ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും....
പരിസ്ഥിതിയും മനുഷ്യനും....
ലോകം കോവിഡ്-19 എന്ന മ ഹാമാരിയെ ചെറുക്കാനുള്ള കഠിന പ്രയത്ന ത്തിൽ ആണ്. സമരങ്ങളും സംഘർഷങ്ങളും ഒന്നും തന്നെ ഇല്ല. പ്രകൃതി യുടെ ശാന്തത തിരികെ എത്തി. പ്രകൃതി ചൂഷണവും മലിനീകരണവും അസാധാരണമാം വിധം ഗണ്യമായി കുറഞ്ഞു. ജന മന ഉൽകണ്ഡയാൽ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. ജാതി മത വർഗ ഭേദങ്ങളുടെ ഇരുട്ട് മാറി ജന മനസ്സുകളിൽ ഒരുമയുടെ പ്രകാശ ദീപം തെളിഞ്ഞു തുടങ്ങി. കേരള ജനത ഭക്ഷ്യ വസ്തുക്കൾ ക്ക് ആയി മറു നാടുകളെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. എ ന്നാൽ കോവിഡ്-19 കാലത്തെ അടച്ചിടലിൽ ചരക്കുനീക്കം സുഗമം അല്ലാത്തതിനാൽ പല ഭക്ഷ്യ വസ്തുക്കൾ ക്കും ക്ഷാമം നേരിട്ടു തുടങ്ങി. അധ്വാനിക്കാതെ നേടുന്ന ഭക്ഷണം മോഷ്ടിച്ച ഭക്ഷണം ആണ്" എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഇൗ സമയത്താണ് മലയാളികൾ പ്രകൃതിയെ നേരിട്ട് അറിയേണ്ടത്. അതിനാൽ ദിവസവും കുറച്ചു സമയം എങ്കിലും പരിസ്ഥിതി യുമായി അടുത്തിടപഴകാൻ ശ്രമിക്കണം. അങ്ങനെ ചെയ്താൽ പ്രകൃതി യുമായി ആത്മബന്ധം ഉണ്ടാക്കിയെടുക്കാം. ദിവസവും ഒരു മണിക്കൂറെങ്കിലും കൃഷിയിലോ, പ്രകൃതി സംരക്ഷണ തിലോ അല്ലെങ്കിൽ ചുറ്റുമുള്ള ജൈവ വൈവിധ്യ തെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കേണ്ടത് ഉണ്ട്. അത് പ്രകൃതിയോട് കൂടുതൽ അടുക്കാനും മനസ്സിലെ ഉത്കണ്ഠ മാറ്റി സന്തോഷം കൈവരിക്കാനും സാധിക്കും. ഇൗ അടച്ചുപൂട്ടൽ കാലത്ത് എങ്കിലും പ്രകൃതി യോട് കൂടുതൽ അടുക്കാനും നമുക്ക് ആവശ്യമുള്ള കുറച്ചു ഭക്ഷ്യ വസ്തുക്കൾ എങ്കിലും വീട്ടിൽ തന്നെ കൃഷി ചെയ്യാൻ ശ്രമിക്കണം. ഇൗ കാലം മൊബൈൽ, ടിവി, എന്നിവയിൽ മുഴുകി ഇരിക്കുന്നതിന് പകരം നമുക്ക് കൃഷി ചെയ്തു സമയം ചെലവഴി ക്കാം. ഇത് വഴി കൃഷിയുടെ മാഹാത്മ്യം അറിഞ്ഞു നമുക്ക് വരും തലമുറകൾക്ക് പകർത്തി നൽകി കൃഷിയെ പുനർ ജീവിപ്പിക്കാം.കഷ്ടപ്പെട്ടു നീരൊഴു ക്കി പകലന്തിയോളം പാടത്തു പണി എടുത്തു അന്നം തരുന്ന കർഷകൻ ദാരിദ്ര്യത്തിന്റെ കെട്ടുകൾക്കുള്ളിൽ തന്നെ എല്ലായിപ്പോഴും ജീവിക്കുന്നു. എന്നാല് അദ്വാനി ക്കാ തെ കർഷകരുടെ ഉൽപന്നങ്ങൾ കച്ചവടം ചെയ്യുന്നവര് വൻ ലാഭതോ ടെ മുന്നേറുന്നു. ഇത് ഇന്ന് നമ്മുടെ സമൂഹത്തിലെ അസന്തുലിതാവസ്ഥ ആണ് സൂചിപ്പിക്കുന്നത്. സർക്കാർ ജോലിയോട് ആണ് നാം ഏറെ താൽപര്യം കാട്ടുന്നത്. കൃഷിയോട് നാം വിമുഖത കാട്ടുന്നു. നാം ഇൗ കൃഷി പാഠങ്ങൾ പുസ്തകങ്ങളിലൂടെ ആണ് അറിയുന്നത്. മറിച്ച് കൃഷി ചെയ്തു പഠിക്കാനുള്ള സംവിധാനം നിലവിൽ വരേണ്ടതുണ്ട്. അതിനാൽ ഇൗ അടച്ചു പൂട്ടൽ കാലത്ത് എങ്കിലും കൃഷിയെ അടുത്തറിയാൻ ശ്രമിക്കണം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം