ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/തെരുവോര ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
തെരുവോര ജീവിതം


എരിയുന്ന മനസ്സിൽ കനൽ വാരി വിതറി
വിശപ്പിൻ സ്വപ്നങ്ങൾ പണിതുയർത്തി
മുഷിഞ്ഞ വസ്ത്രത്തിൻ തുളയടയ്ക്കുവാനില്ല നൂൽ
മനസ്സിൻ സൂചി മാത്രം.
നാളുകളെണ്ണി നീറിടുമ്പോൾ
നാളേയ്ക്ക് കരുതലായ് നോവ് മാത്രം!
ഈ മണ്ണിൽ പിറന്നൊരാ നാൾ
മുതലിന്നു വരേയ്ക്കും കൂടെയുള്ളൊരാൾ
കൊടുംപട്ടിണി മാത്രം.
തെരുവിലെ ജീവിതം പാറി പറക്കുന്ന
കരിയിലകൾക്ക് സമമായ് മാറിടുന്നു.
വണ്ടിക്കാളകൾക്ക് സമാനമായ്
ദാരിദ്ര്യത്തിൻ നുകം പേറി
നിശബ്ദമായ് ചലിച്ചിടുന്നു !
അതിതീവ്ര ദു:ഖത്താൽ
കരഞ്ഞു കരഞ്ഞവർ തൻ
കണ്ണീരു പോലും വറ്റിപ്പോയിടുന്നു.
അവസാന നാളിൽ മൃതിയടഞ്ഞിടുമ്പോൾ
ഒരു തുള്ളി കണ്ണീർ ചൊരിയുവാനാരുമില്ല.
ഒടുവിലായെത്തുന്നു മൃതദേഹം
പേറുവാവാനായി
നാലു കാളകൾ മാത്രം!
 

ബിധുകൃഷ്ണ
9 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത