ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേയ്ക്കായി      

പരിഷ്കൃത ജനത അടക്കിവാഴുന്ന നമ്മുടെ കേരളം ഒരിക്കൽ സമൃദ്ധിയുടെ നാടായിരുന്നു എന്ന് വിശ്വസിക്കാനാവുന്നില്ല. അത് അത്രമേൽ മാറിയിരിക്കുന്നു. ഒരു കാലത്ത് നോക്കെത്താദൂരത്തോളം പരന്നുകിടന്ന നെൽപ്പാടങ്ങളും കളകളാരവം മുഴക്കി ഒഴുകിയ ജലാശയങ്ങളും, കുന്നുകളും, മരങ്ങളും നിറഞ്ഞതായിരുന്നു നമ്മുടെ കേരളം. അവയൊക്കെത്തന്നെ കേരളത്തിന്റെ ഭംഗിയും തനതു സംസ്കാരവും വിളിച്ചോതുന്നവയും ആയിരുന്നു. കേരളത്തിന്റെ ഭംഗിയിൽ ആകൃഷ്ടരായാണ് വിദേശികൾ "ദൈവത്തിന്റെ സ്വന്തം നാട്" അഥവാ "ഗോഡ്സ് ഓൺ കൺട്രി "എന്ന് കേരളത്തെ വിശേഷിപ്പിച്ചതും

എന്നാൽ ഇന്നത്തെ അവസ്ഥയോ?നെൽപ്പാടങ്ങളും ജലാശയങ്ങളും മരങ്ങളും കുന്നുകളും നശിപ്പിച്ച്‌ മനുഷ്യൻ തന്റെ സ്വാർത്ഥ താത്‌പര്യങ്ങൾക്കായ ഭൂമികൈയ്യേറുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിയുക.ഇവയോടൊപ്പം ഇല്ലാതാകുന്നത് നമ്മുടെ ആവാസവ്യവസ്ഥയാണ് എന്നുള്ള കാര്യം നാം മനസിലാക്കാതെ പോകുന്നു."നല്ല നാളേയ്ക്ക് എന്ന കാഴ്ചപ്പാട് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു

മനുഷ്യൻ മാത്രം ഉൾപ്പെടുന്നതാണ് പരിസ്ഥിതി എന്ന അർത്ഥശൂന്യമായ ചിന്തയാണ് ആദ്യം മാറ്റേണ്ടത്. മനുഷ്യൻ ഉൾപെടെയുള്ള ജീവജാലങളേയും സസ്യങളേയും പോറ്റു ന്നത് പരിസ്ഥിതി ആണ്. നമ്മുക്ക് പരിസ്ഥിതിയുടെ മേൽ അവകാശം ഉള്ളതുപോലെ നമ്മുടെ ചുറ്റുപാടും ഉള്ള എല്ലാ ജീവ-അജിവിയ വസ്തുക്കൾക്കും പരിസ്ഥിതിയുടെ മേൽ അവകാശം ഉണ്ട്. പരിസ്ഥിതി നമ്മുക്ക് നൽകുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തതാണ്. ശുദ്ധജലം, വായു, മണ്ണ് തുടങ്ങിയ അടിസ്ഥാന ഘടകങൾ മുതൽ വിറക്, തണൽ, പാർപ്പിടം, ഫർണിച്ചർ തുടങ്ങിയവയും പരിസ്ഥിതി നൽകുന്നു. അനേകം നൂലിഴകൾ ചേർത്ത് തുന്നിയ ഒരു പട്ടു പരവതാനിയാണ് പരിസ്ഥിതി. അതിലെ ഒരിഴപെട്ടിയാൽ മതി പരവതാനി നാശമാകും. പിന്നെ എത്ര ഏഴ്ച്ചും കെട്ടിയാലും മുഴച്ചിരിക്കും. ഇതുപോലെയാണ് മൃഗങ്ങളും പരിസ്ഥിതിയും തമ്മിലുള്ള ബന്ധവും. അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധം പോലെ അത് അത്രമേൽ ദൃഢമാണ്. ചങ്ങലയിലെ ഓരോ കണ്ണിയും ആകുന്ന ആവാസ വ്യവസൂയിലെ മറ്റ് ജീവജാലങ്ങളും കൂടിയാണ് മനുഷ്യന്റെ വിവേകരഹിതമായ പ്രവർത്തിക്ക് ഇരയാകുന്നത്. അവ ഒടുവിൽ മാനവരാശിക്ക് തന്നെ നാശമായി തീരുന്നു.......

വികസനം എന്ന പേരു പറഞ്ഞ് പരിസ്ഥിതിയെ പുതുക്കിപ്പണിയാൻ ശ്രമിക്കുകയാണ് വിവേക ശൂന്യരായ യുവ തലമുറ. വികസനം എന്നാൽ പരിസ്ഥിതിക്കോ മറ്റ് ജീവജാലങ്ങൾക്കോ യാതൊരു ദോഷവും കൂടാതെ ഉള്ളതായിരിക്കണം. വികസനം എന്ന നാല് അക്ഷരം എന്ന് അതിന്റെ പൂർണ സുരക്ഷിതയാകും എന്ന് തീർച്ച. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം മനസിലാക്കാതെ ........... മരങ്ങളും മറ്റും വെട്ടിമാറ്റി ആ സ്ഥാനത്ത് ബഹുനില കെട്ടിടങ്ങളാണ് ഇന്ന് ഉയർന്ന് നിൽക്കുന്നത് .........മരങ്ങൾ വെട്ടുന്നതു വഴി ഉണ്ടാകുന്ന ദൃശ്യ ഫലങ്ങൾ മാനവൻ അറിവുള്ളതാണ്.....

എങ്കിലും ഒരിക്കൽ പോലും അവയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ മനുഷ്യൻ തയ്യാറല്ല. മരങ്ങൾ മുറിക്കുകയും, പ്ലാസ്റ്റിക് കത്തിക്കുകയും ചെയ്യുന്നതു വഴി ഓസോൺ പാളിക്ക് വിളളൽ ഉണ്ടാകുകയും അത് ആഗോളതാപനത്തിന് കാരണമായി തീരുകയും ചെയ്യും. അതിന്റെ ഫലങ്ങൾ ഓർമ്മിപ്പിക്കേണ്ടതില്ലല്ലൊ??? അത് നാം ഏവർക്കും അറിവുള്ളതാണ്. എന്തും സഹിക്കുന്നവളാണ് പരിസ്ഥിതി ആ സഹനശക്തി നാം ഇന്ന് മുതലെടുക്കുന്നു.

പുഞ്ചിരി തൂകുന്നവളായും നഖത്തിലും ദന്തത്തിലും രക്തം പുരണ്ട ഉഗ്രരൂപിണി ആയി മാറാനും പ്രകൃതിക്ക് കഴിയും. അതിരു കടന്നാൽ തിരിച്ചടിക്കാൻ മടിക്കാത്തവളാണ് പരിസ്ഥിതി. 2018,19 വർഷങ്ങളിൽ നാം അനുഭവിച്ച പ്രളയവും, ഉരുൾ പൊട്ടലും, അനുബന്ധ പ്രകൃതി ദുരന്തങ്ങളും ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. സ്കൂളുകൾ അഭയാർഥി കേന്ദ്രങ്ങളായി മാറുകയും ജാതി-മത-ലിംഗ-വർഗ്ഗ-പ്രദേശ വ്യത്യാസമില്ലാതെ ജനങ്ങൾ ഒത്ത് ഒരുമിച്ചു സൗഹാർദത്തോടെ കഴിയുകയും ചെയ്തപ്പോൾ, നമ്മളാരും അധികം ഓർക്കാതെപ്പോയ ചിലതുണ്ട്. എങ്ങനെ ഇതെല്ലാം സംഭവിച്ചു??? ഇത് ആരുടെ തെറ്റാണ്??????

ഒരു കാലത്ത്‌ അത്രമേൽ പീഡനങ്ങൾ നമ്മുടെ പരിസ്ഥിതിക്കുമേൽ അടിച്ചേല്പിച്ചപ്പോൾ ആരും മനസ്സിലാക്കിയില്ല ഒരു സമയത്ത് കണക്കും പലിശയും ചേർത്ത് തിരിച്ചുതരുമെന്ന്‌ നാം അനുഭവിക്കുന്നതൊന്നും നമുക്ക് മാത്രമായി ഉള്ളവയല്ല. നാം കണ്ട്‌ ആസ്വദിക്കുന്ന പല വിഭവങ്ങളും നമ്മുടെ പിൻമുറക്കാർ നമുക്കായി മാറ്റി വെയ്ച്ചിട്ടു പോയവയാണ്.അതുപോലെ നാം നമ്മുടെ വരും തലമുറയ്ക്കായി ഈ പരിസ്ഥിതിയും വിഭവങ്ങളും കാത്തു സംരക്ഷിക്കേണ്ടിയിരിക്കുന്നു.അത് നമ്മുടെ കടമയാണ്.പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നമ്മുടെ കൈകളിലാണ്.അത് കാത്തു സൂക്ഷിക്കാനായാൽ നമ്മൾ നല്ലൊരു നാളെ കെട്ടിപൊക്കാനാകും അതിനായി ഇനിയെങ്കിലും പരിസ്ഥിതിയെ സ്നേഹിച്ച്‌ നല്ലൊരു നാളേക്കായി നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം



ആർച്ച പി
9A ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം