സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കോവി‍ഡേ വിട

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കോവിഡേ വിട

കോവിഡ് വില്ലനായ് നിന്നിടുമ്പോൾ

അതിൻ അട്ടഹാസം ഭൂമി മുഴുവനും

കടൽത്തിരപോൽ അലയടിച്ചുയരുമ്പോൾ

കേഴുന്നു മനുഷ്യജന്മങ്ങൾ ജീവരക്ഷക്കായ്

    ഒന്നും രണ്ടും മൂന്നുമല്ലല്ലോ
കൂട്ടം കൂട്ടമായി പിടഞ്ഞൊടുങ്ങുന്നു
ഉറ്റവർ തേങ്ങുന്നു വിറങ്ങലിക്കുന്നു
പ്രിയരെ ഒരു നോക്കു കാണാനാകാതെ

ഉറക്കം പോലും മറന്നു പോകുന്നു ഇവർ

മനുഷ്യ ജീവനെ പിടിച്ചു വാങ്ങാൻ

കോവിഡ് എന്ന ചെകുത്താനിൽ നിന്നും

പകലന്തിയോളം ആരോഗ്യപ്രവർത്തകർ

    കരുത്തു പകരാം ഈ ദൈവദൂതർക്ക്
കോവിഡിനോട് വിടചൊല്ലിടാം
അകത്തിരിക്കാം ശുചിത്വം പകർത്താം
ഈ നാടിന്റെ നന്മയ്ക്കായ് ഇന്ന്
ആരോൻ വി ആർ
10 എ ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത