ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
എസ്.പി.സി.യൂണിറ്റ്
അനുസ്മരണം
അകാലത്തില്‍ പൊലിഞ്ഞുപോയ ഞങ്ങളുടെ പ്രിയ വിദ്യാര്‍ത്ഥിനി ആര്യയുടെ സ്മരാണര്‍ത്ഥം 2012 ഫെബ്രുവരിയില്‍ നടന്ന യോഗത്തില്‍ അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗവ.ഗേള്‍സ് ഹൈസ്കൂളിന് സ്റ്റുഡന്റ്സ് പോലിസ് കേഡറ്റിന്റെ ഒരു യൂണിറ്റ് തുടങ്ങാന്‍ അനുമതി നല്‍കി. വെഞ്ഞാറമൂട് സര്‍ക്കിള്‍ ഡിവിഷന്റെ കീഴില്‍വരുന്ന രണ്ടാമത്തെ സ്ക്കൂളാണിത് .2013-2014 അദ്ധ്യയന വര്‍ഷത്തില്‍ ആദ്യബാച്ചിന്റെ പരിശീലനം ആരംഭിച്ചു. നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. സി.പി. ഒ - സുരേഷ് കുമാര്‍.വി എ.സി.പി.ഒ.- കുമാരി.എസ്.മഞ്ജു
പ്രവർത്തനങ്ങള്‍
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങള്‍ നേച്ചർ ക്യാംപ് നെൽകൃഷി - കൊഞ്ചിറ ഏലാ പാടശേഖരം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍
മികവുകള്‍
2014 ആഗസ്ത് 15 സ്വാതന്ത്യദിന പരേഡിൽ പങ്കെടുത്ത ഏക പെണ്‍പള്ളിക്കൂടം
ഷഹ്നാ ഷാ 2015-16 ലെ സംസ്ഥാന ക്യംപിൽ പങ്കെടുത്തു
ഫാത്തിമ എസ് ഹക്കിം മികച്ച പ്ളാററൂൺ കമാന്റർ (2014-15)
ആരതി ബി മികച്ച പ്ളാററൂൺ കമാന്റർ (2015-16)