ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കിഴക്കേ ദിക്കിലെ സൂര്യകാന്തം

Schoolwiki സംരംഭത്തിൽ നിന്ന്
കിഴക്കേ ദിക്കിലെ സൂര്യകാന്തം      

പ്രഭാതം കിഴക്കേ ദിക്കിൽ നിന്ന് നിരാടി എഴുന്നേറ്റ് വരുന്ന അരുണൻ പൊന്നിൻ നിറമുള്ള ആ പൊന്നോമന യേ പ്രകൃതിയോടപ്പം ജീവജാലങ്ങളം സികരിക്കുന്നു മുളം കാടുകളിൽ നിന്നും ഒരു ചെറിയ അരുവി ആ സുവർണ്ണ കാന്തിയേ'മോന്തി കുടിയ്ക്കുന്നു പൊന്നോമന എഴുന്നേറ്റു വരുന്നതിന്റെ ആരവും മുഴക്കി കൊണ്ട് കുയിലുകൾ ആനന്ദ പുളകിതരാഗങ്ങൾ മൂളുന്നു അതിനോടപ്പം അതിനു, സുഗന്ധം പരത്തി കൊണ്ട് പനനീർ പൂവും ആമ്പൽ പൂവും വിടർന്നു നിന്ന് ആനന്ദ ന്യത്തം ചെയ്യുന്നു ഉച്ചയോടുകൂടി പൊന്നോമനയുടെ കൗമാരകാലം തുടങ്ങുന്നു കത്തിജ്വലിച്ച് നിൽക്കുന്ന സമയമാണ് വൈകുന്നേരത്തുകൂടി വാർദ്ധ്യക കാലമാണ് അരുണൻ അസ്തമിയ്ക്കുകയും പക്ഷികൾ കൂട്ടിലേയ്ക്ക് പോകുകയും 'ആമ്പൽ പൂവും താമരപ്പൂവും അവരുടെ മിഴികൾ പൂട്ടുകയും ചെയ്യുന്നു അരുണൻ പടിഞ്ഞാറേ ദിക്കിലെതടാകത്തിലെയ്ക്ക് നീന്തി പ്പോകുന്നു


പവിത്ര ആർ എസ്
8D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കഥ