെ ശരീരത്തിൽ കടന്നു കൂടിയാൽ മാത്രമേ അതിന് ഒരു ജീവിയുടെ സ്വഭാവം പ്രകടമാക്കാൻ സാധിക്കു. വൈറസുകൾ വളരെ വലിയൊരു സംഭവമാണ്. അതിനെക്കുറിച്ച് പഠിക്കാൻ ധാരാളവും.

ലോക്ക്ഡൗൺ നമ്മുടെ നാട്ടിൽ പ്രഖ്യാപിച്ചപ്പോൾ കുറേപേർ അത് ലഘിച്ചു. മാനസിക മായുള്ള പറഞ്ഞുതിരുത്തൽ മുതൽ ശാരീരികമായി ബലപ്രയോഗങ്ങൾ വരെ പോലീസ് അവർക്കു നേരെ അഴിച്ചുവിട്ടു ഇതെല്ലാം നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണന്ന ബോധമില്ലാതെ പലരും പോലീസിനെ തെറിവിളിച്ചു. ലോക്ക്ഡൗൺ കാലത്ത് ചിലർ വാഹനങ്ങൾ പുറത്താക്കി. ഇതിനു പരിഹാരം ഇന്ധന നിലയങ്ങൾക്ക് താഴിടുകതന്നെയാണ് ചേരികൾ ഒഴിപ്പിക്കുന്നതുവഴി മരണ നിരക്ക് ഗണ്യമായി കുറക്കാം. സമ്മേളനങ്ങൾ നിർത്തലാക്കാം. എന്നിവയാണ് പ്രധാന വൈറസ്‌ മരണ കണക്ക് കുറയ്ക്കാനുള്ള പ്രധാന വഴികൾ. ലോക്ക്ഡൗണിനുശേഷം ദീർഘദൂര സർവീസുകൾ, ബസുകളും, ട്രെയിനുകളും, വിമാനങ്ങളും, നടത്താതിരിക്കുന്നതാണ് നല്ലത്. പ്രധാനമന്ത്രി പറഞ്ഞതുപോലെ എവിടെയാണോ അവിടെ തുടരണം.

"STAY HOME STAY SAFE BE CAREFUL"

ശാന്തിപ്രിയൻ എം പി
6 സി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം