ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാർഥികളും രാഷ്ട്ര പുരോഗതിയും

     ഒരു രാഷ്ട്രത്തിലെ യുവാക്കളുടെ സ്വഭാവം മനസിലാക്കിയാൽ ആ രാഷ്ട്രത്തിന്റെ ഭാവിയെന്താണെന്ന് പറയാമെന്ന് മഹാനായ ഒരു ചിന്തകൻ പറഞ്ഞിട്ടുണ്ട് . ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്നും പലപ്പോഴും പറയാനുണ്ട് . എന്താണ് ഇതിന്റെയൊക്കെ അർഥം ? ഒരു രാജ്യത്തിന്റെ ഭാവിയിൽ കുട്ടികൾക്കുള്ള പങ്ക് വലുതാണെന്നു തന്നെ വിദ്യാർഥികളായ നമുക്ക് നമ്മുടെ രാഷ്ട്രത്തിനായി ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിയും. നമ്മുടെ നാടിന്റെ ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും . ഇന്ത്യയുടെ സ്വാന്തന്ത്ര്യ സമര ചരിത്രം ആരെയും ആവേശം കൊള്ളിക്കുന്നതാണല്ലോ . ധീര ദേശാഭിമാനികളായ നേതാക്കന്മാർ കാട്ടിയ പാതയിലൂടെ മുതിർന്നവർ മാത്രമല്ല , അന്നത്തെ കുട്ടികളും മുന്നേറുകയുണ്ടായി . ഗാന്ധിജിയുടെ അക്രമരഹിത സമരത്തിന് ഇന്ത്യയിലെങ്ങുമുള്ള വിദ്യാർത്ഥികൾ പിന്തുണ പ്രഖ്യാപിച്ചു . നിസഹകരണ പ്രസ്ഥാനത്തിലും വിദേശ വസ്ത്ര ബഹിഷ്കരണത്തിലുമൊക്കെ എത്രയോ വിദ്യാർത്ഥികളാണുള്ളത്. എന്നാൽ നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ ആവശ്യങ്ങൾ അനുസരിച്ചാണ് നമ്മൾ പ്രവർത്തിക്കേണ്ടത് . രാജ്യത്തിനകത്തു നിന്നു പുറത്തു നിന്നും പല പ്രശ്നങ്ങൾ നാം നേരിടുന്നുണ്ട് . തൊഴിലില്ലായ്മ ,അഴിമതി ,ദാരിദ്ര്യം തുടങ്ങിയ പ്രശ്നങ്ങൾ കാണാവുതാണ്. ഇവയെല്ലാം ഒറ്റയടിക്ക് പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും ചിലതൊക്കെ ചെയ്യാൻ നമുക്കു സാധിക്കും . 'വിദ്യാർഥികളായ നമ്മൾ മൂല്യങ്ങളിലടിയുറച്ച വിദ്യാഭാസവും ബുദ്ധിശക്തിയും സ്വന്തമാക്കണം . സ്വന്തം കാര്യത്തിനു വേണ്ടി മാത്രമല്ല , നാടിനു വേണ്ടി കൂടി നാം ജീവിക്കണം . തൊഴിലില്ലായ്മ ,മലിനീകരണം ,പകർച്ച വ്യാധികൾ ,അഴിമതി ,മദ്യപാനം മുതലായ സാമൂഹിക വിപത്തുകൾ തുടങ്ങിയവക്കെതിരെ പോരാടാൻ നമുക്കു സാധിക്കണം . ബോധവൽക്കരണം നടത്താനും സ്വജീവിതത്തിൽ ശരിയായവ അനുവർത്തിക്കാനും സാധിച്ചാൽ കാര്യം എളുപ്പമായി. വിദ്യ സമ്പന്നരായ അനേകർ തൊഴിലില്ലാതെ നടക്കുന്ന രാഷ്ട്രമാണിത് . ഏതു തൊഴിലും മാന്യമാണെന്ന വിചാരവും കിട്ടുന്ന തൊഴിൽ ചെയ്യാനുള്ള സന്മനസും ഉണ്ടെങ്കിൽ പ്രശ്നം പരിഹരിക്കാം ലോകം ആദരിക്കുന്ന പല മഹാന്മാരും ഇക്കാര്യത്തിൽ നമുക്കു മാതൃകയാണ് മറ്റുള്ളവരുടെ കക്കൂസ് വൃത്തിയാക്കാൻ പോലും മഹാത്മാഗാന്ധി മടിക്കാണിച്ചിരുന്നില്ല . അമേരിക്കൻ പ്രസിഡന്റ് പദവിയിലിരുന്ന കൊണ്ട് എബ്രഹാം ലിങ്കൺ സ്വന്തം ഷൂ പോളിഷ് ചെയ്തിരുന്നു . ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് മുന്നേറാനുള്ള കരുത്തും ബുദ്ധിയുമാണ് നമ്മൾ നേടേണ്ടത് .അതാണ് രാഷ്ട്രത്തിന്റെ വലിയ സമ്പത്തും . എന്നാൽ ചെറിയൊരു പ്രയാസം നേരിടുമ്പോൾ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്ന കാലമാണിത് . അതിനാൽ ശരിയായ ബോധ്യവും ഇച്ഛാശക്തിയുമുള്ളവരായി നമ്മൾ വളരണം .

അഭിജിത്ത്. എ. ടി
8B ജി. കെ. വി. എച്ച്. എസ്. അയിര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം