ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതിയിലെ ഘടകങ്ങൾ എല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. ഭൂമിയിലെ ജീവജാലങ്ങൾ തമ്മിലുള്ള ഈ പരസ്പരബന്ധത്തെ പറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കാര്യങ്ങളിൽ ജാഗരൂകരാകാൻ നമ്മെ സഹായിക്കുന്നു. മനുഷ്യന് ആവശ്യമായ വിഭവങ്ങൾ നൽകി വരുന്നത് നമ്മുടെ പ്രകൃതിയാണ്. മനുഷ്യർ പ്രകൃതിയുമായി ഇണങ്ങി ചേർന്ന ജീവിതമാണ് നയിക്കുന്നത്. എന്നാൽ കാലം കഴിയുംതോറും പ്രകൃതിയുമായുള്ള അടുപ്പം കുറയുകയാണ്. മനുഷ്യന്റെ പ്രവർത്തികൾ എല്ലാം ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലായിരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത്  നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിനു ആവശ്യമാണ്. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. നമുക്ക് വേണ്ടിയല്ല മറിച് നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കണം. ഇവിടെ ജീവിക്കാൻ മനുഷ്യരെ പോലെ തന്നെ പക്ഷിമൃഗാദികൾക്കും അവകാശം ഉണ്ട്. മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന വിവരമില്ലായിമ കാരണം ഇന്ന് പല പക്ഷിമൃഗാദികളും വൃക്ഷലതാദികളും നാമമാത്രം ആയി മാറിയിരിക്കുന്നു. പടർന്നു പിടിക്കുന്ന അസുഖങ്ങളും കാലം തെറ്റി പെയ്യുന്ന മഴയും പ്രകൃതിയുടെ അസംതുലിതാവസ്ഥയെ ആണ് കാണിക്കുന്നത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നത് ഓരോ വ്യക്തികളുടെ മാത്രം ആവശ്യം അല്ല ഒരു സമൂഹത്തിന്റെ കടമയാണ് .

  "മാതാ ഭൂമി പുത്രോഹം പ്യഥിവഃ "
ഭൂമി എന്റെ അമ്മയാണ് ഞാൻ മകനും എന്ന വേദ ദർശന പ്രകാരം ഭൂമിയിലെ പ്രകൃതിയെ അമ്മയായി കണ്ടു സംരക്ഷിക്കാനും പരിപാലിക്കാനും നാം തയ്യാറാകണം


ശിവജിത്ത് എസ് ഡി
9A ഗവൺമെൻറ്, എച്ച്.എസ്. വാഴമുട്ടം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം