ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കോറോണ എന്ന മാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ എന്ന മാരി'      

പരിസ്ഥിതി സംരക്ഷണവും വ്യക്തി ശുചിത്വവും,....."

'ഇന്ന് ലോകം നിശ്ചലമാണ് .ലോകത്തിൻ്റെ എല്ലാകോണുകളും നിശബ്ദം .എന്നും ഭീതിയുടെ മുൾമുനയിൽ അങ്ങി ങ്ങായ് ഭയത്തിൻ്റെയും വേദനയുടെയും നേർത്ത ഞരക്കങ്ങൾ.ലോകത്തിൻ്റെ സർവ്വ കോണുകളും ക്ഷണിക്കപ്പെടാത്ത ഒരു അത്ഥിതി അധികാരം കൈയടക്കി കഴിഞ്ഞു.സ്മാശനത്തിൽ എന്ന പോലുള്ള നിശബ്ദതയും ഏകാന്തതയും മാത്രമാണ് ഇന്ന് ലോകത്തിന് കൂട്ട്. കോവിഡ് എന്ന മഹാമാരി ലോകത്തെ കാർന്ന് കോണ്ടിരിക്കുബോൾ അതിജീവനത്തിൻ്റെയും പ്രത്യാശയുടെയും ചെറിയ കിരണങ്ങൾ മുള പൊട്ടിയിട്ടുണ്ട്.

സ്കൂളുകളുംമാളുകളും ആരാധനാലയ ങ്ങളും എന്നിങ്ങനെ സഹതലും അടച്ച് പൂട്ടിയിരിക്കുന്നു. പല സമ്പന്ന രാജ്യങ്ങളും ഒരു കുഞ്ഞൻ വൈറസിന് മുൻപിൽ നിലംപൊത്തിയ നിമിഷമാണ്‌.നമ്മുടെ മുന്നിൽ ഉള്ളത്.നിലവിളിയും ,അപായമുഴക്കങ്ങളും മനസിനെ മരവിപ്പിക്കുന്നു. ലോകത്ത് പട്ടിണി,ദാരിദ്രം, സമ്പത്‌ മാന്ദ്യം എന്നിവ വർദ്ധിച്ചു.ഒരു കൂട്ടം ജനങ്ങൾ രോഗത്താൽ കണ്ണടച്ചപ്പോൾ മറുവശം പട്ടിണിയാൽരോഗികളെ മറ്റുള്ളവർ ഭയപ്പെടുന്നു, അകറ്റുന്നു. അത്രയ്ക്ക് ദയാന കമായി കഴിഞ്ഞു ഈ അവസ്ഥ. അ തിഥി സൽക്കാരങ്ങളില്ല, ഒത്തു കുടലുകളില്ല,എങ്ങും പ്രാർത്ഥനകൾമാത്രം.അഹങ്കരിച്ചവനും, അവൻ വെറുപ്പോടെ നോക്കിയവനും ഒരേ ഇടത്ത്. സമ്പന്നനും, പാവപ്പെട്ടവനും ഒരേ ചികിത്സ.

പക്ഷെ, ഒന്നു ആലോചിച്ചാൽ മനുഷ്യൻ തന്നെയല്ലേ അവനുള്ള കെണി ഒരുക്കുന്നത് . താൻ താൻ നിരധരം ചെയുന്നകർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടു കേന്നേ വരൂ. ഈ വാക്യം അക്ഷരംപ്രതി ശരിയാണ് . നമ്മുടെ തനത് രീതി മറന്ന് പശ്ചാത്യസംസ്കാരത്തിലേയ്ക്ക് നാം ചേക്കേറിയപ്പോൾ ഇത്തരം രോഗങ്ങളും കുട്ടായി വരുമെന്നകാര്യം നാം വിസ്മരിച്ചു . പാശ്ചാത്യ രീതി കടമെടുത്തപ്പോൾ,അവരെ അനുകരിച്ചപ്പോൾ പ്രതിരോധശേഷിയും അതിലൂടെ ഇല്ലാതാക്കുന്നത് നാം അറിഞ്ഞില്ല.ഇതെല്ലാം നാം തിരിച്ചറിയുന്നത് ഈ വിപത്ത് നമ്മെ പകുത്തിയോളം ഇല്ലായ്മ ചെയ്ത് കഴിഞ്ഞശേഷമാണ്. നമ്മുടെ ശരീരത്തിലേ ആരോഗ്യത്തെയും, പ്രതിരോധശേഷിയേയും നിയന്ത്രിക്കുന്നത് നമ്മുടെ ജീവിതരീതിയും, ഭക്ഷണക്രമവും ഒക്കെയാണ്. പക്ഷെ നമ്മുക്ക് വരതാനമായി ലഭിച്ച ഈ ശേഷിയെ നാം ദിനം പ്രതി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിയോട് ചെയ്തയെല്ലാ ക്രൂരതകൾക്കും തിരിച്ചടി നാം നേരിട്ട് കഴിഞ്ഞു .ഇന്ന് നാം നമ്മുടെ തെറ്റുകളെ കുറിച്ച് ബോധവാൻമാരാണ്. അതുകൊണ്ട് തന്നെ നാം ഇന്ന് ശുചിത്വം പാലിക്കുന്നു, വ്യക്തിയ്ക്ക് ഒരു തരത്തിലും ദോഷം സംഭവിക്കാത്ത രീതിയിൽ മാറി നിൽക്കുന്നു. അന്തരീക്ഷം പകുതിയോളം ശുദ്ധിയായിക്കഴിഞ്ഞു..

മനുഷ്യൻ്റെ നേരിട്ടേടപ്പെടലുകൾ ഇല്ലാത്ത വിജ്ഞന മായ സ്ഥലങ്ങൾ ശുദ്ധമാണ് . പുകയും പൊടിയും മറ്റ് മലിനീകരണങ്ങളും ഇല്ലാത്ത ഒരു അന്തരീക്ഷം. എന്നാൽ ആ ശുദ്ധവായു ശ്വസിക്കാൻ അവാതെ നാം ഇന്ന് മുഖാവരണത്തിൽ. ഇതിനെയോക്കെ ഓർത്ത് വിലപിക്കാൻ അല്ലാതെ നമ്മുക്ക് മറ്റെന്തിന് കഴിയും. ഒരു പക്ഷെ ഇപ്പോൾ ഉളള കരുതലുകൾ മുൻപേ നാം ജീവിതചര്യയാക്കിയിരുന്നേങ്കിൽ.......... പക്ഷെ നാം മനുഷ്യാ ണ. എത്ര തിരിച്ചടികൾ ഏറ്റുവാങ്ങിയാലും പഠിക്കാത്ത ഒരേ ഒരു ജീവിവർഗ്ഗം. ഇന്ന് മർത്ത്യൻ ഒന്നാണ്.ജാതി മത വർഗ്ഗ വിവേചനമില്ലാതെ ഒരുമിച്ച് പോരാടുന്നു. വ്യക്തി ശുചിത്വം പരിസ്ഥിതി ശുചിത്യവുമാണ് ഇതിനെ നേരിടാനുള്ള ഒരേയോരുപായം. ഭയമല്ല,ജാഗ്രതയാണ് നമ്മുക്ക് വേണ്ടത്. നമ്മുടെ തെറ്റുകൾ മൂലം ഉണ്ടായ ഈ വലിയ വിപത്തിനെ ഒറ്റകെട്ടായി നിന്ന് നേരിടുകതന്നെ വേണം. പ്രകൃതിയിലേയ്‌ക്ക് തിരിച്ചു പോകേണ്ടത് അനുവാര്യമാണ്. പ്രകൃതിയിലേയ്ക്ക് എത്രതോളം അടുക്കുന്നുവോ അത്രതോളം നാം പ്രകൃതിയാൽ സംരക്ഷിക്കപ്പെടും എന്നതിന് തെളിവാണ് ചില ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലേയും, ചില ദീപുകളിലേയും ലോകത്തിൻ്റെ തോതിലുള്ള കുറവ്. അവർ അവരുടെ പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുന്നവരാണ്. അതുകൊണ്ട്തന്നെ ഇത്തരം രോഗങ്ങളെ അവർക്ക് നേരിടാൻ കഴിയും.

ഒരാളുടെ അശ്രദ്ധ മൂലം പൊലിഞ്ഞത് ആയിരങ്ങളുടെ ജീവനാണ്. എത്ര എത്ര കുടുംബങ്ങളാണ്‌ വഴിയാധാരമായത്. സ്വന്തം ബന്ധുക്കളെയോ, മിത്രങ്ങളെയോ കാണാൻ കഴിയാതെ ജീവിതം മുന്നോട്ടു നയിക്കുന്ന കുറേ മനുഷ്യർ. അതിലുപരി പട്ടിണി മുന്നിൽ കണ്ട് കഴിയുന്നവർ. ദാരിദ്ര്യം കൂടപ്പിറപ്പയവർ. അതുകൊണ്ട് തന്നെ ഇതിനെ നേരിടേണ്ടത് അനിവാര്യമാണ്.കാരണം ഒരോ ജീവനും വിലപ്പെട്ടതാണ്. രോഗത്തിന് മുൻപിൽ പദവിയോ, സമ്പത്തോ, കുടുംബ മഹിമയോ, ഒന്നും തന്നെയില്ല. എല്ലാവരും സമനരാണ്. ഇത് ദാരിദ്ര്യത്തിൻ്റെയോ , സമ്പന്നത്തിൻ്റെയോ പ്രശ്നമല്ല മറിച്ച് ഇത് മനുഷ്യൻ്റെ പ്രശ്നമാണ്. നമ്മുടെ ശീലങ്ങളാണ് ഈ രോഗത്തിന് കാരണമായി പറയാവുന്ന ഒരു വശം നമ്മൾ എത്ര തോളം സുരക്ഷിതരാണ് എന്ന് നമ്മുടെ ശൈലിയിൽ നിന്ന് മനസിലാക്കാം . ഈ അരക്ഷിതാവസ്ഥയിൽ നമ്മുക്ക് ചെയ്യാൻ കഴിയുന്നത് ഇത്രമാത്രം. അകന്ന് നിൽക്കാം മനസ്സുകൊണ്ടല്ല ശരീരം കൊണ്ട്. നമ്മുടെ നാളേയ്ക്കായ്.....'..........

സുബിന എസ്
10 D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം