ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ഉപദേശം

Schoolwiki സംരംഭത്തിൽ നിന്ന്
ഉപദേശം


        പണ്ട് പണ്ട് ഒരു രാജ്യത്ത് വിശ്വധർമൻ എന്ന് പേരുള്ള   ഒരു  രാജാവുണ്ടായിരുന്നു. പ്രജകളുടെ  ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി തന്റെ  മുഴുവൻ  സമയവും  ചിലവാക്കിയിരുന്ന രാജാവിനെ ജനങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അങ്ങനെ  രാജ്യം വളരെ സന്തോഷത്തിൽ  കടന്നു പോകുമ്പോൾ ഒരു മാരക  രോഗം  രാജ്യത്തിൽ  പടർന്നു പിടിക്കാൻ തുടങ്ങി. രോഗം പടർന്നു  പിടിക്കാനുള്ള  കാരണം കണ്ടെത്താൻ മന്ത്രിമാർ, ഭടന്മാർ, വൈദ്യന്മാർ എന്നിവരെ  നിയോഗിച്ചു . പക്ഷേ കാരണം കണ്ടെത്താൻ  ആർക്കും  കഴിഞ്ഞില്ല. അങ്ങനെയിരിക്കെ  ഒരു  സന്യാസി  രാജാവിനെ  മുഖം കാണിക്കാൻ  കൊട്ടാരത്തിൽ  എത്തി. രാജാവ്  സന്യാസിയോട്  'താങ്കളുടെ  ആഗമന ഉദ്ദേശം എന്താണ് '.അതിനു  സന്യാസി "പണ്ട്  ആരോ  പറഞ്ഞ  വാക്കുകൾ, ഞാൻ  ഒരുവനെ  ശ്വാസം മുട്ടിച്ചു കൊണ്ടു അവന്റ  പുറത്തു കയറി സവാരി  ചെയ്യുന്നു. എന്നിട്ട്  വിഷമിക്കുന്നു. അവന്റെ  ഭാരം  കുറക്കാൻ ശ്രമിക്കുക ".ഇത്  കേട്ട  രാജാവിന്  ഒന്നും  മനസിലായില്ല. സന്യാസി  ദേഷ്യത്തിൽ  രാജാവിനോട്‌ ഈ  രോഗം തുടങ്ങാൻ  കാരണം ഇവിടെത്തെ ശുചിത്യമില്ലാമയാണ്. രാജാവിന്  കാര്യം  മനസ്സിലായി. രാജ്യം  മുഴുവൻ  മാലിന്യം  നീക്കം  ചെയ്യാൻ  രാജാവ്  ആഞ്ജപിച്ചു. രാജാവിന്റെ  ഇടപെടൽ  കാരണം രോഗം  തടയാൻ  കഴിഞ്ഞു. രാജ്യത്തിൽ  സമാധാനവും സന്തോഷവും  നിറഞ്ഞു. ഇത്  മനസിലാക്കി  കൊടുത്ത സന്യാസിക്ക്  സമ്മാനങ്ങൾ  നൽകി  അയച്ചു. 
ഫാത്തിമ
8 ബി ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ