ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പൊങ്ങച്ചം പൊന്നമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പൊങ്ങച്ചം പൊന്നമ്മ      

ഒരിടത്ത് ഒരു പൊങ്ങച്ചക്കാരി പൊന്നമ്മ ഉണ്ടായിരുന്നു. ഒരു ദിവസം പൊന്നമ്മയുടെ മൂത്ത മകൾക്ക് സ്വർണ്ണം വാങ്ങാനായി കൊച്ചിയിൽ പോകുകയായിരുന്നു.പൊന്നമ്മ നടന്നു വന്നപ്പോൾ പാൽക്കാരി ലീല ചോദിച്ചു. ചുവന്ന പട്ടു മുടുത്ത് എവിടെ പോകുകയാ.ഓ....... അതോഎൻ്റെ മകൾക്ക് സ്വർണ്ണം എടുക്കാനായി കൊച്ചി വരെ പോകുകയാ.അല്പം നടന്നു കഴിഞ്ഞപ്പോ ൾ ആടിനെ മേച്ചു കൊണ്ടു നിന്ന സാവിത്രി ചോദിച്ചു. ചുവന്ന പട്ടുമിട്ട് നീണ്ട കമ്മലും ഇട്ട് എവിടെ പോകുകയാ. അപ്പോൾ പൊന്നമ്മ പാൽക്കരി ലീലയുടെ കൂടെ പറഞ്ഞതുതന്നെ സാവിത്രിയോടും പറഞ്ഞു .കുറേ നടന്നു കഴിഞ്ഞപ്പോൾ തുണി കഴുകി കൊണ്ടു നിന്ന സുമതി, ഈ പരക്കം പാഞ്ഞു എങ്ങോട്ടാ യാത്ര. അത് എൻ്റെ മകൾക്ക് സ്വർണ്ണം എടുക്കാനായി കൊച്ചി വരെ പോകുകയാ. സുമതി ഇത് കേട്ട് അതിശയപ്പെട്ടു നിന്നു .അങ്ങനെ പൊന്നമ്മ പറഞ്ഞ് പറഞ്ഞ് നാടാകെ പരത്തി ഇത് പെരും കള്ളനായ സോമൻ്റെ ചെവിയിലും എത്തി സോമൻ മനസ്സിൽ കരുതി. ഇന്ന് പൊന്നമ്മയുടെ വീട്ടിൽ തന്നെ കക്കാൻ കയറാം. രാത്രി ഓട് പൊളിച്ച് സോമൻ എല്ലാം എടുത്ത് കൊണ്ടുപ്പോയി. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ പൊന്നമ്മ ഒന്നുമേ കണ്ടില്ല. പൊന്നമ്മയും മകളും കൂടി കരച്ചിൽ തുടങ്ങി. പക്ഷേ പൊന്നമ്മയ്ക്ക് ഇതിലൂടെ ഒരു കാര്യം മനസ്സിലായി പൊങ്ങച്ചം പറഞ്ഞാൽ ഇതുപ്പോലെ അനുഭവിക്കേണ്ടി വരുമെന്ന്.പിന്നെ ഒരിക്കലും പൊന്നമ്മ പൊങ്ങച്ചം പറഞ്ഞിട്ടില്ല.

നഹില ഫാത്തിമ
6C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കഥ