സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ ജാഗ്രത.(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ജാഗ്രത.(കവിത)

ജാഗ്രത.. ജാഗ്രത.. ജാഗ്രത...
ജാതിയില്ല മതമില്ല നിറങ്ങളില്ല
ജാഗ്രത.. ജാഗ്രത... ജാഗ്രത..
ഭാഷയില്ല വേഷമില്ല വലിപ്പമില്ല
ജാഗ്രത... ജാഗ്രത... ജാഗ്രത...
പരസ്പരം ശ്രദ്ധയായ്.. സ്വയം ശ്രദ്ധയായ്..
കരുതലായി കാത്തിടാം കൂട്ടുകാരെ...
കൊറോണ ഭയമില്ലാത്ത ജാഗ്രത...
അകലെ നിർത്താം ആട്ടി ഓടിക്കാം നമുക്കൊരുമിച്ചു പോരാടാം കൂട്ടുകാരെ...
കൊറോണ ഭയമില്ലാത്ത ജാഗ്രത
മനസ് മനസുമായി അകലാതെ നമ്മൾ ചേർന്ന് ചേർന്ന് ചേരാതെ...
കൊറോണ ഭയമില്ലാത്ത ജാഗ്രത..
ശുചിത്വങ്ങൾ ഒക്കെ പരിപാലിച്ചും പ്രതിരോധ കവചങ്ങളണിഞ്ഞും പൊട്ടിക്കാം നേരിടാം ഒറ്റക്കെട്ടായി....
കൊലയാളി കോവിഡ് ചങ്ങലയാകെ...
കരുണ വറ്റാത്ത മനസുകളെ
ആതുര സേവന ദൈവങ്ങളെ..
പ്രതിരോധ പ്രവർത്തന ദീപങ്ങളെ...
നിങ്ങൾ തൻ സേവന സ്മരണകൾ
വിരഹ വേദന യഥനകളിൽ..
ആശയായി ജ്വലിക്കും കെടാവിളക്കായി...
അണയാത്ത ഊർജമായി...
ആവേശമായി...
നിരന്തരം ജ്വലിപ്പിക്കാം മമ ഹൃദയങ്ങളിൽ...

ഗംഗ
7എ ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത