ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ സൂത്രശാലിയായ കുരങ്ങൻ ചേട്ടൻ

സൂത്രശാലിയായ കുരങ്ങൻ ചേട്ടൻ


ഒരിടത്ത് ഒരു കാട്ടിൽ ഒരു നദി ഉണ്ടായിരുന്നു. നദിതീരത്ത് ഒരു ആൽമരം ഉണ്ടായിരുന്നു. അതിൽ ഒരു കുരങ്ങൻ താമസിച്ചിരുന്നു. ദിവസവും തന്റെ വള്ളത്തിൽ കയറി കുരങ്ങൻ ചേട്ടൻ എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുമായിരുന്നു. ഒരു ദിവസം പതിവുപോലെ കുരങ്ങൻ ചേട്ടൻ വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ നദീതീരത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു മുയലുകളെയും അവരെ പിടിക്കാൻ ലക്ഷ്യമാക്കി ചെല്ലുന്ന ഒരു കടുവയെയും കണ്ടു. അപ്പോൾ കുരങ്ങൻ ചേട്ടന്റെ മനസ്സിൽ ഒരു സൂത്രം തോന്നി, എന്താണെന്നറിയാമോ? കുരങ്ങൻ ചേട്ടൻ പെട്ടെന്ന് തന്നെ തന്റെ വള്ളം നദീതീരത്ത് അടുപ്പിച്ചു. എന്നിട്ട് തന്റെ പങ്കായം ഉപയോഗിച്ച് നദീതീരത്ത് ഒരു കുഴി കുഴിച്ചു. അടുത്തുള്ള വാഴയിൽ നിന്ന് ഒരു ഇല വെട്ടിയെടുത്തു കുഴി മറച്ചു, അതിനുമുകളിൽ നിറയെ കരിയിലകളും വെച്ചു. മുയലുകളെ പിടിക്കാനായി ആ വഴി വന്ന കടുവ കെണിയിൽ വീണു. അങ്ങനെ മുയലുകൾ കടുവയിൽ നിന്ന് രക്ഷിച്ച കുരങ്ങൻ ചേട്ടനോട് കൂട്ടുകൂടി. അവർ ദിവസവും വള്ളത്തിൽ യാത്ര ചെയ്തു. ശക്തമായ കാറ്റും മഴയും എല്ലാം ഉള്ള ഒരു ദിവസം ആയിരുന്നു, മുയലുകൾ പോകരുതേ..... പോകരുതേ.... എന്നു പറഞ്ഞിട്ടും കുരങ്ങൻ ചേട്ടൻ അത് കേൾക്കാതെ ഒറ്റയ്ക്ക് പോയി. പിറ്റേദിവസം ആൽമരത്തിന് മുൻപിൽ കുരങ്ങൻ ചേട്ടന്റെ വള്ളം മറിഞ്ഞു കിടക്കുന്നു. ഇത് കണ്ട മുയലുകൾ ഓടിച്ചെന്നു നോക്കി. പങ്കായം മാത്രം വെള്ളത്തിൽ പമ്മിപ്പമ്മി പോകുന്നു മുയലുകൾ തമ്മിൽ തമ്മിൽ പറഞ്ഞു നമ്മൾ ചേട്ടന്റെ അടുത്ത് പറഞ്ഞതല്ലേ പോകരുതേ... പോകരുതേ...എന്ന്. മുയലുകൾ വിഷമത്തോടെ വള്ളത്തിൽ ഇരുന്ന് കരഞ്ഞു....


ദക്ഷ അ൪ നായ൪
6E ഗവ .ഗേൾസ് എച്.എസ്.എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ