ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ജീവിതം!

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം!


ഒത്തിരി ദിനങ്ങൾക്കു ശേഷം
കിളികളുടെ ആരവങ്ങൾ കേൾക്കാം
ശുദ്ധമായൊരുപ്രകൃതിയെ കാണാം
തിരക്കൊഴിഞ്ഞു കുടുംബ ബന്ധങ്ങളുടെ
സ്നേഹം മനസിലാക്കാം
ഓരോരുത്തരും പരസ്പരം
സഹായിക്കുന്നത് കാണാം
ആഡംബരങ്ങൾആഘോഷങ്ങൾ
എല്ലാം ഒഴിഞ്ഞ ജീവിതങ്ങൾ കാണാം
എല്ലാവരും പുത്തൻ യാഥാർത്ഥ്യത്തെ
ഉൾക്കൊണ്ട് ജീവിക്കുന്നത് കാണാം
ഇപ്പോൾ സർവ്വരും തിരിച്ചറിയുന്നു
ഈ ജീവിതംഎത്ര വലുതാണെന്ന്
എത്ര മനോഹരമാണെന്ന്.
വീണ്ടും നമുക്ക് കാത്തിരിക്കാം
വിദ്വേഷവും പകയുമില്ലാത്ത
നല്ലൊരു നാളേയ്ക്കായ്
ഇതാണ് ജീവിതം... ജീവിത യാഥാർത്ഥ്യം.....

അഖിലേഷ് എം
4 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത