ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/എന്താണ് പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് പരിസ്ഥിതി


എന്താണ് പരിസ്ഥിതി? നാം അധിവസിക്കുന്ന അനവധി ജെയ്‌വ വൈവിധ്യമുള്ള ഭുപ്രേകൃതിയുള്ള സ്ഥലങ്ങളെയും അവയുടെ നിലനില്പിനെയും ചേർത്താണ് നാം പൊതുവിൽ പരിസ്ഥിതി എന്ന്‌ പറയുന്നത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിൽത്തുക എന്നത് അതിന്റെ ഓരോ ഘടകങ്ങളുടെയും കടമയാണ്. അതിന്റെ പ്രമുഖഘടകമായ മനുഷ്യന് അതിൽ വലിയ പങ്കാണ്ഉള്ളത്.
പ്രകൃതി അമ്മയാണ്. അമ്മയുടെ നിലനിൽപ് മക്കൾക്കു വളരെ പ്രാധാന്യമുള്ള ഒന്നാണ്. മനുഷ്യന്റെ അമിതമായ കൈകടത്തലുകൾ ആ അമ്മയ്ക്ക്ഒരുപാടു അസന്തുലിതാവസ്ഥകൾ സമ്മാനിക്കുന്നുണ്ട്. കാലം തെറ്റിയുള്ള പേമാരിയും, പ്രളയവും, മണ്ണൊലിപ്പും, ഭുചലനങ്ങളും, അതിശൈത്യവും എല്ലാം അതിനുദാഹരണങ്ങളാണ് . എല്ലാ തവണ്ണയും മനുഷ്യൻ അതിൽ നിന്ന് അതിജീവിച്ചു കരകയറുന്നുണ്ടങ്കിലും അതിൽ നിന്നു നല്ല പടങ്ങൾ ഉള്ക്കൊള്ളുന്നില്ല.
പരിസ്ഥിതി സംരക്ഷണത്തിന്റ പ്രധാനം ഓര്മിപ്പിക്കാനായി എല്ലാവർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. എല്ലാ ജീവജാലങ്ങൾക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വതന്ത്രവും ഉണ്ട് എന്ന സങ്കല്പമാണ് പരിസ്ഥിതി ദിനത്തിന്റെ സത്ത്.
ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും ഒരു കേടുപാടും പറ്റാതെ അടുത്തതലമുറയ്ക്ക് കൈമാറുകയും ചെയേണ്ടത് വളരെ അത്യാവശ്യമാണ്. വിദ്യാഭാസകാലത്തു തന്നെ വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണ ബോധം വളർത്തി ഉത്തരവാദിത്തമുള്ള ഒരുപുതിയ തലമുറയെ വളർത്തിയേടുക്കേണ്ടതാണ്.

          "അല്ലെങ്കിൽ നാളത്തെ തലമുറ പുഴകളും, മലകളും, പക്ഷികളും, മൃഗങ്ങളും ചിത്രങ്ങളിൽമാത്രം കാണേണ്ടിവരും. "
നിഖിൽ എസ്സ് എസ്സ്
5ഡി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം