ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അംഗീകാരങ്ങൾ//2022-23

Schoolwiki സംരംഭത്തിൽ നിന്ന്

കൈറ്റ് 'സ്‌കൂൾ വിക്കി ' പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 🏆 - ഗവ.മോഡൽ.എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം

അവാർഡ് സ്വീകരിക്കാനെത്തിയപ്പോൾ മാസ്റ്റർട്രെയിനർ സതീഷ്സാറിനൊപ്പം

   പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ 'സ്‌കൂൾ വിക്കിയിൽ' മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ലാ തലത്തിൽ ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ സ്‌കൂളിനാണ് ഒന്നാം സമ്മാനം. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ'സ്‌കൂൾ വിക്കി യിൽ 15,000 സ്‌കൂളുകളെ സംബന്ധിച്ച വിവരങ്ങൾ ഉൾകൊള്ളിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ സ്‌കൂളിന് 25,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസപത്രവും ലഭിച്ചു. ഇൻഫോ ബോക്‌സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽ അവാർഡുകൾ നിശ്ചയിച്ചത്. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ സമ്മാനിച്ചു.

*നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം (എൻ എം എം എസ്)" പരീക്ഷയിൽ തുടർച്ചയായി അഞ്ചാം വർഷവും.

എൻ എം എം എസ് പരീക്ഷയിൽ തുടർച്ചയായി അഞ്ചാം വർഷവും വിജയം നേടി. ഗായത്രിയാണ് ഈ വർഷം നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് നേടിയത്.

സബ് ജില്ലാ ശാസ്ത്രോത്സവം

ജില്ലാപ‍ഞ്ചായത്തംഗം ശ്രീ ഫഹദ് റൂഫസിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.

ബാലരാമപുരം സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഐടി മേളയിൽ ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ ഹൈസ്കൂൾ വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.


*2022 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം