ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/'കാലാവസ്ഥ '

Schoolwiki സംരംഭത്തിൽ നിന്ന്
'കാലാവസ്ഥ '      

കാലങ്ങളേറെ കഴിഞ്ഞു പോയി,
കാലചക്രങ്ങൾതിരിഞ്ഞിടുന്നു,
സൗരയൂഥത്തിലൊരംഗമാം ഭൂമിയും,
സങ്കല്പ ദണ്ഡിൽ തിരിഞ്ഞിടുന്നു.

പച്ചവിരിക്കുന്ന പാടങ്ങളും
കൂറ്റൻ മലകൾ ജലാശയവും,
നീണ്ടു കിടക്കുന്ന കാടുകളും,
ഭൂമിയെ സുന്ദരമാക്കിടുന്നു.

മണ്ണിൻമകനായ് ജനിച്ച മർത്ത്യൻ,
ഭൂമിയെ ഉദ്യാന മാക്കി മാറ്റി.
മർത്ത്യ സ്വപ്നങ്ങൾ നേടുവാനായ്,
ധരണിയെ ചൂഷണം ചെയ്തു പോന്നു.

ഗ്രീഷ്മം, വസന്തം, ശിശിരമല്ലാം
അൻപോടെ ഭൂമിയെ വിട്ടു പോയി.
കർഷകർക്കാശ്വാസമായി വന്ന തണ്ണീർതടങ്ങൾ വരണ്ടുപോയി.

യന്ത്രക്കരങ്ങളാൽ ഭൂമിയെ കീറുന്നു.
വെട്ടിമുറിക്കുന്നൂ വൻ മരങ്ങൾ.
പൊങ്ങുന്നു കോൺഗ്രീറ്റു സൗധങ്ങൾ അവിടെല്ലാം.
ചൂടേറെയാകുന്നു അങ്ങുമിങ്ങും.

കത്തിക്കരിഞ്ഞു പോയി പാടങ്ങളും,
വറ്റിവരണ്ടുപോയി തോടുകളും,
ഭൗമാന്തരീക്ഷത്തിൽ ചൂടേറെയാകുന്നു.
ഹന്ത! ഈ ജന്തുക്കൾ എന്തു ചെയ്യും.



സ്വാതി കൃഷ്ണ.ടി.ജി
XI സയൻസ് ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത