ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കണ്ണുനീർ തുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണുനീർ തുള്ളി

എൻ മിഴിയിൽ നിന്നുതിർന്ന കണ്ണീർ കണം
പളുങ്കുമണികൾ പോൽ ഭൂമിയിൽ പതിക്കവെ
ഓർക്കുന്നു ഞാനാ പൈത-
ലിൻ ദീനരോദനം
കൊതിക്കുകയാണിന്നവൾ
തന്നമ്മയെയൊരു നോക്കു കാണുവാൻ
മതിയായിട്ടില്ലവൾക്കമ്മതൻ
സ്നേഹവാത്സല്യം.
       വാരിപുണർന്നുതൻ പൊ
       ന്നോമനയെ നെറുകയിൽ
       ചുംബിച്ചു മടങ്ങവെ
       നിറഞ്ഞിരുന്നു ആ കണ്ണു
       കൾ പിന്നെയും
       ഓടിയെത്തിയിരുന്നു അ -
       വളമ്മയെ കാണുവാൻ
       പൂമുഖവാതിലിൽ കാലൊ
       ച്ച കേൾക്കുമ്പോഴൊക്കയും
 നിരാശയിലാണ്ടതൻ പൊ -
ന്നോമനയെ കെട്ടിപ്പിടിച്ചു - കൊണ്ടച്ഛൻ പറയുമായിരുന്നു
തിരിച്ചു വരുമമ്മയീ മഹാമാരി
യിൽ നിന്നു രോഗികളെ കര-
കയറ്റിയാലുടൻ
ഓടിയെത്തുമവളച്ഛനെക്കാണുവാൻ, കൂടെയമ്മയുണ്ടെ -
ന്ന വിശ്വാസത്തോടെ
നിറയുമായിരുന്നവളുടെ നയ -
നങ്ങളമ്മ വരാൻ വൈകുമെ-
ന്നു കേൾക്കുമ്പോഴൊക്കെയും
വാക്കു നൽകുകയാണിന്ന -
ച്ഛൻ അമ്മയുടെ പക്കൽ
കൊണ്ടുപോകാമെന്ന ത്രെ
      ഒരു നോക്കു കാണുവാനെ
      കഴിഞ്ഞുള്ളുവൾക്ക് കേ-
      വലമകലെ നിന്നു മാത്രമേ
      തേങ്ങുകയാണെന്മം,അ
      മ്മയുടെ പക്കലേക്ക് നില -
      വിളിച്ചോടാൻ കൊതിക്കു
      ന്നൊരാ കുരുന്നു മനസ്സിൻ
      വെമ്പൽ കാണുമ്പൊഴൊക്കെയും
 കണ്ണീരോടെയിന്നും ഓർക്കുന്നു ഞാനാ അമ്മതൻ ദൈന്യമാം നോട്ടം
ആരുടേയും കണ്ണിൽ ഈറന - ണിയിക്കുന്നൊരാ കാഴ്ച പറഞ്ഞറിയിക്കുന്നതിലുപരി -
മഹാസാഗരത്തിൻ തിരകളെണ്ണി പെറുക്കാം
ശൂന്യമായിരുന്നവിടമൊരമ്മ-
തൻ മകളുടെ നിസ്സഹായതയിൽ
    നിറഞ്ഞൊഴുകിയിരുന്നു
    ആ അമ്മയുടെ വാത്സല്യം
    ഭൂമിയിൽ പതിക്കുന്നയോരോ തുള്ളികണ്ണുനീരിലൂടെയും
ഒരിക്കലും മറക്കാനരുതാത്ത
താണീ മഹാമാരിയിലും –
കൈത്താങ്ങാകുന്ന യോരോരൊ മാനവജന്മങ്ങളെയും..

അർച്ചന.സി
8 ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത