ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ പ്രതിരോധവും അതിജീവനവും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധവും അതിജീവനവും

കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്ത്യ എന്ന ഒരു വലിയ രാജ്യത്തിന്റെ ചെറിയ ഒരു സംസ്ഥാനമാണ് കേരളം.നമ്മുടെ സംസ്ക്കാരം വളരെ നല്ലതാണ്. ഞാൻ വീട്ടിൽ എത്തിയ ഉടനെ അമ്മ വിളിച്ചു പറഞ്ഞു "മോളേ ചെരുപ്പ് പുറത്ത് വച്ചിട്ട് പൂ മുഖത്ത് വച്ചേക്കുന്ന കിണ്ടിയിൽ നിന്നും വെളളമെടുത്ത് കാൽ കഴുകി അകത്തേക്ക് വന്നോളൂ കുളി കഴിഞ്ഞിട്ടാവാം ഭക്ഷണം ". ആദ്യം എനിക്ക് അമ്മയോട് ദേഷ്യം തോന്നി. നല്ല വിശന്നിട്ടാണ് പെട്ടെന്ന് വീട്ടിൽ എത്തിയത് അന്നേരം പറയുവാ കുളിച്ചിട്ട് ഭക്ഷണം കഴിച്ചാൽ മതിയെന്ന് .ഊണ് കഴിക്കാനിരുന്നപ്പോൾ അമ്മ ഒരിക്കെ കൂടെ ഓർമിപ്പിച്ചു. "മോളേ കൈ സോപ്പുപയോഗിച്ച് നല്ലോണം കഴുകി യോ?"കൈ കഴുകി ഭക്ഷണം കഴിച്ച ശേഷം അമ്മ എന്നോട് പറഞ്ഞു "നമ്മുക്ക് രോഗം വരുന്നതിനേക്കാൾ നല്ലത് അത് വരാതെ നോക്കുന്നതാണ് .ഇപ്പോൾ നമ്മൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കൊറോണ വൈറസ് ഉണ്ടാക്കുന്ന രോഗം. നമ്മുടെ വ്യക്തി ശുചിത്വം കൊണ്ടും, സാമൂഹിക അകലം പാലിച്ചും, മാസ്ക്കും, കൈയുറയും ധരിച്ചും നമുക്ക് ഈ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാം.എല്ലാ ജനങ്ങളും ഇതെല്ലാം പാലിയ്ക്കുകയാണെങ്കിൽ നമ്മുടെ ലോകത്തെ ഈ മഹാവിപത്തിൽ നിന്ന് രക്ഷിക്കാം. നമ്മുടെ രാജ്യത്തെ പഴയതുപോലെ നമുക്ക് വിണ്ടെടുക്കാം കൂട്ടുകാരേ ആ ചങ്ങല നമുക്ക് പൊട്ടിച്ചെറിയാം നല്ല നാളേയ്ക്കു വേണ്ടി

അഭിരാമി ബി
9 ഡി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം