ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതിയുംകോവിഡും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയുംകോവിഡും

മനുഷ്യനും സകല ജീവജാലങ്ങളും ഉൾക്കൊള്ളുന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിക്കെതിരായ മനുഷ്യന്റെ കടന്നുകയറ്റത്തിന് വലിയ വില കൊടുക്കേണ്ട വരുന്നുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് കൊറോണ അഥവാ കോ വിഡ് 19. ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് ആദ്യമായി കോ വിഡ് 19 റിപ്പോർട്ട് ചെയ്തത്.സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് രോഗം പകരുന്നത്. സാമൂഹ്യ വ്യാപന സാധ്യത ഉള്ളതിനാൽ ഗവൺമെന്റ് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഈ ലോക് ഡൗൺ കാലത്ത് പരിസ്ഥിതിയെ സംരക്ഷിക്കാം. വീടിനു ചുറ്റും ഹരിതാഭമാക്കാം. അടുക്കളത്തോട്ടം സാധ്യമാക്കാം. വിഷ രഹിത പച്ചക്കറി സ്വയം ഉണ്ടാക്കാം .എല്ലാ വിധത്തിലുള്ള മലിനീകരണങ്ങളും വലിയ തോതിൽ കുറയ്ക്കാൻ ലോക്ക് ഡൗണിലൂടെ സാധിച്ചു' വൈറസ് വ്യാപനം തടയുന്നതിതായി വ്യക്തി ശുചിത്വവും പരിസര ശുചിത്വവും സ്വമേധയാ എല്ലാവരും പാലിച്ചു. പരിസ്ഥിതിക്കനുയോജ്യമായ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും സാധ്യമാക്കാൻ കഴിയണം. ഒപ്പം കൊറോണയെന്ന മഹാമാരിയെ ഒരുമിച്ചു നിന്നു തന്നെ പരാജയപ്പെടുത്തണം.

രഞ്ജിത
7 ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം