ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ഭീകരൻകൊറോണ
ഭീകരൻ കൊറോണ
ഇളമാട് എന്ന ഒരു കൊച്ചു ഗ്രാമം ആ ഗ്രാമത്തിൽ ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഒരു വിദ്യാലയം ആ വിദ്യാലയത്തിലെ മലയാള അധ്യാപകനായ സജീവ് സാർ അദ്ദേഹത്തിന്റെ വാക്കുകൾ കുട്ടികൾക്ക് എന്നും ഒരു പ്രചോദനമായിരുന്നു. ആഴ്ചയിൽ മൂന്നു ദിവസം ആണ് അദ്ദേഹത്തിന്റെ ക്ലാസ്സ് ഉള്ളത് അദ്ദേഹം ഒരു അധ്യാപകൻ മാത്രമല്ല ഒരു വൈദ്യനും കൂടിയാണ്. ഒരിക്കൽ അദ്ദേഹം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു വിദ്യാർത്ഥിയിൽ ശാരീരികമായ മാറ്റങ്ങൾ സംഭവിക്കുന്നതു അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.. പെട്ടെന്ന് തന്നെ അദ്ദേഹം ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു അദ്ദേഹം ആ കുട്ടിയോട് അസ്വസ്ഥതയുടെ കാരണം ചോദിച്ചു. പക്ഷേ ആ കുട്ടിയുടെ ആരോഗ്യനില തന്റെ അസ്വസ്ഥതയെ കുറിച്ച് പറയാൻ സമ്മതിച്ചില്ല. വേഗം തന്നെ അദ്ധ്യാപകൻ ബാക്കിയുള്ള അധ്യാപകരെ വിളിച്ചുവരുത്തി കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് മനസ്സിലാക്കി. അദ്ദേഹം ഉടനെ തന്നെ ഒരു വൈദ്യൻറെ അടുത്ത് എത്തിക്കണമെന്ന് ആവശ്യമുന്നയിച്ചു. അടുത്താ മണിക്കൂറുകൾക്കുള്ളിൽ തന്നെ ആ കുട്ടിയെ വൈദ്യൻറെ അടുത്ത് എത്തിച്ചു. ആരോഗ്യനില മോശമായി എന്നു കണ്ട വൈദ്യൻ വേഗം തന്നെ ചികിത്സാരീതികൾ ആരംഭിച്ചു കുറച്ച് സമയം കഴിഞ്ഞ് വൈദ്യൻ അധ്യാപകനോട് പറഞ്ഞു കുട്ടിയെ ഉടൻ തന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണം എന്ന്. ആളുകളിൽ നിന്നും ആളുകളിലേക്ക് മാറുന്ന ഒരു തരം അസുഖം ആ കുട്ടിയുടെ ശരീരത്തിൽ ഉണ്ടെന്ന് വൈദ്യൻ വ്യക്തമാക്കി. അത് കേട്ടതും അധ്യാപകൻ ആകെ അസ്വസ്ഥനായി ഈ വിവരം മറ്റ് അധ്യാപകർ അറിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഓർത്ത് അദ്ദേഹം ആരോടും ഒന്നും പറഞ്ഞില്ല. ആ കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് അധ്യാപകൻ മാറ്റി വൈദ്യൻ പറഞ്ഞതുപോലുള്ള പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ആലോചിച്ചു അദ്ദേഹം വൈദ്യനുമായി സംസാരിച്ചു. വൈദ്യൻ പറഞ്ഞ കാര്യം കേട്ട് അദ്ദേഹം വളരെയധികം അസ്വസ്ഥനായി. വൈദ്യൻ പറഞ്ഞത് ആ കുട്ടിയുടെ ശരീരത്തിൽ ഉള്ള വൈറസ് ആ കുട്ടിയെ 15 മിനിറ്റുകൾ മാത്രമേ ജീവിക്കാൻ അനുവദിക്കുകയുള്ളൂ വൈദികൻ അതേപോലെതന്നെ മറ്റൊരു കാര്യവും അദ്ദേഹത്തോടു സൂചിപ്പിച്ചു മറ്റൊരു മനുഷ്യശരീരവും ആ കുട്ടിയുടെ അടുത്ത് വരാൻ പാടില്ല അങ്ങനെയുണ്ടായാൽ ആ വൈറസ് പകരാനുള്ള സാധ്യത കൂടുതലാണ് ആ വൈറസിനെ ഇപ്പോൾ പിടിച്ചു നിർത്താൻ സാധിച്ചു കഴിഞ്ഞാൽ ഈ നാടിനെ ഒരു വലിയ ആപത്തിൽ നിന്ന് നമുക്ക് രക്ഷിക്കാം .അതിനു നമുക്ക് സാധിച്ചില്ലെങ്കിൽ അതിൽ ഒരു മഹാമാരിയായി മാറും. ഇത് കേട്ട് അധ്യാപകൻ ആകെ അസ്വസ്ഥനായി ഒരുപാട് നേരം അദ്ദേഹം ആലോചിച്ചു. അവസാനം ആ കുട്ടിയുടെ വീട്ടിൽ അറിയിക്കാൻ തീരുമാനിച്ചു .അവരെ എങ്ങനെയെങ്കിലും പറഞ്ഞു മനസ്സിലാക്കണം എന്ന് മനസ്സിൽ കരുതി അദ്ദേഹം ആ കുട്ടിയുടെ വീട്ടിലേക്ക് ചെന്നു. അപ്പോൾ കണ്ട കാഴ്ച ഒരു വൃദ്ധയായ അമ്മ ചങ്ങലയിൽ ബന്ധിച്ച രീതിയിൽ ആ വീടിന്റെ ഉമ്മറത്തിൽ നിന്ന് ആരെയോ വിദൂരതയിലേക്ക് നോക്കി കൊണ്ടിരിക്കുന്നു .അതുകണ്ട അധ്യാപകൻ വളരെയധികം വിഷമം തോടുകൂടി പിന്തിരിഞ്ഞ് ആ കുട്ടിയുടെ അടുത്തേക്ക് വന്നു .അപ്പോഴേക്കും ആ കുട്ടി മരണത്തിനു കീഴടങ്ങിയിരുന്നു അവസാനം ആ അധ്യാപകൻ അമ്മയെ സ്വന്തം ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി സ്വന്തം അമ്മയെ പോലെ നോക്കി. ആ മഹാ രോഗത്തിന് ഒരു അന്ത്യം കുറിച്ചു.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ