സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഇന്നലെകളില്ലാതെ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഇന്നലെകളില്ലാതെ

എരിയുന്ന കനലിൻ വേനൽ ചൂടിൽ
കാലത്തിൻ മുമ്പേ പായുന്ന ജന്മം
മറക്കാം ഇന്നലെകളെ
ഇന്നുകളിൽ ജീവിക്കാം ജീവീതം

  ഇന്നലെ കഴി‍ഞ്ഞുപോയ് നിൻ ജീവിതത്തിൽ
നാളെ എന്നതു ഇനിയും പിറന്നില്ല ഭൂവിൽ
ഓർക്കുക അത് നിന്റേതല്ലെന്ന്
സ്നേഹിക്ക നീ നിൻ ജീവിതത്തെ

പുണ്യത്താൽ നിറയ്ക്കുക നിൻ ദർശനങ്ങൾ
വളരട്ടെ പുത്തൻ തലമുറ
നിൻ കാലടികൾക്ക് പിന്നിൽ
ഇടറുന്ന പാദസ്പർശത്തിലെപ്പോഴും

  ജപിക്കാം അശ്വഹൃദയമന്ത്രം
മുഴക്കാം സ്നേഹമന്ത്രധ്വനി
ഒരുക്കാം വിജയഗാഥകൾ
കാലത്തിൻ പരിഭവമില്ലാതെ

മഴയോടും പുഴയോടും
കാറ്റിനോടും മരത്തിനോടും
കതിർമണികളോടും കിളിമൊഴികളോടും
സാഗരത്തോടും നന്ദിയർപ്പിക്കാം

  പിന്നയുമേകാം നിന്നെ നീയാക്കിയ കരങ്ങളേയും
നീ പിച്ച വച്ച മണ്ണിനെയും
നഷ്ടസ്വപ്നങ്ങൾക്കായ് തേങ്ങരുതേ നിൻ ഹൃത്തടം
അത് നിന്റേതല്ലെന്ന് ഓർക്കുക

സ്നേഹിച്ചു തീരാത്ത ഈ ജീവിതത്തിൽ
പുനർജനിക്കാം നമുക്കിന്നിന്റെ ഓർമ്മകളിൽ
ഒരു നീർ ചോലയായ് മാറാം
പുണരാം ഭൂമിയെ ഇന്നലെകളില്ലാതെ

ദേവൂ ജയൻ
9 B ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത