ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പ്രകൃതി മാതാവ്‌

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി മാതാവ്‌


മനുഷ്യന്റെ അറിവില്ലായ്മ നമ്മുടെ പ്രകൃതിയിൽ ഒരുപാട് ദുരന്തം ഉണ്ടാകാറുണ്ട് മനുഷ്യന്റെ പ്രവൃത്തിയുടെ ഫലമായിട്ടാണ് പ്രകൃതിയിൽ ഓരോ ദുരന്തം ഉണ്ടാകുന്നത് അതുപോലുള്ള ഒരു കഥയാണ് ഇതും

ഒരു പട്ടണത്തിൽ അച്ഛനും അമ്മയും രണ്ട് മക്കളും താമസിച്ചിരുന്നു അങ്ങനെ അവർക്ക് സമ്മർ വെക്കേഷൻ വന്നു അവർ രണ്ടു പേരും മുത്തശ്ശിയുടെ വീട്ടിൽ പോകാൻ തീരുമാനിച്ചു അവരുടെ മുത്തശ്ശി ഒരു ഗ്രാമത്തിലായിരുന്നു അവർ അവിടെ പോയി. അവിടെ ഒരു പുഴ ഉണ്ട് ആ പുഴയിൽ അവർ കൂട്ടുകാരുമൊത്ത് മീൻ പിടിക്കാനും കളിക്കാനും പോകുമായിരുന്നു. ഒരു ദിവസം കുട്ടികൾ മീൻ പിടിക്കാനായി രാവിലെ പുഴയിലേക്ക് പോയപ്പോൾ അവിടെ മാലിന്യം നിക്ഷേപിച്ചിരിക്കുന്നതായി കണ്ടു ഇത് സ്ഥിരമായി ചെയ്യുന്നത് കണ്ട കുട്ടികൾ മുത്തശ്ശിയെ വിവരം അറിയിച്ചു. മുത്തശ്ശി ആ വിവരം നാട്ടുകാരെ അറിയിച്ചു എല്ലാവരും ചേർന്ന്‌ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടുപിടിക്കാൻ തീരുമാനിച്ചു അന്ന് രാത്രി എല്ലാവരും മാലിന്യം കൊണ്ടുവരുന്നവരെ കൈയോടെ പിടിക്കാനാ യി കാത്തിരുന്നു. രാത്രിയിൽ മാലിന്യവുമായി വന്ന വാഹനം കൈയോടെ പിടിച്ചു പട്ടണത്തിലെ ഹോട്ടലുകളിലെയും വലിയ വലിയ ഫ്ലാറ്റുകളി ലെയും മാലിന്യവുമാണ് വാഹനത്തിലുള്ളത് . അവരോടായി മുത്തശ്ശി പറഞ്ഞു ഈ നാട്ടിന്റെ ജീവനാണ് ഈ പുഴ ഇവിടെയുള്ള ഭൂരിഭാഗം ജനങ്ങളുടെയും ജീവിതമാർഗം ക്യഷിയാണ്. ഞങ്ങളുടെ പുഴ നശിപ്പിച്ചാൽ കൃഷിയും നശിക്കും അതോടെ മനുഷ്യനും നശിക്കും

മനുഷ്യന്റെ തെറ്റായ പ്രവർത്തികാരണമാണ് പ്രകൃതിക്ക് ദുരന്തം വരുന്നത്.മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ അവരെ നന്മ ചെയ്യുന്ന വരാക്കി മാറ്റി.

കാർത്തിക അനിൽ
6ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ