ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/മാലിന്യം

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യം

ഒരിടത്ത് രണ്ട് മുയലുകൾ താമസിച്ചിരുന്നു. മഞ്ചാടി എന്ന ഗ്രാമത്തിലാണ് മുയലുകളുടെ മാളം. ആൾപാർപ്പില്ലാത്ത ഒരു ബംഗ്ലാവിന് അടുത്തായിരുന്നു മുയലുകൾ അവയുടെ മാളം കെട്ടിയിരുന്നത്. അതിലൊരു മുയൽ അതിന്റെ ഇണയോട് ചോദിച്ചു--“നമുക്കിവിടെ കൂടുതൽ കാലം താമസിക്കാൻ പറ്റില്ല,വേറെ ഒരു താമസസ്ഥലം കണ്ടെത്തിയേ മതിയാവൂ". അവൾ മറുപടി പറഞ്ഞു_”ശരിയാണ് എന്നാൽ അതിന് ഇനിയും സമയമുണ്ടല്ലോ”അവൻ പറഞ്ഞു_”ഈ ബംഗ്ലാവിൻ്റ ഉടമസ്ഥർ ഉടൻ എത്തും”. ഇങ്ങനെ പറഞ്ഞ് അവർ ഇരുവരും മാളത്തിലേക്കു ചെന്നു,അപ്പോൾ അപ്രതീക്ഷിതമായി അവിടെ ചിലർ വന്നു.അതാരാണെന്നു നോക്കുവാൻ വേണ്ടി ആൺമുയൽ അവിടേക്കു ചെന്നു.ആൺമുയൽ വളരെയധികം വിഷമത്തോടെ തിരിച്ചെത്തി. ആൺമുയലിൻ്റ വിഷമം കണ്ട ഇണ അവനോട് കാര്യം തിരക്കി.അപ്പോൾ ആൺമുയൽ പറഞ്ഞു_” നമുക്കിവിടെ താമസിക്കാൻ പറ്റില്ല ബംഗ്ലാവിൻ്റ ഉടമസ്ഥർ എത്തിക്കഴിഞ്ഞു” അവർ രണ്ടുപേരും അവിടെനിന്നും പോയി.

രണ്ടു മുയലുകളും ഒരു പുതിയ താമസസ്ഥലം അന്വേഷിച്ചു കുറേസ്ഥലങ്ങളിൽ അലഞ്ഞു, പക്ഷേ സുരക്ഷിതമായ ഒരു സ്ഥലം അവർക്ക് കിട്ടിയില്ല.അവർ പോയ സ്ഥനങ്ങളിലെല്ലാം മനുഷ്യർ തൻ്റ നിലനിൽപ്പിനായി പ്രകൃതിയെ ഉപയോഗപ്പെടുത്തിക്കഴിഞ്ഞിരുന്നു.


കാടുകൾ വെട്ടിത്തളിച്ചു,നീരുറവകളെല്ലാം മലിനമാക്കി, ഗ്രാമത്തിൻ്റ മുക്കാൽഭാഗവും ചവറുകൂനയാക്കി മാറ്റി. പിടിച്ചുനിൽക്കാൻ ഒരുപിടി മണ്ണില്ലാതെ അവർ ആ ചവറുകൂനയിൽ കഴിയാൻ തീരുമാനിച്ചു. വിഷാംശം കലർന്ന വായുശ്വസിച്ച് രണ്ടു മുയലുകൾക്കും ഒരു ദിവസം മാത്രമേ അവിടെ കഴിയാനായുള്ളൂ . മനുഷ്യരുടെ ക്രൂരതകൾ ആ രണ്ടു മുയലുകളുടെ ജീവൻ എടുത്തു. മനുഷ്യർ കാരണം ധാരാളം ജീവജാലങ്ങൾക്ക് ജീവനും ആവാസവും നഷ്ടപ്പെടുന്നു. അവയില്ലെങ്കിൽ നമ്മളുമില്ല എന്ന സത്യം മനുഷ്യൻ ഇനി എന്നാണ് മനസ്സിലാക്കുന്നത്?

മമസുജ ജെ എസ്
8 M ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ