ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കൂട്ടുകാരുടെ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുകാരുടെ സ്നേഹം      

പണ്ട് പണ്ട് മഞ്ഞമല എന്നൊരു കുന്നുണ്ടായിരുന്നു.കുന്നുനിറയെ മരങ്ങളും പൂക്കളും തിങ്ങിനിറഞ്ഞിരുന്നു.ആ കുന്നിൽ പടർന്നുപന്തലിച്ച ഒരു ഞാവൽ മരം ഉണ്ടായിരുന്നു.ആ മരത്തിൽ നിറയെ പക്ഷി കൂടുകളായിരുന്നു.ആ മരത്തിൽ ഏറ്റവും മുകളിലത്തെ കൊമ്പിലായിരുന്നു ചിന്നുവും മിന്നുവും എന്ന രണ്ടു പക്ഷികൾ താമസിച്ചിരുന്നു.ചിന്നു പെൺകിളിയും മിന്നു ആൺ കിളിയുമായിരുന്നു. അവർ രണ്ടുപേരും ഒറ്റ ചങ്ങാതിമാരായിരുന്നു. കഴിക്കുന്നതും കളിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഒരേ സമയത്തായിരുന്നു.അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞുക്കൊണ്ടിരുന്നു.ഒരു ദിവസം മിന്നു ചോദിച്ചു ``നാളെ നിന്റെ പിറന്നാളല്ലെ"?അപ്പോൾ ചിന്നു പറഞ്ഞു ``അതെ".``അപ്പോൾ നിനക്ക് സമ്മാനമായി എന്താണ് വേണ്ടത്"?മിന്നു ചോദിച്ചു. ``എനിക്ക് ഒരു ചുവന്ന റൊസാപ്പൂവ് മാത്റം മതി".ചിന്നു പറഞ്ഞു.``ശരി ചിന്നൂ ഞാനിപ്പോൾ തന്നെ പൂമലയിലേക്ക് പോകാം". അങ്ങനെ മിന്നു പൂമലയിലേക്ക് പുറപ്പെട്ടു.പൂമല എന്നു പറഞ്ഞാൽ ഒരുപാട് പൂക്കളുള്ള മലയാണ് ആ മലയിലുള്ള പൂക്കൾ മലരാജവിൻ കൊട്ടാരം അലങ്കരിക്കാനാണ്.മിന്നു അവിടെ തിരഞ്ഞു നൊക്കി.പക്ഷെ അവിടയൊന്നും റോസപ്പൂവ് ഇല്ലായിരുന്നു.മിന്നു അവിടന്ന് വിഷമത്തോടെ പറന്നു അപ്പോൾ അവനൊരു കടൽകര കണ്ടു.അവന് നല്ല ദാഹമുണ്ടായിരുന്നു.അങ്ങനെ അവൻ കടൽകരയിലെത്തി.അവൻ കുടിച്ചു. എന്നിട്ട് കുറച്ചു നേരം ഇരുന്നു.അപ്പോൾ അതാ അവനൊരു കാഴ്ച്ച കണ്ടു.ഒരു വെള്ള റോസപ്പൂവ്.പക്ഷെ അവന് വേണ്ടത് ചുവന്ന റോസപ്പൂവാണ്.പക്ഷെ അവൻ നിരാശപ്പെട്ടില്ല.അവൻ ആ റോസപ്പൂവ് പറിച്ചെടുത്ത് എന്നിട്ട് അവന് തന്റെ ചിറകുകൾ റോസപ്പൂവിന്റെ മുള്ളിൽ ഉടക്കി ചീന്തി എന്നിട്ട് അതിൽ നിന്ന് വരുന്ന രക്തം വെള്ള റോസപ്പൂവിലേക്ക് മുക്കിക്കൊണ്ടിരുന്നു.അപ്പോൾ ആ വെള്ള റോസപ്പൂവ് ചുമന്ന റോസപ്പൂവായി മാറി എന്നിട്ട് അതും എടുത്തു കൊണ്ട് തന്റെ കൂട്ടുകാരിയുടെ അടുത്തേക്ക് പറന്നു.പുറത്തേക്ക് നോക്കി ഇരിക്കുകയാണ്അവൾ വളരെ വിഷമത്തിലാണ്. അപ്പോൾ അവിടെ മിന്നു പറന്നു വരുന്നത് കണ്ടു. അപ്പോൾ ചിന്നു ചോദിച്ചു "മിന്നു നീ എന്താ ഇത്ര വൈകിയത്". അപ്പോൾ മിന്നുവിന്റെ ഉത്തരം ഇതായിരുന്നു. "ഓ ഒന്നുമില്ല റോസാപ്പൂവ് കണ്ടെത്താൻ ഞാൻ ഒരു പാട് കഷ്ടപ്പെട്ടു പിന്നെ ഞാൻ പൂമലയിലെ കടൽക്കരയിൽ നിന്നാണ് കണ്ടെത്തിയത്. അതാണ് വൈകിയത്. മിന്നു സത്യം മറച്ചു വച്ചു. കാരണം ഈ വേദന ഒന്നും അവൾ അറിയേണ്ട എന്ന് വിചാരിച്ചു. അങ്ങനെ അവനും അവന്റെ കൂട്ടുകാരും കൂടെ ചിന്നുവിന്റെ പിറന്നാൾ ആഘോഷിച്ചു. അവർ കുറെ കാലം സന്തോഷത്തോടെ ജീവിച്ചു. എത്ര വേദനയും സഹിച്ച്‌ കൂട്ടുകാരിക്ക് സമ്മാനം കൊടുത്ത മിന്നു എത്ര നല്ലവളാ....... അല്ലേ കൂട്ടുകാരേ.

പ്രിയദർശിനി
5D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കഥ