ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ഭയമല്ല ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല ജാഗ്രതയാണ് വേണ്ടത്     
    ഭയമല്ല ജാഗ്രതയാണ് വേണ്ടത്
    ഇന്ന് നാം ഏറെ ശ്രദ്ധ കൊടുക്കുന്നത് കോവിഡ്19 എന്നറിയപ്പെടുന്ന നോവൽകൊറോണ വൈറസിനാണ്. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഈ വൈറസ് ലോകജനതയെ വളരെയേറെ ഭീതിയിലാഴ്ത്തി. ചൈനയിലെ വുഹാനിൽ നിന്നും പിവിയെടുത്ത എന്ന് കരുതപ്പെടുന്ന ഈ പകർച്ചവ്യാധി ലോകം മുഴുവൻ ഒരുപാട്പേരുടെ ജീവൻ എടുക്കാൻ ഇടയാക്കി. വൈറസിനെ ലോകാരോഗ്യസംഘടന 'ആഗോള ആരോഗ്യ അടിയന്തരാവസ്ഥ' 2020ജനുവരി 30ന് പ്രഖ്യാപിച്ചു.ലോകത്ത് 22,60,000ൽപരം ആളുകൾക്ക് കൊറോണ ബാധിച്ചു.
                                                               ഇതേ കൊറോണ വൈറസിൽ പെടുന്ന ഒരിനം വൈറസുകൾ തന്നെയാണ്മെർസ്,സാർസ് എന്നീ രോഗങ്ങൾക്ക് കാരണമായത് ഈ കോവിഡ് ശരീരത്തിലെ ശ്വാസ കോശത്തെയാണ് ബാധിക്കുന്നത്. പനി, ചുമ, തൊണ്ടവേദന  എന്നിവയും ഇവയൊന്നും ഇല്ലാതെയും ബാധിക്കാം.
                                                                ഇന്ത്യയിൽ തന്നെ ആദ്യം ഈ രോഗം പിടിപെട്ടത് ദൈവത്തിൻെറ സ്വന്തം നാടായ കേരളത്തിലെ തൃശ്ശൂരിലാണ് എന്നാൽ കേരളത്തെക്കാൾ വേഗത്തിൽ മറ്റിടങ്ങളിൽ കോവിഡ് 19 പടരുന്നു നമുക്ക് അതിവേഗത്തിൽ വ്യാപനം തടയാൻ കഴിഞ്ഞു.അതിനു കാരണം നമ്മുടെ ഗവൺമെൻറും ആരോഗ്യപ്രവർത്തകരും പോലിസ് എന്നിവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ലോക് ഡൗണിലൂടെ വീട്ടിലിരിക്കുന്ന  ഒരോ വ്യക്തിയുടെയും വിജയം കൂടിയാണ്. ഇന്ന് കേരളത്തിൽ അനേക രോഗബാധിതർജീവിത്തിലേക്ക് തിരിച്ചുവരുന്നു എന്നത് ആശ്വാസകരമാണ് കൂടാതെ കേരളത്തിന് അഭിമാനമാണ്.സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ കഴുകുക,ബ്രേക്ക് ദ ചെയിൻ പാലിക്കുക സാമൂഹിക അകലം പാലിക്കുക.
                                                     പ്രളയത്തെ അതിജീവിച്ച നാം ഇതിനേയും നേരിടും ഭയമില്ലാതെ അതിന് ചുക്കാൻ പിടിക്കുന്ന എല്ലാവർക്കും ദൈവം കരുത്തേകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
ഗോപിക.ജി.പി
9A ഗവൺമെൻറ്, എച്ച്.എസ്. ഫോർ ഗേൾസ് ധനുവച്ചപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം