ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ കാലം കലികാലം

കാലം കലികാലം

മനുഷ്യൻ മനുഷ്യനെ കൊന്നു തിന്നുമ്പോഴും
രോഗങ്ങൾ,പട്ടിണി,ശത്രുത ഇങ്ങനെ മാനവരാശി തുടച്ചുമാറ്റപ്പെടും
ഭാഗവതത്തിന്റെ ഏടുകൾ നോക്കീട്ട് മുത്തശ്ശി പറഞ്ഞപ്പോൾ ചിരിച്ചു കളഞ്ഞു ഞാൻ
കൊറോണ എന്ന പേര് കേട്ടാൽ ഒരു സുന്ദരി നാരിയേയോർക്കും
ആദ്യം മനസ്സിൽ കുളിര്മഴയായി
പരീക്ഷ മാറ്റിയ ചേച്ചിയായി
ദൂരെയേതോ നാട്ടിൽ വൈറസ്സായി
മനസ്സിൽ അവധിക്കാല ആനന്ദം
പിന്നെ അടച്ചിടൽ,തൊട്ടരികിൽ പേടിപ്പിക്കും കോവിഡ്‌-19 ആയി
ദൃശ്യമാധ്യമങ്ങളിൽ ഭയനാകമരണക്കണക്കുകൾ
ആയിരം പതിനായിരം എഴുപതിനായിരം ഇങ്ങനെ
കേൾക്കേണ്ട കാണേണ്ട എനിക്കൊന്നും
കൈകഴുകണം, വൃത്തിയാക്കണം ചുറ്റുപാടുകൾ വ്യക്‌തിശുചിത്വം മാത്രമേ ആയുധം
അച്ഛനമ്മതൻ വാക്കുകൾ ഓർക്കുന്നു
പണ്ട് കോലായിൽ നിറ കിണ്ടിഇരുന്നുപ്പോൽ
കൈകാൽ കഴുകാൻ ഉമ്മറം കടക്കുവാൻ ആണ്ടുതോറും തറ മെഴുകിയിരുന്നു
കാലാകാലം പുര മേഞ്ഞിരുന്നു
ശുചിത്വപാലനം ശീലിച്ചുപോന്നിരുന്നു
അക്ഷരാഭ്യാസമില്ലാത്ത പൂർവികർ
അഭ്യസ്ത വിദ്യരായ നാമോ കൂട്ടരേ
പല്ലുതേക്കയ്‌തെ ബെഡ്‌കോഫിയും പിന്നെ
എണ്ണിപറയാൻ പറ്റാത്ത ദുശീലങ്ങൾ
ഒക്കെ മാറ്റി സുസജ്ജരായി വ്യക്തിശുചിത്വത്താൽ പ്രതിരോധിക്കാം
 കോവിഡ്‌ -19 നെ തുടച്ചുമാറ്റിടാം


         

നിരജ്‍‍ഞന അശോക്
6 ഡി ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത