ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്=

പരിസ്ഥിതിയും മനുഷ്യനും

മണ്ണും വായുവും ജലവും കുന്നും സമതലവും സകലജീവജാവങ്ങളും എല്ലാം നിശ്ചിത അനുപാതത്തിൽ ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി.ഇതിൽ ഏതെങ്കിലും ഘടകത്തിന് ഉണ്ടാകുന്ന നാശം പരിസ്ഥിതിയെ ദോഷമായി ബാധിക്കും. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും ദുരുപയോഗം ചെയ്തും ഭൂമിയും ജലവും വായുവും നിരന്തരം മലിനപ്പെടുത്തിയും മനുഷ്യൻ പരിസ്ഥിതിയെ തകർത്തുകൊണ്ടീരിക്കുകയാണ്.

പ്രപഞ്ചത്തിന്റെ നിലനിൽപ്പ് പോലും പരിസ്ഥിതിയെ ആശ്രയിച്ചാണ്. ഇന്ന് പരിസ്ഥിതി പ്രശ്നങ്ങൾകൂടിവരികയാണ്. ഇത് ഉയർത്തുന്ന ഭീഷണിയാണ് പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയിലേക്ക് വിരൽചൂണ്ടുന്നത്.പരിസരമലിനീകരണം ഉയർത്തുന്ന അപകടസാധ്യതകളെക്കാൾ വളരെയേറെ ഭീകരമാണ് പരിസ്ഥിതിനാശം കൊണ്ടുണ്ടാകുന്നത്. പരിസ്ഥിതിയെ തകർക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത് മനുഷ്യർ മാത്രമാണ്.മനുഷ്യന്റെ വിവേകരഹിതമായ പ്രവർത്തിയാണ് ഭൂമിയുടെ നിലനിൽപും ജീവജാലങ്ങളുടെ ഭാവിയും അപകടത്തിലാക്കുന്നത്.

വൻതോതിലുള്ള വനനശീകരണം ,വ്യവസായശാലകളുടെ പെരുപ്പം, ജലമലിനീകരണം, വായുമലിനീകരണം, മണ്ണൊലിപ്പ്, പ്രകൃതിവിഭവങ്ങളുടെ വൻതോതിലുള്ള ചൂഷണം തുടങ്ങി നിരവധി കാരണങ്ങളാണ് പരിസ്ഥിതിയുടെ നാശത്തിന് കാരണമായിട്ടുള്ളത്. ധനസമ്പാദനത്തിനുവേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കെതിരെ ഉണർന്ന് പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

അന്തരീക്ഷസംരക്ഷണകവചമായ ഓസോൺ പാളിയെ തകർത്തുകൊണ്ടിരിക്കുന്നത് വിഷം തുപ്പുന്ന വ്യവസായശാലകളാണ്.തൻമൂലം അൾട്രാ വയലറ്റ് രശ്മികൾ അന്തരീക്ഷത്തിൽ കടക്കുകയും മാറാരോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ജലമലിനീകരണവും കീടനാശിനികളുടേയും രാസവളങ്ങളുടെയും പ്രയോഗവും പരിസ്ഥിതിയെ തകർക്കുന്നു.പരിസ്ഥിതിയുടെ നാശം പ്രകൃതിയുടെയും ജീവജാലങ്ങളുടെയും നാശത്തിന് ഇടയാകുമെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

ആദില എൻ എസ്
9C ഗവൺമെന്റ് എച്ച്.എസ്സ്.മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം