ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/മാറുന്ന മനുഷ്യൻ മാറാതെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന മനുഷ്യൻ മാറാതെ ലോകം      

"അടിച്ചുതളി" അപാരമെന്ന് കിട്ടിയ പൂർവികരുടെ പിൻഗാമികളാണ് നാം എന്ന് ഉച്ചത്തിൽ പറയാൻ ശങ്കകൊ- ള്ളേണ്ട ...... കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ശുചിത്വം ഒരു സംസ്കാരമായി കണ്ടിരുന്ന ഒരു ജനത എത്രപ്പെട്ടന്നാണ് മാറി പോയത് ??? വീട്ടിലേക്ക് കയറുന്നതിനു മുൻപ് ഉമ്മറത്തെ ഓട്ടുകിണ്ടിയിൽ നിന്ന് കൈകാൽ കഴുകിയിരുന്ന, മണ്ണും, മരവും, നദിയും, കുളവും ദൈവമായി കണ്ടിരുന്ന ഒരു ജനത ....... എവിടെയാണ് നമ്മുക്ക് പിഴച്ചത്???

ഹൈജീൻ അഥവാ ശുചിത്വം എന്ന പേര് കടംകൊണ്ട- തോർത്ത് ഗ്രീക്ക് ദേവത പോലും ഇന്ന് ദണ്ണിക്കുന്നുണ്ടാവും ................... അത്രത്തോളം നാമിന്ന് ആ പ്രക്യതിയെ നശിപ്പിച്ചു കഴിഞ്ഞു .....

ആരോഗ്യ-വിദ്യാഭ്യാസ മേഖ- ലകൾ ഏറെമുന്നിലാണെന്ന് നാം അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണെന്ന് കണ്ണ് തുറന്നു നോക്കുന്ന ഏതൊരാൾക്കും മനസ്സിലാവും. നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടി- ന്റെയും പ്രശ്നമാണിതെന്ന് നിസംശ- യം പറയാം. ആരും കാണാതെ കൈയിലെ മാലിന്യങ്ങൾ നിരത്തുകളിൽ വലിച്ചെറിയാൻ രാത്രിയാകും വരു കാത്തിരിക്കുന്ന, മലിനജലം റോഡിലേക്ക് വീശിയൊഴിക്കുന്ന, വീട്ടിലെ മാലിന്യം അന്യന്റെ പറമ്പിലേക്ക് വലിച്ചെറിഞ്ഞ് നിർവ്യതി കൊള്ളുന്ന നാം ഓരോരുത്തരുടെയും ചിന്താഗതിയാണ് മാറേണ്ടത്. ദിവസവും പല്ലു തേയ്ച്ച് കുളിച്ച് വ്യക്തിശുചിത്വം പാലിക്കുന്ന നമ്മളെല്ലാം പരിസര ശുചിത്വത്തെ കുറിച്ച് ബോധവാൻ മാരാകേണ്ടത് അനിവാര്യമാണ്.

വൃത്തിയും വെടിപ്പുമുള്ള ഇന്ത്യയെന്ന ലക്ഷ്യത്തോടെ ഭാരത സർക്കാർ സ്വച്ഛഭാരത് എന്ന പേരിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ചിരിക്കുന്നത്. ശുചിത്വം ഉറപ്പാക്കുന്നതിലുടെ മഹാത്മ ഗാന്ധിയെ ആദരിക്കുകയാണെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തത് ശുചിത്വമില്ലായ്മയുടെ തീവ്രത ഇത്രത്തോളമാണെന്ന്ഇതിലൂടെ നാം മനസ്സിലാക്കണം .......

ലോകം ശുചിത്വം പഠിക്കുവാൻ കോവിഡ്- 19 എന്ന പേരിൽ ഒരു മഹാമാരി നമ്മുക്കിടയിൽ വരേണ്ടി വന്നു എന്നതാണ് നമ്മുടെ സംസ്കാര സമ്പത്ത് എടുത്ത് കാണിക്കുന്ന പ്രധാന പോരായ്മ

ഇന്ന് എല്ലാവരും ശുചിത്വം പാലിക്കുന്നു, സാമൂഹിക ശുചിത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കുന്നു, ജാതിയും, മതവും, വർഗവും, വർണവും എല്ലാം താൽകാലത്തേക്കെങ്കിലും മറക്കുന്നു, ക്ഷേത്രങ്ങളില്ല, പള്ളികളില്ല, ആൾ ദൈവങ്ങളില്ല, വാഹനങ്ങളും, വ്യവസായശാലകളുമില്ലാത്ത ലോകം ശുദ്ധമായ വായു ശ്വസിച്ചു തുടങ്ങിയിരിക്കുന്നു. ഓസോണിലെ വിള്ളൽ മാറുന്നു, നദികൾ വീണ്ടും ഒഴുകി തുടങ്ങിയിരിക്കുന്നു......

ഇതൊരു ശുഭപ്രതീക്ഷയാണ്. വരാൻ പോകുന്ന നല്ല നാളേയ്ക്കായുള്ള പ്രതീക്ഷ. കൊറോണ എന്ന മഹാമാരിയെ ദൈവത്തിന്റെ അനുഗ്രഹമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നത്. പരസ്പരം മനസ്സിലാക്കാൻ പുതിയൊരു ലോകം വാർത്തെടുക്കാൻ ദൈവം അറിഞ്ഞു നൽകിയ അനുഗ്രഹം ......

ആസിയ മുഹമ്മദ് സുനിൽ
10 D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം