ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ സുന്ദര വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദര വില്ലൻ

ചൈനയിൽ നിന്നും വന്നതാണത്രേ

മരണം വിതയ്ക്കുമീ മഹാവ്യാധി

ഒന്നാമതെത്താൻ ഓടിയോരെല്ലാം

വഴിയിൽ പകച്ചങ്ങ് നിൽപ്പാണ്

നഗ്നനേത്രത്തിന് കാണുവാനാകില്ല

സുന്ദരനാമീ കോവിഡിനെ

കോവിഡായാലും കൊറോണയായാലും

പേരെങ്ങനെയൊക്കെയെന്നാലും

ഓടിപ്പടരുമീ സുന്ദരവില്ലനെ

ഓടിച്ചീടേണം നമുക്കൊന്നായീ

അകലത്തിലാവാം പ്രതിജ്ഞയെടുക്കാം

വീട്ടിലിരിക്കാം കൈ കഴുകാം

വിട്ടുകൊടുക്കില്ല ഒരു ജീവനും നമ്മൾ

ആശങ്ക വേണ്ട കരുതൽ മതീ

ആശങ്ക വേണ്ട കരുതൽ മതീ
                                                  

ഗോപിക പി നായർ
7 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത