ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയുടെ പ്രാധാന്യം

പ്രകൃതി ദൈവത്തിന്റെ അനുഗ്രഹമാണ്. പ്രകൃതിയിൽ നിന്നും ഒരുപാട് അറിവുകൾ നമുക്ക് ലഭിക്കുന്നു. പ്രകൃതിയിൽ നമുക്ക് കാണുവാൻ കഴിയുന്നതും കഴിയാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ട്. നമുടെ പരിസ്ഥിതി സംരകിഷിക്കാനുള്ള ഉത്തരവാദിത്വം നാം ഓരോരുത്തർക്കുമാണ്.

പരിസ്ഥിതി അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതുകൊണ്ട് നമുക്ക് ഒരുപാട് ദുരന്തങ്ങൾ ഉണ്ടാകുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന നമ്മോട് പ്രകൃതി തിരിച്ച് പ്രതികരിക്കുന്നത് ഓരോരോ ദുരന്തങ്ങൾ നൽകിക്കൊണ്ടാണ്.മരങ്ങൾ വെട്ടിയും വയലുകൾ നികത്തിയും കുന്നുകൾ ഇടിച്ചു നിരത്തിയും വലിയ വലിയ കെട്ടിടങ്ങൾ ഉണ്ടാക്കുന്നു. അതുമൂലം പ്രകൃതിയ്ക്ക് വളരെയധികം ദോഷങ്ങൾ സംഭവിക്കുന്നു. അതുകൊണ്ട് നമ്മുടെ ഓരോരുത്തരുടേയും കടമയാണ് പ്രകൃതിയെ സംരക്ഷിക്കുക എന്നത്. നാം എല്ലാവരും ഒരു വർഷം ഒരു മരമെങ്കിലും നട്ടുവളർത്തി നമുക്ക് തണൽ സൃഷ്ടിക്കാൻ മുൻകൈ എടുക്കുക...

റിയ ഫാത്തിമ
8C ഗവൺമെന്റ് എച്ച് എസ്സ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം