Schoolwiki സംരംഭത്തിൽ നിന്ന്
ബാധക്കുപറയാൻ
ഞാനെത്തി,
നിൻ നാട്ടിൽ.
നിന്നോളമില്ലെൻ കൂട്ടാളികൾ,
പക്ഷേ ശക്തിയേറെയുള്ളവൻ ഞാൻ.
ആഴിയലകൾ പകരുന്നു, എന്നിൽ ഉന്മേഷം.
വനതമസ്സേകുന്നു,
എന്നിൻ ആനന്ദം.
മലകളോരോന്നും നൽകുന്നു,
നവീന ധൈര്യം.
എന്തിനെന്നോ?
ഓതാം ഞാനാരഹസ്യം,
ഭുവനമാകെയലഞ്ഞുതിരിഞ്ഞോരോ-
ജീവനാഡിയുമഴിച്ചതിൽ,
എൻവേരുകളാഴ്ന്നിറങ്ങുവാനുള്ള ഉന്മഷം.
നേത്രങ്ങൾക്കു കഴിയില്ല നിൻ-
കാതിനു കഴിയില്ല നിൻ-
ഹൃദയത്തിനു കഴിയില്ല,
എൻ കാലൊച്ച കേൾക്കാൻ.
എൻ നിയന്ത്രണ യന്ത്രം നിന്നിലല്ല,
അതെൻകരങ്ങളിൽ.
ഝടുതിയിലങ്ങനെയൊളിക്കാനാ-
വില്ലൊരിക്കലും,
ഇല്ലെനിക്കൊരു വർണ്ണ ജാതി-
ദരിദ്രസമ്പന്ന വേർതിരിവും.
നിൻ ചെയ്‌തിയർഹിക്കുന്നീ
ക്രൂരത.
ഹൃദയമതെല്ലാവർക്കുമുള്ള-
താണതു പോലില്ല സുന്ദരമായ് മറ്റൊന്നും.
നിൻ കറുത്ത ഹൃദയങ്ങള-
ല്ലല്ലോ എൻ്റേത്,
പരോപകാരമന്യമല്ലെൻ ഹൃത്തിന്,
സ്നേഹമൊരിറ്റില്ലാത്തത-
ല്ലെൻ ഹൃദയം.
എൻ ഹൃദയത്തിലായ് വിരിയുന്ന,
സഹതാപ കുസുമങ്ങളുരയുന്നതിങ്ങനെ-
നിന്നോട്,
എന്നെത്തുരത്താനാവില്ല നിനക്കൊ-
രിക്കലുമെന്നെ
വിറപ്പിക്കാനും.
പക്ഷേ ആകും നിനക്കെൻ വ്യാപന വീര്യം വെട്ടിക്കുറയ്ക്കാൻ.
പോകു.. ശുചീകരിക്കു..
നിൻ പരിസരമതിൻവൃത്തിയൊ-
ന്നതിന് തിരിച്ചേൽപ്പിക്ക്,
ഏകതിനൽപ്പം ശാന്തി.
ലേശ മകലമാവശ്യമെന്നോർക്കു കയ-
ല്ലേലും മെയ്യകലം ചിത്തമ കല-
ത്തേക്കാൾ എത്രയോ നന്ന്.
കൈ രണ്ടുമാകെ ശുചീകരിച്ചൊപ്പം,
കവചമായൊരു മാസ്കുമെ-
ടുത്തോളൂ സഹോദരാ..
ഞാൻ കാലമോർമ്മിക്കും,
മഹാമാരി...
ബാധയാ യോർമ്മിക്കുമെന്നെ-
യതിൽ ദു:ഖമൊട്ടുമില്ലെന്തെ-
ന്നോതിയാലത് മറ്റൊന്നുമല്ല,
പകരം സമ്മാനിക്കുന്നതൊന്നല്ല,
ഒരായിരം സൂക്ഷ്മ പാഠങ്ങൾ....
എന്ന് സ്വന്തം കൊറോണ!!
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത
|