ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/എന്റെ ഇന്ത്യ ശുദ്ധ ഇന്ത്യ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഇന്ത്യ ശുദ്ധ ഇന്ത്യ

പ്രാചീന കാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യങ്ങൾ ഏറെ ശ്രദ്ധ ഉളളവരായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം പുറകിലാണെന്ന് സൂക്ഷമമായ നിരീക്ഷണത്തിലൂടെ മനസ്സിലാക്കാം. അതിന് ഉത്തമ ഉദാഹരണമാണ് കൊറോണ എന്ന മഹാമാരിയുടെ ഉത്ഭവം.ലോകരാജ്യങ്ങളെ ഒന്നാകെ അതു കാര്യമായി ബാധിച്ചു .രാജ്യത്തിന്റെ നിലനിൽപ്പുതന്നെ അതു ഭീഷണിയായി മാറി കഴിഞ്ഞു.ഇതിന്റെ ഒക്കെ ഉത്ഭവത്തിനു കാരണം ശുചിത്വമില്ലായ്മയാണ്.

ശുചിത്വം ചെറിയ ഒരു ശീലമായി പരിശീലിപ്പിക്കുവാനും അതിനെ ജീവിതം മുഴുവൻ പ്രയോജനപ്പെടുത്താവുന്നതുമാണ്. ശുചിത്വം രണ്ട് തരത്തിലുണ്ട്. വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും.വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും ഇല്ലെങ്കിൽ സ്വാഭാവികമായും നമുക്ക് രോഗങ്ങൾ വരാം.പരിസ്ഥിതി ശുചിത്വം, വ്യക്തി ശുചിത്വം ,ഗൃഹ ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൻ്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിൻ്റെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണംശക്തമായ ശുചിത്വ ശീലപരിഷ്കാരങ്ങൾ ആണ്. ഇന്നത്തെ ആവശ്യം എവിടെയെല്ലാം നാം ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നതാണ് .വീടുകൾ, സ്കൂളുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യവസായശാലകൾ, മാർക്കറ്റുകൾ ,റെയിൽവേ സ്റ്റേഷനുകൾ, പൊതുസ്ഥലങ്ങൾ, റോഡുകൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മയുണ്ട്.

ആവർത്തച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഭലമാണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യകൂമ്പാരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളുമാണ് ഇന്നു നമ്മുടെ ചുറ്റുപാട്. ശുചിത്വമില്ലായ്മ ആരോഗ്യ പ്രശ്നത്തിന് കാരണമാകുന്നു. ആരോഗ്യ പ്രശ്നത്തിലൂടെ രൂപപ്പെടുന്ന രോഗങ്ങൾ വ്യാപകമാകുന്നു .രോഗികളുടെ സുഹം സാമൂഹ്യ ബാധ്യത ആയിമാറുന്നു.

ശുചിത്യമില്ലായ്മ കാരണം ഉണ്ടാകുന്ന അവസ്ഥയാണ് മലിനീകരണം. ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞുകൂടല്ലാണ് മലിനീകരണം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും നമ്മുക്ക് തടയാം. നിരവധി കാര്യങ്ങൾ ശുചിത്യത്തിൻ്റെ ഭാഗമായി നാം ശ്രദ്ധിക്കേണ്ടതാണ്.

1) ഭക്ഷണത്തിന് മുൻപും കൂടെ കൂടെയും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. ഇതുവഴി കൊറോണെ ഹെർപ്പിസ് മുതലായവ രോഗങ്ങൾ തടയാം.

2) പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക.

3) ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി ഉറപ്പാക്കണം.

4) വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം .

5) അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.

6) നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും.

മേൽ പറഞ്ഞ ഓരോ കാര്യങ്ങളും നാം പാലിക്കുന്നതിലുടെ വ്യക്തി ശുചിത്വം നാം ഉറപ്പാക്കുന്നു .വ്യക്തി നന്നാവുമ്പോൾ ഓരോ കുടുംബവും നന്നാവുന്നു .കുടുംബങ്ങൾ നന്നാവുമ്പോൾ അതിലൂടെ സമൂഹം നന്നാവുന്നു. ശുചിത്വം സാമൂഹികബോധവും പൗരബോധവും ഉള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം നിറഞ്ഞ ഒരു സാഹചര്യം സാധ്യമാവുകയുള്ളു. വൃത്തിയും വെടുപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ട്ടിക്കാൻ സാധിക്കും. ശുചിത്വം പാലിക്കുക എന്നത് ഒരു വ്യക്തിയുടെ കടകമയാണ്. ശുചിത്വം പുറമേ മാത്രം ഉണ്ടായിരിക്കേണ്ട ഒന്നല്ല. ജീവിതത്തിൻ്റെ സമസ്ത തലങ്ങളെയും ഉൾക്കൊളേണ്ട ഒന്നാണ് അത്.

ഈ അന്തരീക്ഷം മുഴുവൻ ശുദ്ധവായു നിറഞ്ഞപ്പോൾ നമ്മൾ മൂക്ക മൂടി നടക്കുന്നു. ഈ അവസ്ഥയ്ക്ക് മുഖ്യ കാരണം നമ്മുടെ ശുചിത്വമില്ലായ്മയാണ്. ശുചിത്വം മനസ്സിൽ തുടങ്ങുക.ശുചിത്വം കുട്ടികളിൽ തുടങ്ങുക. ശുചിത്വം വീട്ടിൽ തുടങ്ങുക.

സാധിക എസ്
+2 Commerce ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം